

അബുദാബി: അബുദാബിയില്‍ ക്ലാസ് മുറികളില്‍ സ്വദേശി അധ്യാപകരുടെ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ സ്വദേശിവല്‍ക്കരണ നയം അവതരിപ്പിച്ചു. അബുദാബിയിലെ സ്വകാര്യ സ്‌കൂളുകളില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 2,000-ത്തിലധികം യുഎഇ സ്വദേശികളെ അധ്യാപകരായി നിയമിക്കാനാണ് അബുദാബി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എഡ്യൂക്കേഷന്‍ ആന്‍ഡ് നോളജ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ(ADEK) ലക്ഷ്യം.
സ്വകാര്യ മേഖലയില്‍ യുഎഇ പൗരന്മാരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന 'നഫിസ്' എന്ന ദേശീയ പദ്ധതിയുമായും, മാനവ വിഭവശേഷി, സ്വദേശി മന്ത്രാലയവുമായും സഹകരിച്ചാണ് ഈ നയം നടപ്പിലാക്കുന്നത്. അറബിക്, ഇസ്ലാമിക് സ്റ്റഡീസ്, സോഷ്യല്‍ സ്റ്റഡീസ് എന്നീ വിഷയങ്ങളിലായിരിക്കും ആദ്യഘട്ടത്തില്‍ നിയമനങ്ങള്‍ നടക്കുക. സ്വദേശി പ്രതിഭകള്‍ക്ക് പരിശീലനവും യോഗ്യതയും ഉറപ്പാക്കാനും സ്വകാര്യ വിദ്യാഭ്യാസ രംഗത്ത് മികച്ച കരിയര്‍ വളര്‍ച്ച നല്‍കാനും ഈ പദ്ധതി സഹായിക്കും.
അബുദാബിയിലെ സ്വകാര്യ സ്‌കൂളുകളില്‍ അധ്യാപന മേഖലയിലേക്ക് സ്വദേശി പ്രതിഭകളെ ആകര്‍ഷിക്കുന്നതിനും, അവരെ യോഗ്യരാക്കുന്നതിനുമുള്ള അവസരങ്ങള്‍ വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് അഡെക് ഈ നയം ആരംഭിച്ചത്. നിയന്ത്രണ നയങ്ങള്‍, ദേശീയ പ്രതിഭകളെ വികസിപ്പിക്കുന്നതിനുള്ള പരിപാടികള്‍, തൊഴില്‍ പാതകള്‍ക്കുള്ള പിന്തുണ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തൊഴില്‍ വാഗ്ദാനങ്ങള്‍ എന്നിവയെല്ലാം ഈ സംരംഭത്തില്‍ ഉള്‍പ്പെടുന്നു. സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ പരിശീലനം നേടുന്നതിനും, യോഗ്യത നേടുന്നതിനും, ജോലി കണ്ടെത്തുന്നതിനും എമിറാത്തി പൗരന്മാര്‍ക്ക് വ്യക്തമായ വഴികള്‍ ഒരുക്കുന്ന ഒരു സമഗ്ര സമീപനമാണിത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates