representative image representative purpose only Gemini ai
Gulf

സോഷ്യല്‍ മീഡിയയില്‍ ഈ നിയമങ്ങള്‍ പാലിക്കണം, ദുബൈയില്‍ ആരോഗ്യ വിദഗ്ധര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി ഹെല്‍ത്ത് അതോറിറ്റി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ദുബൈ: ഡോക്ടര്‍മാര്‍, ക്ലിനിക്കുകള്‍, ആശുപത്രികള്‍ എന്നിവയ്ക്കായി സോഷ്യല്‍ മീഡിയ നിയമങ്ങള്‍ കര്‍ശനമാക്കി ദുബൈയിലെ ഹെല്‍ത്ത് കെയര്‍ റെഗുലേറ്റര്‍. പാർശ്വഫലമില്ല' , 'നമ്പർ വൺ' , 'നൂറ് ശതമാനം ഉറപ്പ്' തുടങ്ങിയ പ്രയോഗങ്ങൾ പരസ്യങ്ങളിൽ പാടില്ലെന്ന് അതോറിറ്റി നിർദേശം നൽകി.

ഇന്‍സ്റ്റാഗ്രാം, ഫെയ്‌സ്ബുക്ക്, ടിക് ടോക്ക്, യൂട്യൂബ്, സ്‌നാപ്ചാറ്റ്, വാട്‌സ്ആപ്പ്, ലിങ്ക്ഡ്ഇന്‍ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലുള്ള ഡിഎച്ച്എ-ലൈസന്‍സുള്ള ആരോഗ്യ കേന്ദ്രങ്ങള്‍ക്കും ഡോക്ടര്‍മാര്‍ക്കും ആരോഗ്യ സംരക്ഷണ പ്രൊഫഷണല്‍ പരസ്യങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ ബാധകമാണ്. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി രോഗികളെ തെറ്റിദ്ധരിപ്പിക്കുന്നത് തടയാനാണ് ഈ തീരുമാനം.

പരസ്യങ്ങളില്‍ 'മാജിക്', 'അത്ഭുത ചികിത്സ', 'പാര്‍ശ്വഫലങ്ങളില്ല', 'ഏക ചികിത്സാ കേന്ദ്രം', 'താരതമ്യമില്ലാത്തത്' തുടങ്ങിയ വാക്കുകളും ഉപയോഗിക്കാന്‍ പാടില്ല. തങ്ങളാണ് മറ്റുള്ളവരെക്കാള്‍ മികച്ചതെന്നോ, തങ്ങളുടെ ചികിത്സയാണ് കൂടുതല്‍ സുരക്ഷിതമെന്നോ അവകാശപ്പെടാന്‍ പാടില്ല. സര്‍ജറികളും മറ്റ് ചികിത്സകളും പരസ്യപ്പെടുത്തുമ്പോള്‍ അപകടസാധ്യതകളും പാര്‍ശ്വഫലങ്ങളും വ്യക്തമാക്കണമെന്നും നിര്‍ദേശമുണ്ട്.

രോഗിയുടെ സ്വകാര്യത

രേഖാമൂലമുള്ള സമ്മതമില്ലാതെ ഒരു വ്യക്തിയോ രോഗിയോ ഉള്‍പ്പെടുന്ന ഫോട്ടോകള്‍, വിഡിയോകള്‍ അല്ലെങ്കില്‍ പ്രസ്താവനകള്‍ ഒരു പരസ്യത്തില്‍ ഉപയോഗിക്കാന്‍ കഴിയില്ല. അല്ലെങ്കില്‍ രോഗിയുടെ അനവാദത്തോടെയുള്ള പ്രത്യേക ഉദ്ദേശ്യത്തിനും പ്രഖ്യാപിത ഉപയോഗ കാലയളവിനും മാത്രമായി പരിമിതപ്പെടുത്തണം. രോഗികളുടെ ഐഡന്റിറ്റി വെളിപ്പെടുത്തരുതെന്നും രോഗിയുടെ സ്വകാര്യതയും രഹസ്യസ്വഭാവവും സംരക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്.

വ്യക്തിഗത വിവരങ്ങള്‍, ഫോട്ടോഗ്രാഫുകള്‍, രോഗിയുമായി ബന്ധപ്പെട്ട മറ്റ് വസ്തുക്കള്‍ എന്നിവ അനധികൃതമായി ഉപയോഗിക്കുന്നത് തടയുന്നതിനുള്ള നടപടികളും സ്വീകരിക്കണം.

Dubai introduces new rules for doctors on social media: What’s banned

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളി മുഖ്യമന്ത്രി വിഡി സതീശൻ; പ്രസ്താവന ഇസ്ലാമിക ചരിത്രത്തിന് വിരുദ്ധം

32 സെക്കൻഡിൽ 50 മീറ്റർ; കുഞ്ഞിക്കാലുകളോടെ അഗ്നിമോൾ ഓടിക്കയറിയത് റെക്കോർഡ് പുസ്തകത്തിലേക്ക്

'കടമെടുക്കാത്ത ഏതെങ്കിലും ഒരു സര്‍ക്കാര്‍ ലോകത്ത് എവിടെയെങ്കിലും ഉണ്ടോ ?'

'ശുക്രൻ ഉദിച്ചുനിൽ‌ക്കുന്നു', ജാതകത്തിൽ ശുക്രന്റെ പ്രാധാന്യമെന്ത്?; ശുക്ര മഹാദശ എന്ത്?, ദുർബലമായാൽ പാപപരിഹാരങ്ങൾ ഇവ?

GATE- 2027 പരീക്ഷ എഴുതുന്നവരുടെ ശ്രദ്ധയ്ക്ക്! ഗെയിൽ കമ്പനിയിൽ ജോലി നേടാം, അറിയേണ്ടതെല്ലാം...