ഒരുകിലോമീറ്റര്‍ ദൈര്‍ഘ്യം, മണിക്കൂറില്‍ 6,000 വാഹനങ്ങള്‍ക്ക് കടന്നുപോകാം; അല്‍ ദെയ്ദില്‍ പുതിയ പാലം തുറന്നു

Sharjah opens eight-lane Al Dhaid bridge with capacity for 6,000 vehicles an hour
Al Dhaid bridge
Edited By:
Updated on: 
1 min read

ഷാര്‍ജ: അല്‍ ദെയ്ദ് സിറ്റി പ്രവേശന കവാടത്തില്‍ പുതിയ പാലം ഗതാഗതത്തിനായി തുറന്നു. ഇരുദിശകളിലേക്കുമായി നാല് വരിപ്പാതകളുള്ള പാലത്തിലൂടെ മണിക്കൂറില്‍ 6,000 വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കും. 4,60,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള തടാകം ഉള്‍പ്പെടുന്ന വന്‍കിട അടിസ്ഥാന സൗകര്യ-വിനോദ വികസന പദ്ധതിയുടെ ആദ്യ ഘട്ടമായാണ് ഈ പാലം യാഥാര്‍ത്ഥ്യമായത്. ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനായി ഭാരവാഹനങ്ങള്‍ക്കും ചെറിയ വാഹനങ്ങള്‍ക്കുമായി പ്രത്യേക വരികള്‍ വേര്‍തിരിച്ചിട്ടുണ്ട്.

റോഡ് വികസനവും ജലസംഭരണവും കേന്ദ്രീകരിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. 320 മീറ്റര്‍ അടിപ്പാത ഉള്‍പ്പെടെ ഒരുകിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് അല്‍ ദൈദ് പാലം വികസിപ്പിച്ചിട്ടുള്ളത്. തല്‍ അല്‍ സഫറാന്‍, തൈബ, ജബല്‍ ഒമര്‍, അല്‍ ഷരിയ തുടങ്ങിയ പ്രധാന ജനവാസ മേഖലകളെ ബന്ധിപ്പിക്കുന്ന പാലം നഗരത്തിലെ യാത്രാസമയം ഗണ്യമായി കുറയ്ക്കും. പാലത്തിന് താഴെയായി 2.3 കിലോമീറ്റര്‍ നീളത്തില്‍ തടാകവും നിര്‍മിച്ചിട്ടുണ്ട്.

തന്ത്രപ്രധാന ജലസംഭരണ കേന്ദ്രമായ തടാകത്തോടൊപ്പം വിനോദത്തിനും കായിക ആവശ്യങ്ങള്‍ക്കുമായി പാര്‍ക്കുകള്‍, കാല്‍നട-സൈക്കിള്‍ പാതകള്‍, തുഴച്ചില്‍ ഉള്‍പ്പെടെയുള്ള കായിക വിനോദ സൗകര്യങ്ങള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. മഴവെള്ളപ്പാച്ചില്‍ നിയന്ത്രിക്കുന്നതിനായി തടാകത്തിന് സമീപം 24 മീറ്റര്‍ വീതിയില്‍ വാട്ടര്‍ കനാലും ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്താന്‍ സഹായിക്കുന്ന മൂന്ന് ശേഖരണ തടാകങ്ങളും നിര്‍മിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി അല്‍ ദൈദിന്റെ പ്രവേശന കവാടത്തില്‍ ഹരിതമേഖല വികസിപ്പിക്കുന്നതിനൊപ്പം ഖോര്‍ഫക്കാന്‍ റോഡ് വരെ നീളുന്ന വനവല്‍ക്കരണ പദ്ധതിയും പൂര്‍ത്തിയാക്കും.

ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശപ്രകാരം (മുബാദറയും ഷാര്‍ജ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും (എസ്ആര്‍ടിഎ) ചേര്‍ന്നാണ് പദ്ധതി നടപ്പാക്കിയത്.

ഗതാഗത ശൃംഖല വികസിപ്പിക്കല്‍, ജലശേഖരം വര്‍ധിപ്പിക്കല്‍, ഹരിതമേഖല വികസിപ്പിക്കല്‍ എന്നിവ സംയോജിപ്പിച്ചാണ് സമഗ്ര പദ്ധതി നടപ്പാക്കിയിരിക്കുന്നതെന്ന് മുബാദറ ചെയര്‍മാന്‍ ഡോ. സലാ ബുത്തി അല്‍ മുഹൈരി പറഞ്ഞു.

Sharjah opens eight-lane Al Dhaid bridge with capacity for 6,000 vehicles an hour
മൂന്ന് കോടി രൂപ വരെ ധനസഹായം; നോര്‍ക്ക പ്രൈവറ്റ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് പദ്ധതിയെ അറിയാം
Sharjah opens eight-lane Al Dhaid bridge with capacity for 6,000 vehicles an hour
സ്വര്‍ണം വാങ്ങാന്‍ നല്ല സമയം; ദുബൈയില്‍ ഒരു മാസത്തിനിടെ ഗ്രാമിന് കുറഞ്ഞത് 36 ദിര്‍ഹം
Sharjah opens eight-lane Al Dhaid bridge with capacity for 6,000 vehicles an hour
പിതാവിന്റെ ഭാഗ്യ നമ്പര്‍ പരീക്ഷിച്ചു, അടിച്ചു മോനെ...; ബിഗ് ടിക്കറ്റില്‍ 'സ്വര്‍ണം വാരി' മലയാളികള്‍
Summary

Sharjah opens eight-lane Al Dhaid bridge with capacity for 6,000 vehicles an hour

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER