മനാമ: നിയമലംഘനങ്ങൾ കണ്ടെത്തുന്ന കമ്പനികൾക്ക് പ്രശ്‌നം പരിഹരിക്കാൻ കൂടുതൽ സമയം അനുവദിക്കാനൊരുങ്ങി ബഹ്‌റൈൻ. പത്ത് ദിവസത്തെ ഗ്രേസ് പിരീഡ് നൽകുന്നത് വഴി കമ്പനികളുടെ പ്രവർത്തനം തടസ്സപ്പെടാതെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. ഇത് സംബന്ധിച്ച നിർദ്ദേശം പാർലമെന്റിന്റെ സേവനസമിതിയുടെ മുന്നിൽ എം.പി ഖാലിദ് ബുഅനഖ് സമർപ്പിച്ചു.
ഈ നിർദ്ദേശം പാർലമെന്റ് അംഗീകരിച്ചാൽ കമ്പനികൾക്ക് നേട്ടമാകും. ഒരു സ്ഥാപനത്തിന് നിയമലംഘനം സംബന്ധിച്ച് നോട്ടീസ് ലഭിച്ചാൽ പത്ത് ദിവസം സമയം നൽകും. അതിനുള്ളിൽ പ്രശ്നങ്ങൾ പരിഹരിക്കണം. ഈ സമയപരിധിക്കുള്ളിൽ നടപടിയെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ കമ്പനിയുടെ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
ഇനി കമ്പനികളുടെ ഭാഗത്ത് നിന്ന് നിയമലംഘനമുണ്ടായി എന്ന് സ്ഥിരീകരിക്കാൻ കൂടുതൽ അന്വേഷണം നടത്തുന്ന സമയത്ത് സ്ഥാപനങ്ങൾ അടച്ചിടേണ്ടി വരില്ല. അന്വേഷണം പൂർത്തിയാകുന്നതുവരെ കമ്പനിയുടെ പ്രവർത്തനം തുടരാം. ഒടുവിൽ പിഴവുണ്ടെന്ന് ബോധ്യപ്പെട്ടാൽ അത് പരിഹരിക്കാൻ പത്ത് ദിവസം കൂടി അധികമായി അനുവദിക്കും. ഇതിലൂടെ കമ്പനികളെ വേഗത്തിൽ നടപടിയെടുക്കാൻ പ്രേരിപ്പിക്കുകയും കമ്പനിയുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുന്നത് കുറയ്ക്കുകയും ചെയ്യാൻ കഴിയുമെന്ന് എം.പി ഖാലിദ് ബുഅനഖ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates