പ്രതീകാത്മക ചിത്രം  
Gulf

കുവൈത്തില്‍ മാലിന്യകൂമ്പാരത്തില്‍ ഇന്ത്യക്കാരന്റെ മൃതദ്ദേഹം; സഹപ്രവര്‍ത്തകനായ ഇന്ത്യക്കാരന്‍ കസ്റ്റഡിയില്‍

തിരിച്ചറിയപ്പെടാത്ത നിലയില്‍ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്നുള്ള പൊലീസ് അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കുവൈത്ത് സിറ്റി: കുവൈത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം മാലിന്യകൂമ്പാരത്തില്‍ ഉപേക്ഷിച്ച ഇന്ത്യന്‍ പൗരന്‍ കസ്റ്റഡിയില്‍. തിരിച്ചറിയപ്പെടാത്ത നിലയില്‍ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്നുള്ള പൊലീസ് അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.

മന്ത്രാലയത്തിന് ലഭിച്ച വിവരത്തെത്തുടര്‍ന്ന് ക്രിമിനല്‍ എവിഡന്‍സ് വിഭാഗം മൃതദേഹം ഏറ്റെടുത്ത് ഫൊറന്‍സിക് പരിശോധനയ്ക്ക് കൈമാറി. തിരിച്ചറിയല്‍ രേഖകളൊന്നും കണ്ടെത്താനാകാത്തതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. മരണകാരണം വ്യക്തമാകാത്തതിനാല്‍ അന്വേഷണം തുടരുകയാണ്.

കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷന്‍സ് റൂമിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ചവറ്റുകുട്ടയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയല്‍ രേഖകള്‍ ഒന്നും ഇല്ലാതിരുന്നതിനാല്‍ മരണകാരണവും വ്യക്തിയെയും കണ്ടെത്താനായി മൃതദേഹം ഫോറന്‍സിക് വകുപ്പിലേക്ക് മാറ്റി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മരിച്ചയാളുടെ വിലാസവും വിവരങ്ങളും പൊലീസ് തിരിച്ചറിഞ്ഞു. മരിച്ചയാള്‍ താമസിച്ചിരുന്ന മുറിക്കു സമീപത്തുനിന്നാണ് ഇയാളുമായി ബന്ധപ്പെട്ട മറ്റൊരു ഇന്ത്യന്‍ പൗരനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്.

ചോദ്യം ചെയ്യലില്‍ സുഹൃത്തായ പ്രവാസിയുടെ മൃതദേഹം ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ചതായി പ്രതി സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ താനല്ല കൊലപാതകം നടത്തിയതെന്നും മരിക്കുന്നതിന് മുമ്പ് സുഹൃത്ത് മരുന്നുകള്‍ കഴിച്ചിരുന്നുവെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. മരണത്തിന്റെ ഉത്തരവാദിത്തം തനിക്കെതിരെ വരുമെന്ന ഭയത്താലാണ് മൃതദേഹം രഹസ്യമായി മാറ്റിസ്ഥാപിച്ചതെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Body of an Indian man found in a garbage pile in Kuwait; Indian co-worker taken into custody

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍ കേസില്‍ പിണറായിക്ക് നിര്‍ണായകം; അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍

പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; വയനാട്ടിൽ ഭാ​ഗിക അവധി

സ്‌പെയിനില്‍ ബാഴ്സലോണയ്ക്ക് തോല്‍വി, എല്‍ ക്ലാസിക്കോയില്‍ 'ഡബിളടിച്ച്' എംബാപെ, റയലിന് ജയം

ആറു മാസത്തിനിടെ 23 പേർക്ക് വധശിക്ഷ; ജഡ്ജിയെ കുടുംബ കോടതിയിലേക്ക് മാറ്റി

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! നാളെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം