bag 
Gulf

പൊതുമര്യാദകള്‍ ലംഘിച്ച് ചിത്രങ്ങളും ഡിസൈനുകളും; സ്‌കൂള്‍ പഠനസാമഗ്രികള്‍ പിടിച്ചെടുത്തു

ഒമാനിലെ ദാഖിലിയ്യ ഗവര്‍ണറേറ്റില്‍ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നടത്തിയ പരിശോധനയില്‍ 1,609 സ്‌കൂള്‍ പഠനസാമഗ്രികള്‍ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പിടിച്ചെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

മസ്‌കത്ത്: പൊതുമര്യാദകള്‍ക്കും സാംസ്‌കാരിക മൂല്യങ്ങള്‍ക്കും നിരക്കാത്ത ചിത്രങ്ങളും ഡിസൈനുകളും കൈവശം വച്ചതില്‍ സ്‌കൂള്‍ പഠനസാമഗ്രികള്‍ പിടിച്ചെടുത്തു. പുതിയ അധ്യയന വര്‍ഷത്തോടനുബന്ധിച്ച് വിപണികള്‍ കേന്ദ്രീകരിച്ച് അതോറിറ്റി നടത്തുന്ന 'ബാക്ക് ടു സ്‌കൂള്‍' പരിശോധനാ ക്യാംപയിനിന്റെ ഭാഗമായാണ് നടപടി.

ഒമാനിലെ ദാഖിലിയ്യ ഗവര്‍ണറേറ്റില്‍ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നടത്തിയ പരിശോധനയില്‍ 1,609 സ്‌കൂള്‍ പഠനസാമഗ്രികള്‍ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പിടിച്ചെടുത്തു. ഉപഭോക്തൃ സംരക്ഷണ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയ ഉല്‍പന്നങ്ങള്‍ വിപണിയില്‍ നിന്ന് പിടിച്ചെടുക്കുകയും നിയമലംഘനം നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തതായി അതോറിറ്റി വ്യക്തമാക്കി.

സ്‌കൂള്‍ തുറക്കുന്ന സീസണില്‍ വിപണിയിലെത്തുന്ന ഉല്‍പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും, ഉപഭോക്താക്കളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായി വരും ദിവസങ്ങളിലും കര്‍ശന പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

Consumer Protection Authority seizes 1,609 school supplies in Al Dakhiliyah

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെളിയിച്ചാല്‍ ഒരു കോടി രൂപ നല്‍കാം; പിപി ദിവ്യയുമായി സാമ്പത്തിക ഇടപാട് ഇല്ലെന്ന് കാര്‍ട്ടണ്‍ ഇന്ത്യ

'സ്ത്രീശാക്തീകരണം രാജ്യത്തിന്റെ വികസനത്തിന് അനിവാര്യം'; 10 സ്ത്രീരത്‌നങ്ങള്‍ക്ക് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ആദരം, ദേവി അവാര്‍ഡ് സമ്മാനിച്ചു

'പാര്‍ട്ടിയിലേക്കുള്ള തിരിച്ചുവരവ് നേതാക്കള്‍ തടയുന്നു'; കേന്ദ്രനേതൃത്വത്തിന് കത്തയച്ച് പിപി ദിവ്യ

​ഇടനിലക്കാരില്ല, അർഹമായ ലാഭം: കർഷകർക്കും കുടുംബശ്രീക്കും കരുത്തായി 'കേരളശ്ശേരി ചന്ത' ആപ്പ്

ആദിവാസി ഭൂമിയിൽ വൻകിടക്കാരുടെ ഏലകൃഷി: ചിന്നക്കനാൽ 301 കോളനിയിൽ നിയമങ്ങൾ കാറ്റിൽപ്പറത്തി പാട്ടക്കച്ചവടം