ഇത്തിഹാദ് റെയിലില്‍ കയറാം; 1 മണിക്കൂര്‍ 10 മിനിറ്റ്, കുറഞ്ഞ ചെലവില്‍ ദുബൈയില്‍ നിന്ന് ഫുജൈറയിലെത്താം

വേഗമേറിയതും ചെലവ് കുറഞ്ഞതുമായ യാത്രാനുഭവമാണ് ഈ ട്രെയിന്‍ സര്‍വീസ് യാത്രക്കാര്‍ക്ക് സമ്മാനിക്കുന്നത്.
Dubai to Fujairah by Etihad Rail in 70 minutes: Tickets from Dh29
ഇത്തിഹാദ് റെയില്‍
Edited By:
Updated on: 
1 min read

ദുബൈ: ഇത്തിഹാദ് റെയില്‍ ആരംഭിച്ചതോടെ ദുബൈയില്‍ നിന്ന് ഫുജൈറയിലേക്കുള്ള യാത്രയ്ക്ക് ഇനി കുറഞ്ഞ സമയം. അടിസ്ഥാന ടിക്കറ്റ് നിരക്ക് 29 ദിര്‍ഹം നല്‍കിയാല്‍ 1 മണിക്കൂറും 10 മിനിറ്റ് കൊണ്ട് ലക്ഷ്യസ്ഥാനത്തെത്താം. വേഗമേറിയതും ചെലവ് കുറഞ്ഞതുമായ യാത്രാനുഭവമാണ് ഈ ട്രെയിന്‍ സര്‍വീസ് യാത്രക്കാര്‍ക്ക് സമ്മാനിക്കുന്നത്. കംഫര്‍ട്ട് ക്ലാസിന് 29 ദിര്‍ഹവും പ്രീമിയം ക്ലാസിന് 89 ദിര്‍ഹവുമാണ് ടിക്കറ്റ് നിരക്ക്. ഇവ അടിസ്ഥാന നിരക്കുകളാണ്.

Dubai to Fujairah by Etihad Rail in 70 minutes: Tickets from Dh29
അന്തരീക്ഷത്തില്‍ അസാധാരണ ഗന്ധം; വിശദീകരണവുമായി ഷാര്‍ജ പൊലീസ്

ഇത്തിഹാദ് റെയില്‍, ഫ്‌ലെക്‌സിബിള്‍ പ്രൈസിങ്, രീതിയാണ് പിന്തുടരുന്നത്.അതായത്, യാത്ര ചെയ്യുന്ന തീയതി, പുറപ്പെടുന്ന സമയം, ക്ലാസ്, സീറ്റുകളുടെ ലഭ്യത, എത്ര നേരത്തേക്ക് ബുക്ക് ചെയ്യുന്നു എന്നിവയെ ആശ്രയിച്ച് ടിക്കറ്റ് നിരക്കുകളില്‍ മാറ്റം വരാം. തിരക്കേറിയ സമയങ്ങളിലും വാരാന്ത്യങ്ങളിലും ആവശ്യക്കാര്‍ കൂടുമ്പോള്‍ നിരക്കുകള്‍ വര്‍ധിച്ചേക്കാം.

ടിക്കറ്റുകള്‍ ഇത്തിഹാദ് റെയിലിന്റെ ഔദ്യോഗിക വെബ്സൈറ്റായ etihadrail.ae വഴിയോ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ ബുക്ക് ചെയ്യാവുന്നതാണ്. നിലവില്‍ ദുബൈയില്‍ നിന്ന് ഫുജൈറയിലേക്ക് ദിവസവും ഒരു സര്‍വീസ് മാത്രമാണ് ക്രമീകരിച്ചിരിക്കുന്നത്. അതിനാല്‍ ഒരേ ദിവസം പോയി തിരിച്ചെത്തുന്ന യാത്രകളെക്കാള്‍, വരാന്ത്യങ്ങളിലോ അല്ലെങ്കില്‍ താമസിച്ചുള്ള യാത്രകള്‍ക്കോ ആണ് ഇത് കൂടുതല്‍ അനുയോജ്യമാകുക. യുഎഇയിലെ വിവിധ എമിറേറ്റുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയില്‍ ഗതാഗത മേഖലയില്‍ വലിയ വിപ്ലവമാണ് സൃഷ്ടിക്കുന്നത്.

Dubai to Fujairah by Etihad Rail in 70 minutes: Tickets from Dh29
സൗദി നഗരങ്ങളുടെ സുരക്ഷ: ഹൂതി ആക്രമണങ്ങള്‍ക്ക് പ്രതിരോധം, ആകാശത്ത് ടൈഫൂണ്‍ ജെറ്റുകള്‍ വിന്യസിക്കാന്‍ യുകെ
Dubai to Fujairah by Etihad Rail in 70 minutes: Tickets from Dh29
എഐ തട്ടിപ്പ്; മക്കളുടെ ശബ്ദത്തില്‍ വിളിച്ച് പണം ആവശ്യപ്പെടും, യുഎഇയില്‍ മുന്നറിയിപ്പ്
Summary

Dubai to Fujairah by Etihad Rail in 70 minutes: Tickets from Dh29

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com