ഒമാനിൽ സ്വദേശിവത്കരണം കർശനമാക്കുന്നു; കമ്പനികളിൽ ഒരു പൗരനെ നിർബന്ധമായും നിയമിക്കണം

സ്ഥാപനങ്ങൾ ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളിൽ നിയമനം നടത്തണം. മാത്രവുമല്ല ഒമാൻ പൗരനായ ജീവനക്കാരനെ സോഷ്യല്‍ പ്രൊട്ടക്ഷന്‍ ഫണ്ടില്‍ റജിസ്റ്റര്‍ ചെയ്തിരിക്കണം.
Oman VISA
Oman Requires Foreign Firms to Hire One Omani Employee ONA/X
Updated on
1 min read

മസ്കത്ത്: സ്വദേശിവത്കരണം കർശനമാക്കുന്നതിന്റെ ഭാഗമായി നിയമങ്ങൾ കടുപ്പിച്ച് ഒമാൻ. വിദേശ ഉടമസ്ഥതയിലുള്ള എല്ലാ സ്ഥാപനങ്ങളിലും കുറഞ്ഞത് ഒരു പൗരനെ എങ്കിലും നിയമിക്കണം എന്നാണ് പുതിയ നിയമം. ഇതിനായി വിദേശ മൂലധന നിക്ഷേപ നിയമത്തിലെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയതായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു.

Oman VISA
പ്രൊഫ​ഷ​ന​ൽ ലൈസൻസിന് അപേക്ഷ നൽകാൻ വൈകിയാൽ പിഴ; പ്രവാസികൾക്ക് മുന്നറിയിപ്പുമായി ഒമാൻ

സ്ഥാപനങ്ങൾ ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളിൽ നിയമനം നടത്തണം. മാത്രവുമല്ല ഒമാൻ പൗരനായ ജീവനക്കാരനെ സോഷ്യല്‍ പ്രൊട്ടക്ഷന്‍ ഫണ്ടില്‍ റജിസ്റ്റര്‍ ചെയ്തിരിക്കണം.

പുതിയ നിയമം പ്രാബല്യത്തില്‍ വരുമ്പോള്‍ ഒരു വർഷത്തിൽ കൂടുതലായി പ്രവർത്തിക്കുന്ന വിദേശ നിക്ഷേപമുള്ള കമ്പനികൾ ആറ് മാസത്തിനുള്ളില്‍ ഒമാൻ സ്വദേശിയെ ജീവനക്കാരനായി നിയമിക്കണം. സ്വദേശിവത്കരണ നിയമം എല്ലാ കമ്പനികളും പാലിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

Oman VISA
പാസ്പോർട്ട് പിടിച്ച് വയ്ക്കാൻ തൊഴിലുടമകൾക്ക് അധികാരമില്ലെന്ന് ഒമാൻ

പുതിയ നിയമത്തിൽ വീഴ്ച വരുത്തിയാല്‍ കമ്പനിയുടെ മുന്നോട്ടുള്ള പ്രവർത്തങ്ങൾക്ക് തിരിച്ചടിയാകും. റജിസ്‌ട്രേഷന്‍ പുതുക്കല്‍, വര്‍ക്ക് പെര്‍മിറ്റ് പുതുക്കല്‍ എന്നി ഘട്ടങ്ങളിൽ കമ്പനികൾക്ക് മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി.

സ്വകാര്യ മേഖലയിൽ സ്വദേശികളുടെ എണ്ണം വർധിപ്പിക്കാൻ വേണ്ടിയുള്ള നടപടിയാണ് ഇതെന്നും കമ്പനികൾ സഹകരിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.

Summary

Gulf news: Oman Mandates Hiring of at Least One Omani Employee for Foreign-Owned Businesses.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com