ഗൾഫിൽ ജോലി നോക്കുന്നുണ്ടോ?; 65 ഒഴിവുകൾ, ITI മതി, അഭിമുഖം 25ന്

സ്ട്രക്ചറൽ ഫാബ്രിക്കേറ്റർ, സ്റ്റീൽ എറെക്ടർ, സ്ട്രക്ചറൽ സ്റ്റീൽ പെയിന്റർ, എംഐജി വെൽഡർ, ഇൻഡസ്ട്രിയൽ പൗഡർ കോട്ട് പെയിന്റർ, എറെക്ഷൻ ഫോർമാൻ എന്നീ തസ്തികകളിലാണ് ഒഴിവുകൾ.
UAE Jobs 2026 ODEPC
UAE Jobs for 65 Candidates Through ODEPC, Walk-In Interview for Six PositionsODEPC/x
Edited By:
Updated on: 
2 min read

യു.എ.ഇയിൽ മികച്ച ശമ്പളത്തിൽ ജോലി നേടാൻ അവസരം. സർക്കാർ സ്ഥാപനമായ ഒഡേപെക് (odepc) വഴി അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്. സ്ട്രക്ചറൽ ഫാബ്രിക്കേറ്റർ, സ്റ്റീൽ എറെക്ടർ, സ്ട്രക്ചറൽ സ്റ്റീൽ പെയിന്റർ, എംഐജി വെൽഡർ, ഇൻഡസ്ട്രിയൽ പൗഡർ കോട്ട് പെയിന്റർ, എറെക്ഷൻ ഫോർമാൻ എന്നീ തസ്തികകളിലാണ് ഒഴിവുകൾ. ആകെ 65 ഒഴിവുകളാണുള്ളത്. പത്താം ക്ലാസ്, ഐടിഐ അല്ലെങ്കിൽ ഡിപ്ലോമ യോഗ്യതയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമുള്ള പുരുഷന്മാർക്കാണ് അവസരം

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

UAE Jobs 2026 ODEPC
PM Internship Scheme: അദാനി വിഴിഞ്ഞം പോർട്ടിൽ അവസരം; ഇപ്പോൾ അപേക്ഷിക്കാം

ഒഴിവുകളും ശമ്പളവും

1. സ്ട്രക്ചറൽ ഫാബ്രിക്കേറ്റർ

  • യോഗ്യത: പത്താം ക്ലാസ്സ് , ഐടിഐ/ഡിപ്ലോമ (ഫിറ്റർ/വെൽഡർ)

  • അടിസ്ഥാന ശമ്പളം: AED 2,000–2,500 ( 46,000–57,500 രൂപ)

2. സ്ട്രക്ചറൽ ഫാബ്രിക്കേറ്റർ

  • യോഗ്യത: പത്താം ക്ലാസ്, ഐടിഐ/ഡിപ്ലോമ (ഫിറ്റർ/വെൽഡർ)

  • അടിസ്ഥാന ശമ്പളം: AED 2,000–2,500 (46,000–57,500 രൂപ)

UAE Jobs 2026 ODEPC
പ്രവൃത്തി പരിചയം വേണ്ട; ഡിഗ്രിക്കാർക്ക് മാരിടൈം അഡ്മിനിസ്ട്രേഷനിൽ ജോലി; 30 ഒഴിവുകൾ, ശമ്പളം 75000 രൂപ

3. സ്റ്റീൽ എറെക്ടർ

  • യോഗ്യത: പത്താം ക്ലാസ്, ഐടിഐ/ഡിപ്ലോമ (ഫിറ്റർ/വെൽഡർ)

  • അടിസ്ഥാന ശമ്പളം: AED 1,350–1,600 (31,050–36,800 രൂപ)

4. സ്ട്രക്ചറൽ സ്റ്റീൽ പെയിന്റർ

  • യോഗ്യത: പത്താം ക്ലാസ്, ഐടിഐ/ഡിപ്ലോമ

  • അടിസ്ഥാന ശമ്പളം: AED 1,400–1,800 (32,200–41,400 രൂപ)

UAE Jobs 2026 ODEPC
വരുന്നു... റെയിൽവേയിൽ 1250 സ്റ്റേഷൻ മാസ്റ്റർ ഒഴിവുകൾ; ഡിഗ്രി മതി

