Bahrain Set to Decide on Ban of Visit Visa-to-Work Permit Conversion @bna_en
Gulf

വി​സി​റ്റ് വി​സ ജോ​ലി പെ​ർ​മി​റ്റാ​യി മാറ്റാനാകില്ല; ബഹ്‌റൈൻ പാർലമെന്റിൽ ചൊ​വ്വാ​ഴ്ച നിർണ്ണായക വോട്ടെടുപ്പ്

ബഹ്‌റൈനിലെ യുവാക്കൾക്കിടയിൽ തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് കു​റ​ക്കാനും അ​വ​ർ​ക്ക് കൂ​ടു​ത​ൽ തൊ​ഴി​ൽ ല​ഭ്യ​ത ഉറപ്പാക്കാനും ഈ ​ഭേ​ദ​ഗ​തിയിലൂടെ കഴിയുമെന്നാണ് എംപിമാരുടെ വാദം.

സമകാലിക മലയാളം ഡെസ്ക്

മനാമ: വി​സി​റ്റ് വി​സ ജോ​ലി പെ​ർ​മി​റ്റാ​യി മാ​റ്റു​ന്ന​ത് തടയണമെന്ന് നിർദേശത്തിൽ ബഹ്‌റൈൻ പാർലമെന്റിൽ ചൊ​വ്വാ​ഴ്ച വോ​ട്ടെ​ടു​പ്പ് നടക്കും. രാജ്യത്തെ പൗ​ര​ന്മാ​ർ​ക്ക് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന ഈ ​നി​യ​മ ഭേ​ദ​ഗ​തിയിലൂടെ ലക്ഷ്യം വെക്കുന്നത്. ​നി​യ​മ ഭേ​ദ​ഗ​തി പാസായാൽ വിസ നിയമങ്ങളിൽ അടിമുടി മാറ്റം വരുമെന്നാണ് വിലയിരുത്തൽ.

ഇ​മി​ഗ്രേ​ഷ​ൻ ആ​ൻ​ഡ് റെ​സി​ഡ​ൻ​സ് നി​യ​മ​ത്തി​ൽ മാ​റ്റം വ​രു​ത്താ​നു​ള്ള നീക്കങ്ങൾ ഈ വർഷം ആദ്യം മുതൽ പാ​ർ​ല​മെ​ന്റിൽ ആരംഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നിർദേശത്തിന് പാർലമെന്റ് അംഗീകാരം നൽകി എങ്കിലും ശൂ​റ കൗ​ൺ​സി​ൽ ഇത് ത​ള്ളി​ക്ക​ള​ഞ്ഞ​തോ​ടെ നി​യ​മം വീ​ണ്ടും പാ​ർ​ല​മെ​ന്റി​ൽ എത്തുക ആയിരുന്നു.

ബഹ്‌റൈനിലെ യുവാക്കൾക്കിടയിൽ തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് കു​റ​ക്കാനും അ​വ​ർ​ക്ക് കൂ​ടു​ത​ൽ തൊ​ഴി​ൽ ല​ഭ്യ​ത ഉറപ്പാക്കാനും ഈ ​ഭേ​ദ​ഗ​തിയിലൂടെ കഴിയുമെന്നാണ് എംപിമാരുടെ വാദം.

ബന്ധപ്പെട്ട വിഷയങ്ങളിൽ നി​ല​വി​ലു​ള്ള നി​യ​മ​ങ്ങ​ൾ​ മതിയെന്നും പു​തി​യ നി​യ​മം ആ​വ​ശ്യ​മി​ല്ലെ​ന്നുമാണ് സർക്കാർ നിലപാട് . ആ​ർ​ട്ടി​ക്കി​ൾ 18 പ്ര​കാ​രം, തൊ​ഴി​ൽ പെ​ർ​മി​റ്റു​ക​ൾ ന​ൽ​കു​ന്ന​തി​ൽ അ​ധി​കാ​രി​ക​ൾ​ക്ക് വി​വേ​ച​നാ​ധി​കാ​രം നൽകിയിട്ടുണ്ട്. പു​തി​യ നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തിലൂടെ ​നി​യ​മ​പ​ര​മാ​യ വി​വേ​ച​നാ​ധി​കാ​ര​ത്തെ പ​രി​മി​ത​പ്പെ​ടു​ത്തുമെന്നും സ​ർ​ക്കാ​ർ വാ​ദി​ക്കു​ന്നു. ചൊവ്വാഴ്ച പാർലമെന്റിൽ ബിൽ പാസാക്കിയാൽ അ​ന്തി​മ തീ​രു​മാ​ന​ത്തി​നാ​യി ദേ​ശീ​യ അ​സം​ബ്ലി​യു​ടെ സം​യു​ക്ത സ​മ്മേ​ള​ന​ത്തി​ലേ​ക്ക് അ​യ​ക്കും.

Gulf news: Bahrain Set to Decide on Ban of Visit Visa-to-Work Permit Conversion.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അന്തിമ തീരുമാനം എടുത്തിട്ടില്ല'; ചണ്ഡിഗഡ് ഭരണഘടനാ ഭേദഗതിയില്‍ കേന്ദ്രസര്‍ക്കാര്‍

ഒറ്റ ചേരുവ മതി, കാപ്പിയെ ഹെൽത്തി ഡ്രിങ്ക് ആക്കാം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു |Samrudhi SM 30 lottery result

കൈക്കണക്കല്ല വേണ്ടത്, ദിവസവും ഉപയോ​ഗിക്കേണ്ട ഉപ്പിന്റെ അളവ് എത്ര?

ഓക്സിജൻ ഉത്പാദിപ്പിക്കുന്ന ചില ഇൻഡോർ സസ്യങ്ങൾ

SCROLL FOR NEXT