ദമാം വിമാനത്താവളം ലക്ഷ്യമിട്ട് ആക്രമണം; ഒരു പ്രവാസി കൊല്ലപ്പെട്ടു, എട്ട് പേര്‍ക്ക് പരിക്ക്

Saudi Airport Attacked
Saudi Airport Attackedx
Edited By:
Updated on: 
1 min read

ദമാം: ദമാം വിമാനത്താവളത്തെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഇന്നലെ രാത്രി നടന്ന ആക്രമണത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റതായും വിമാനത്താവളത്തിന് നാശനഷ്ടങ്ങള്‍ സംഭവിച്ചതായും ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി. വിമാനത്താവളത്തിലേക്ക് വരേണ്ടിയിരുന്ന വിമാനങ്ങള്‍ മറ്റ് സ്ഥലങ്ങളിലേക്ക് തിരിച്ചുവിട്ടതായി വിമാനങ്ങളുടെ സഞ്ചാരപഥം നിരീക്ഷിക്കുന്ന 'ഫ്‌ലൈറ്റ് റഡാര്‍24' അറിയിച്ചു.

അപകടത്തില്‍ മരിച്ച വ്യക്തി പ്രവാസിയാണെന്ന് അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമായിട്ടില്ല. ദമ്മാം വിമാനത്താവളത്തെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങള്‍ പ്രതിരോധിക്കുന്നതിനിടെയാണ്? അപകടം. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി.

Saudi Airport Attacked
സൗദിയില്‍ എണ്ണപ്പാടത്തിന് നേരേ ഹൂതി ആക്രമണം; രണ്ട് പ്രവാസികള്‍ കൊല്ലപ്പെട്ടു, ഇന്ത്യക്കാരനടക്കം രണ്ടുപേര്‍ക്ക് പരിക്ക്

ആക്രമണത്തിന് പിന്നില്‍ ആരാണെന്നോ, ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളോ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.സൗദി അറേബ്യയിലെ പ്രധാന വിമാനത്താവളങ്ങള്‍ ലക്ഷ്യമാക്കി ഹൂതികള്‍ നടത്തുന്ന മിസൈല്‍, പ്രൊജക്ടൈല്‍ ആക്രമണങ്ങളുടെ ഭാഗമായി കിങ് ഫഹദ് വിമാനത്താവളത്തിന് നേരെ മുന്‍പും ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ ഈ ആക്രമണത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. കിഴക്കന്‍ മേഖലയില്‍ നാല് ഡ്രോണ്‍ ആക്രമണങ്ങളെ തടഞ്ഞതായി സൗദി സഖ്യസേന അറിയിച്ചു.

Saudi Airport Attacked
ഇത്തിഹാദ് റെയിലില്‍ കയറാം; 1 മണിക്കൂര്‍ 10 മിനിറ്റ്, കുറഞ്ഞ ചെലവില്‍ ദുബൈയില്‍ നിന്ന് ഫുജൈറയിലെത്താം
Saudi Airport Attacked
അന്തരീക്ഷത്തില്‍ അസാധാരണ ഗന്ധം; വിശദീകരണവുമായി ഷാര്‍ജ പൊലീസ്
Summary

Saudi Airport Attacked: 1 Killed, 8 Injured, Flights Diverted

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com