സൗദിയില്‍ മിസൈല്‍ ആക്രമണം രൂക്ഷം; ഇന്ത്യയില്‍ നിന്നുള്ള എല്ലാ വിമാനസര്‍വീസുകളും റദ്ദാക്കി

ഇന്ത്യയില്‍ നിന്നു റിയാദിലേക്കുള്ള എല്ലാ സര്‍വീസുകളും ഈ മാസം 31 വരെ റദ്ദാക്കിയതായി ഇന്‍ഡിഗോ അറിയിച്ചു
Missile attacks intensify in Saudi Arabia; all flight services from India cancelled
saudi arabia
Edited By:
Updated on: 
1 min read

ദുബൈ: സൗദി അറേബ്യയില്‍ ഹൂതികള്‍ മിസൈല്‍ ആക്രമണം ശക്തമാക്കിയതോടെ സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി ഇന്ത്യന്‍ വിമാന കമ്പനികള്‍. സൗദി അറേബ്യയിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ ഖമീസ് മുഷൈത്തിനു നേരെ ഹൂതികള്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം തടഞ്ഞതായി സൗദി സഖ്യ സേന അറിയിച്ചു. റിയാദിനു നേരെയും പുലര്‍ച്ചെ ആക്രമണമുണ്ടായി. ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സേന പ്രതിരോധിച്ചു.

ഇന്ത്യയില്‍ നിന്നു റിയാദിലേക്കുള്ള എല്ലാ സര്‍വീസുകളും ഈ മാസം 31 വരെ റദ്ദാക്കിയതായി ഇന്‍ഡിഗോ അറിയിച്ചു. ജിദ്ദാ, ദമാം, മദീന സര്‍വീസുകള്‍ 27 വരെ റദ്ദാക്കി. ദുബൈയില്‍ നിന്നു ദമാം, റിയാദ്, അബ്ഹ എന്നിവിടങ്ങളിലേക്കുള്ള ഫ്‌ലൈദുബായ് വിമാനങ്ങള്‍ 29 വരെ റദ്ദാക്കി.

Missile attacks intensify in Saudi Arabia; all flight services from India cancelled
ഗൾഫിൽ ജോലി നോക്കുന്നുണ്ടോ?; 65 ഒഴിവുകൾ, ITI മതി, അഭിമുഖം 25ന്

യെമനിലെ സുഖാര്‍ ദ്വീപിനു സമീപം ആക്രമിക്കപ്പെട്ട ഇന്ത്യന്‍ യോട്ടിലെ 14 പേരും സുരക്ഷിതരാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. യോട്ടിലുള്ളവരെ യെമനിലെ ഹൊദെയ്ദയില്‍ എത്തിച്ചു. യോട്ടിനു നേരെയുണ്ടായ ആക്രമണത്തില്‍ ദുരൂഹത തുടരുകയാണ്. എന്താണു സംഭവിച്ചതെന്ന കാര്യം ഇപ്പോഴും അവ്യക്തമാണെന്നു യെമനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. യെമനില്‍ സാധാരണ ജനങ്ങളെയും ഗോത്ര വിഭാഗങ്ങളെയും സഖ്യസേന ലക്ഷ്യമിട്ടെന്ന ഹൂതികളുടെ ആരോപണം സൗദി നിഷേധിച്ചു. ഗോത്രവിഭാഗങ്ങളെ യുദ്ധത്തിലേക്കു വലിച്ചിഴയ്ക്കാനുള്ള നീക്കം ഇതിനു പിന്നിലുണ്ടെന്ന് സൗദി പറഞ്ഞു.

Missile attacks intensify in Saudi Arabia; all flight services from India cancelled
ദുബൈയില്‍ അഞ്ച് പ്രധാന റോഡുകളിലെ വേഗത പരിധിയില്‍ മാറ്റം
Missile attacks intensify in Saudi Arabia; all flight services from India cancelled
അമിത ശബ്ദം, അനുമതിയില്ലാതെ രൂപമാറ്റം; 1,630 വാഹനങ്ങള്‍ പിടിച്ചെടുത്ത് ദുബൈ പൊലീസ്
Summary

Missile attacks intensify in Saudi Arabia; all flight services from India cancelled

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com