ദുബൈ: റോഡില്‍ അപകടങ്ങളുണ്ടായാല്‍ വാഹനം നിര്‍ത്തി കാഴ്ച കണ്ടാല്‍ പിടിവീഴും. അപകട ദൃശ്യങ്ങള്‍ കാണാണ്‍ വാഹനം നിര്‍ത്തുന്നതോ, വേഗത കുറയ്ക്കുന്നതോ യുഎഇയില്‍ ഗുരുതരമായ ഗതാഗത നിയമലംഘനമാണെന്ന് യുഎഇ പൊലീസ് മുന്നറിയിപ്പ് നല്‍കി.
നിയമലംഘകര്‍ക്ക് 1,000 ദിര്‍ഹം പിഴയും ഡ്രൈവിങ് റെക്കോര്‍ഡില്‍ ബ്ലാക്ക് പോയിന്റും ചേര്‍ക്കും. 'റബ്ബര്‍നെക്കിങ്' വിളിക്കുന്ന ഈ അപകടകരമായ ഡ്രൈവിങ് ശീലത്തിനെതിരെയാണ് മുന്നറിയിപ്പ്.
റോഡില്‍ നടക്കുന്ന ഒരു അപകടമോ മറ്റ് സംഭവങ്ങളോ കാണാന്‍ ശ്രമിക്കുമ്പോള്‍, വാഹനമോടിക്കുന്നവര്‍ വേഗത കുറയ്ക്കുകയോ വാഹനം നിര്‍ത്തുകയോ അല്ലെങ്കില്‍ ശ്രദ്ധ തിരിക്കുകയോ ചെയ്യുന്നതിനെയാണ് 'റബ്ബര്‍നെക്കിങ്' എന്ന് പറയുന്നത്. ഹൈവേയുടെ എതിര്‍ദിശയിലാണ് അപകടം നടക്കുന്നതെങ്കില്‍ പോലും, കൗതുകം മൂലം ഡ്രൈവര്‍മാര്‍ വേഗത കുറയ്ക്കുന്നത് അനാവശ്യമായ ഗതാഗതക്കുരുക്കിന് കാരണമാകുന്നു.
ഈ പ്രവൃത്തി ഗതാഗതത്തെ തടസ്സപ്പെടുത്തുക മാത്രമല്ല, കൂടുതല്‍ അപകടങ്ങള്‍ക്ക് വഴിവെക്കുമെന്ന് ദുബൈ പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. ഡ്രൈവര്‍മാര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോഴോ മുന്നിലുള്ള വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കാതെ വരുമ്പോഴോ ഇത് സംഭവിക്കാം. അപകടസ്ഥലങ്ങള്‍ക്ക് ചുറ്റും തടിച്ചുകൂടുന്നത് ഒഴിവാക്കണമെന്ന് പൊലീസ് ഡ്രൈവര്‍ക്ക് കര്‍ശനം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates