റിയാദ്: ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്താനും ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കാനുമായി കർശന നിയമ നടപടികളുമായി സൗദി. ഭക്ഷണവിതരണ സ്ഥാപനങ്ങളിൽ പുകവലിക്കുന്നത് മുതൽ പഴകിയ ജ്യൂസ് നൽകുന്നതടക്കമുള്ളവ ഇനി മുതൽ പിഴ ലഭിക്കാവുന്ന കുറ്റങ്ങളാണ്. പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നതോടെ ഭക്ഷ്യ വിതരണ സ്ഥാപനങ്ങളിലെ ശുചിത്വം ഉറപ്പാക്കാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു.
ഭക്ഷ്യ വിതരണ സ്ഥാപനങ്ങളിൽ അനുമതിയില്ലാത്ത സ്ഥലങ്ങളിൽ പുക വലിച്ചാൽ 5,000 സൗദി റിയാൽ ആണ് പിഴ ആയി ഈടാക്കുക. ഭക്ഷണമുണ്ടാക്കുന്ന സ്ഥലങ്ങളിൽ തൊഴിലാളികൾ ഫേസ് മാസ്ക്,ഷെഫ് ക്യാപ്പ് എന്നിവ ധരിച്ചിട്ടില്ലെങ്കിൽ 1,000 റിയാൽ ആണ് പിഴ. ഭക്ഷ്യസ്ഥാപനങ്ങൾക്കുള്ളിൽ തൊഴിലാളികൾ വായും മൂക്കും സ്പർശിക്കുന്നത്,തുപ്പുന്നത് തുടങ്ങിയവയ്ക്ക് 2,000 റിയാൽ പിഴ ലഭിക്കും.
ഫ്രഷ് ജ്യൂസ് എന്ന വ്യാജേന ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച പഴയ ജ്യൂസ് വിതരണം ചെയ്താൽ 1,000 റിയാൽ പിഴയും,ഭക്ഷ്യവിതരണ തൊഴിലാളികൾ ഔദ്യോഗിക യൂണിഫോം ധരിക്കാതെ ജോലി ചെയ്യുന്നതിന് 500 റിയാലും പിഴ ആയി ചുമത്തും.
ശുചിത്വമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനം തടയുക,ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള വിൽപ്പന രീതികൾ നിയന്ത്രിക്കുക, ഭക്ഷ്യസുരക്ഷാ നിയമങ്ങൾ പാലിക്കാൻ സ്ഥാപനങ്ങളെ നിർബന്ധിതമാക്കുക തുടങ്ങിയ കാര്യങ്ങളാണ് പുതിയ നിയമം നടപ്പിലാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
