യുഎഇ എക്‌സ്
Gulf

യുഎഇ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടോ? 34 രാജ്യങ്ങളില്‍ വാഹനം ഓടിക്കാം, എങ്ങനെ എന്നറിയാം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

അബുദാബി: അന്താരാഷ്ട്ര അംഗീകാരമുള്ള ഡ്രൈവിങ് ലൈസന്‍സുകളുടെ കൂട്ടത്തില്‍ യുഎഇ ലൈസന്‍സ് സ്ഥാനം മെച്ചപ്പെടുത്തുകയാണ്. യുഎഇ ലൈസന്‍സുള്ള പൗരന്മാര്‍ക്ക് ഇനി 34 രാജ്യങ്ങളില്‍ വാഹനം ഓടിക്കാന്‍ കഴിയും. ഡ്രൈവിങ് ലൈസന്‍സുകളുടെ അംഗീകാരവും കൈമാറ്റവും നിയന്ത്രിക്കുന്ന 'മുര്‍ഖൂസ്' സംരംഭത്തിലൂടെ വിദേശത്തുള്ള യുഎഇ പൗരന്മാര്‍ക്ക് വാഹനം ഓടിക്കുന്നതിനായുള്ള ഇളവുകള്‍ യുഎഇ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.

34 രാജ്യങ്ങളില്‍ താമസിക്കുന്ന യുഎഇ പൗരന്മാര്‍ക്ക് അവരുടെ യുഎഇ ഡ്രൈവിങ് ലൈസന്‍സ് ഒരു പ്രാദേശിക ലൈസന്‍സായി മാറ്റാന്‍ കഴിയും. കൂടാതെ, പുതിയ ലൈസന്‍സ് ഇല്ലാതെ തന്നെ ആ 33 സ്ഥലങ്ങളില്‍ സന്ദര്‍ശിക്കുമ്പോഴോ യാത്ര നടത്തുമ്പോഴോ യുഎഇ ലൈസന്‍സ് ഉപയോഗിച്ച് നിയമപരമായി വാഹനമോടിക്കാം.

എസ്റ്റോണിയ, അല്‍ബേനിയ, പോര്‍ച്ചുഗല്‍, ചൈന,ഹംഗറി, ഗ്രീസ്, യുക്രെയ്ന്‍,ബള്‍ഗേറിയ, സ്ലൊവാക്യ, സ്ലൊവേനിയ,സെര്‍ബിയ, സൈപ്രസ്, ലാത്വിയ,ലക്‌സംബര്‍ഗ്, ലിത്വാനിയ, മാള്‍ട്ട,ഐസ്ലാന്‍ഡ്, മോണ്ടിനെഗ്രോ, ഇസ്രയേല്‍, അസര്‍ബൈജാന്‍, ബെലാറസ്,ഉസ്ബക്കിസ്ഥാന്‍, യുകെ, ഓസ്ട്രിയ,ഡെന്‍മാര്‍ക്ക്, നെതര്‍ലന്‍ഡ്‌സ്, പോളണ്ട്, ഫിന്‍ലാന്‍ഡ്, ക്രൊയേഷ്യ,യുഎസിലെ ടെക്‌സസ്, വടക്കന്‍ മാസിഡോണിയ, കൊസോവോ,കിര്‍ഗിസ്ഥാന്‍, ദക്ഷിണ കൊറിയ. രാജ്യങ്ങളിലാണ് ഈ സൗകര്യം ലഭിക്കുക. ദക്ഷിണ കൊറിയ നിലവില്‍ യുഎഇയിലെ ഡ്രൈവിങ് ലൈസന്‍സുകള്‍ താമസക്കാര്‍ക്ക് മാത്രമേ കൈമാറ്റം ചെയ്യാന്‍ അനുവദിക്കൂ.

Do you have a UAE license? You can drive in 34 countries, how

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കരുവാറ്റയിലെ വയോധികന്റെ കൊലപാതകം: 13 കാരിയുടെ ക്വട്ടേഷന്‍?; പ്രായപൂര്‍ത്തിയാകാത്ത നാലുപേര്‍ പിടിയില്‍

'എന്റെ കല്യാണം കഴിഞ്ഞു', നടി അനുമോൾ വിവാഹിതയായി; വരൻ തമിഴ് നടൻ

നിര്‍ണായക ചുവടുവെയ്പിലേക്ക് വിഴിഞ്ഞം, ഗാസയില്‍ നിലപാട് കടുപ്പിച്ച് ഇസ്രയേല്‍, ബാഡ്മിന്റണില്‍ വന്‍ അട്ടിമറി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ലൈംഗികച്ചുവയോടെ സംസാരം, സ്ത്രീകളെ അധിക്ഷേപിച്ചു; മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ അറസ്റ്റിൽ

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രീതികൾ മാതൃകാപരം, പ്രശംസിച്ച് ട്രംപ്, 'സേവ് അമേരിക്ക ആക്ട്' എത്രയും വേ​ഗം നടപ്പാക്കണം