റിയാദ്: കനത്ത ചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കാനായി സൗദി സർക്കാർ നടപ്പിലാക്കിയ ഉച്ച വിശ്രമ നിയമം കമ്പനികൾ ലംഘിച്ചതായി കണ്ടെത്തി. രാജ്യത്തുടനീളമുള്ള 17,000-ത്തിലധികം സ്ഥലങ്ങളിലാണ് അധികൃതർ പരിശോധന നടത്തിയത്. ഇതിൽ 1,910 നിയമ ലംഘനങ്ങൾ കണ്ടെത്തിയതായി മാനവ വിഭവശേഷി, സമൂഹ വികസന മന്ത്രാലയം അറിയിച്ചു.
ജൂൺ 15 മുതലായിരുന്നു ഉച്ച വിശ്രമ നിയമം നടപ്പിലാക്കിയത്. ഉച്ചയ്ക്ക് 12.30 മുതൽ 3 മണി വരെ സൂര്യ പ്രകാശം നേരിട്ട് ഏൽക്കുന്ന തരത്തിലുള്ള ജോലികൾക്ക് തൊഴിലാളികളെ നിയോഗിക്കരുത് എന്നായിരുന്നു ഉത്തരവ്. ഇത് സംബന്ധിച്ച് മന്ത്രാലയത്തിലെ അധികൃതർ വിവിധ നിർമ്മാണ പ്രവത്തനങ്ങൾ നടക്കുന്ന സ്ഥലത്ത് നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു. നിയമം ലംഘിച്ചതായി കണ്ടെത്തിയ കമ്പനികൾക്കെതിരെ എന്ത് നടപടി സ്വീകരിച്ചു എന്ന കാര്യം അധികൃതർ വ്യക്തമാക്കിയിട്ടില്ല.
എന്നാൽ തൊഴിലാളികൾക്കും സ്ഥാപനങ്ങൾക്കും ഇടയിൽ തൊഴിൽ സുരക്ഷയും ആരോഗ്യ മാനദണ്ഡങ്ങളും സംബന്ധിച്ച് അവബോധം വളർത്തുന്നതിന് വേണ്ടി നാഷനൽ കൗൺസിൽ ഫോർ ഒക്യുപേഷനൽ സേഫ്റ്റി ആൻഡ് ഹെൽത്തുമായി സഹകരിച്ച് നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates