ദുബൈയില്‍ അഞ്ച് പ്രധാന റോഡുകളിലെ വേഗത പരിധിയില്‍ മാറ്റം

അപകടസാധ്യതയും ഗതാഗതസാന്ദ്രതയും കണക്കിലെടുത്ത് രണ്ട് റോഡുകളില്‍ വേഗം കുറച്ചിട്ടുണ്ട്
Changes to speed limits on five major roads in Dubai; effective from November 1.
Dubai roadsRTA
Author:
Updated on: 
1 min read

ദുബൈ: ദുബൈയില്‍ അഞ്ച് പ്രധാന റോഡുകളിലെ വേഗത പരിധികള്‍ നവംബര്‍ 1 മുതല്‍ മാറ്റം. യാത്രാബുദ്ധിമുട്ട് പരിഹരിക്കാനും റോഡ് സുരക്ഷ വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട് നടത്തിയ പഠനത്തിനു ശേഷമാണ് വേഗപരിധിയില്‍ മാറ്റം കൊണ്ടുവന്നതെന്ന് ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. മൂന്ന് പ്രധാന റോഡുകളില്‍ വേഗപരിധി ഉയര്‍ത്തിയപ്പോള്‍, അപകടസാധ്യതയും ഗതാഗതസാന്ദ്രതയും കണക്കിലെടുത്ത് രണ്ട് റോഡുകളില്‍ വേഗം കുറച്ചിട്ടുണ്ട്.

വേഗത പരിധി കൂട്ടിയ റോഡുകള്‍: അല്‍ അസായല്‍ സ്ട്രീറ്റില്‍ ഔദ് മേത്ത സ്ട്രീറ്റിനും അല്‍ മെയ്ദാന്‍ സ്ട്രീറ്റിനും ഇടയിലുള്ള ഭാഗത്ത് വേഗപരിധി മണിക്കൂറില്‍ 60 കിലോമീറ്ററില്‍ നിന്ന് 80 കിലോമീറ്ററായി ഉയര്‍ത്തി. അല്‍ മുസ്തഖ്ബല്‍ സ്ട്രീറ്റിലെ ഷെയ്ഖ് റാഷിദ് സ്ട്രീറ്റിനും അല്‍ മെയ്ദാന്‍ സ്ട്രീറ്റിനും ഇടയില്‍ മണിക്കൂറില്‍ 60 കിലോമീറ്ററില്‍ നിന്ന് 70 കിലോമീറ്ററാക്കി.ലത്തീഫ ബിന്‍ത് ഹംദാന്‍ സ്ട്രീറ്റില്‍ ഷെയ്ഖ് സായിദ് റോഡിനും അല്‍ ഖൈല്‍ റോഡിനും ഇടയിലുള്ള മേഖലയില്‍ പരിധി 60-ല്‍ നിന്ന് 70 കിലോമീറ്ററായി വര്‍ധിപ്പിച്ചു.

വേഗത പരിധി കുറച്ച റോഡുകള്‍: അല്‍ രിബാത്ത് സ്ട്രീറ്റ്: മറാക്കേഷ് സ്ട്രീറ്റിനും ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിനും ഇടയില്‍ മണിക്കൂറില്‍ 100 കിലോമീറ്ററായിരുന്ന വേഗപരിധി 90 കിലോമീറ്ററായി കുറച്ചു.സെക്കന്‍ഡ് ഡിസംബര്‍ സ്ട്രീറ്റിനും ഖാലിദ് ബിന്‍ അല്‍ വലീദ് സ്ട്രീറ്റിനും ഇടയില്‍ പരിധി 80-ല്‍ നിന്ന് 70 കിലോമീറ്ററാക്കി ചുരുക്കിയിട്ടുണ്ട്.

ദുബൈ പൊലീസുമായി സഹകരിച്ചാണ് ഈ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. പുതിയ വേഗത പരിധികള്‍ പ്രാബല്യത്തില്‍ വരുന്നതിന് മുന്നോടിയായി, ബന്ധപ്പെട്ട റോഡുകളിലെ വേഗത പരിധി സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ മാറ്റുകയും, സ്പീഡ് ക്യാമറകള്‍ പുനഃക്രമീകരിക്കുകയും ചെയ്യും. സമഗ്രമായ എഞ്ചിനീയറിങ്, സാങ്കേതിക പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ മാറ്റങ്ങളെന്ന് ആര്‍ടിഎ അറിയിച്ചു. ട്രാഫിക് ഫ്‌ളോ മെച്ചപ്പെടുത്തുക, റോഡ് സുരക്ഷ വര്‍ധിപ്പിക്കുക, റോഡുകളുടെ പ്രത്യേകതകള്‍ക്കും നിലവിലുള്ള ഗതാഗത സാഹചര്യങ്ങള്‍ക്കും അനുസൃതമായി വേഗത പരിധികള്‍ ക്രമീകരിക്കുക എന്നിവയാണ് ഈ പഠനം ലക്ഷ്യമിട്ടത്.

Changes to speed limits on five major roads in Dubai; effective from November 1.
അമിത ശബ്ദം, അനുമതിയില്ലാതെ രൂപമാറ്റം; 1,630 വാഹനങ്ങള്‍ പിടിച്ചെടുത്ത് ദുബൈ പൊലീസ്
Changes to speed limits on five major roads in Dubai; effective from November 1.
ദമാം വിമാനത്താവളം ലക്ഷ്യമിട്ട് ആക്രമണം; ഒരു പ്രവാസി കൊല്ലപ്പെട്ടു, എട്ട് പേര്‍ക്ക് പരിക്ക്
Changes to speed limits on five major roads in Dubai; effective from November 1.
സൗദിയില്‍ എണ്ണപ്പാടത്തിന് നേരേ ഹൂതി ആക്രമണം; രണ്ട് പ്രവാസികള്‍ കൊല്ലപ്പെട്ടു, ഇന്ത്യക്കാരനടക്കം രണ്ടുപേര്‍ക്ക് പരിക്ക്
Summary

Changes to speed limits on five major roads in Dubai; effective from November 1.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com