5. എംഐജി വെൽഡർ

  • യോഗ്യത: പത്താം ക്ലാസ്, ഐടിഐ അല്ലെങ്കിൽ എംഐജി വെൽഡിങ്ങിൽ സർട്ടിഫൈഡ് കോഴ്സ്

  • അടിസ്ഥാന ശമ്പളം: AED 1,400–1,700 (32,200–39,100 രൂപ)

6. ഇൻഡസ്ട്രിയൽ പൗഡർ കോട്ട് പെയിന്റർ

  • യോഗ്യത: പത്താം ക്ലാസ്, ഐടിഐ അല്ലെങ്കിൽ ഇൻഡസ്ട്രിയൽ പെയിന്റിങ്ങിൽ സർട്ടിഫൈഡ് കോഴ്സ്

  • അടിസ്ഥാന ശമ്പളം: AED 1,800–2,500 (41,400–57,500 രൂപ)

UAE Jobs 2026 ODEPC
പത്താം ക്ലാസ് യോഗ്യത; ISRO-യിൽ 97 ഒഴിവുകൾ, അസിസ്റ്റന്റ്, നഴ്സ്, ഫയർമാൻ, ഡ്രൈവർ ...

7. എറെക്ഷൻ ഫോർമാൻ

  • യോഗ്യത: പത്താം ക്ലാസ്, ഐടിഐ/ഡിപ്ലോമ, അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം

  • അടിസ്ഥാന ശമ്പളം: AED 3,500 (80,500 രൂപ)

UAE Jobs 2026 ODEPC
ഡിഗ്രി മതി, 327 ഒഴിവുകൾ; വെയർഹൗസിങ് കോർപ്പറേഷനിൽ ജോലി നേടാം

മറ്റ് ആനുകൂല്യങ്ങൾ

  • കരാർ കാലാവധി: രണ്ട് വർഷം

  • ജോലി സമയം: ദിവസവും ഒമ്പത് മണിക്കൂർ, ഒരു മണിക്കൂർ ഇടവേള ഉൾപ്പെടെ

  • ഓവർടൈം: ആവശ്യമെങ്കിൽ ദിവസവും നാല് മണിക്കൂർ വരെ

  • താമസം: കമ്പനി നൽകും

  • ഗതാഗതം: താമസസ്ഥലത്തുനിന്ന് ജോലിസ്ഥലത്തേക്കും തിരിച്ചും കമ്പനി നൽകും

  • ഭക്ഷണ അലവൻസ്: പ്രതിമാസം AED 300 (ഏകദേശം 6,900 രൂപ )

  • മെഡിക്കൽ ഇൻഷുറൻസ്, വർക്കേഴ്സ് കോംപൻസേഷൻ എന്നിവ ലഭിക്കും.

UAE Jobs 2026 ODEPC
ITI കഴിഞ്ഞോ?, ഫുഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ 28 ഒഴിവുകൾ; നിയമനം മൈസൂരിൽ

അഭിമുഖം

  • തീയതി: 2026 ഒക്ടോബർ 25, ഞായറാഴ്ച

  • വേദി: ODEPC Training Centre, രണ്ടാം നില, സുരഭി ബിൽഡിങ്, സൗത്ത് ജനത റോഡ്, പാലാരിവട്ടം, എറണാകുളം – 682025

കൊണ്ടുവരേണ്ട രേഖകൾ: ഫോട്ടോ പതിച്ച രണ്ട് സി.വികൾ, പാസ്‌പോർട്ടിന്റെ അസലും പകർപ്പും, വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസലും പകർപ്പും.

UAE Jobs 2026 ODEPC
അറിഞ്ഞോ... കൊച്ചി മെട്രോയിൽ 70 ഒഴിവുകൾ; ITI ,BA, B.Tech യോഗ്യത, ഇപ്പോൾ അപേക്ഷിക്കാം

വിവരങ്ങൾക്ക്:

  • ഫോൺ: 7736496574, 9778620460

  • വെബ്സൈറ്റ്: https://odepc.kerala.gov.in/

കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക

https://odepc.kerala.gov.in/job/walk-in-interview-for-structural-fabricator-steel-erector-structural-steel-painter-mig-welder-industrial-powder-coat-painter-erection-foreman-to-the-uae/2026-10-25%2000:00:00

Summary

UAE Jobs for 65 Candidates Through ODEPC, Walk-In Interview for Six Positions

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com