ദുബൈയില്‍ ഇനി അതിരുവിട്ട് 'റും ഷെയറിങ്' വേണ്ട; കര്‍ശന പരിശോധന

No more excessive 'room sharing' in Dubai; Strict inspection
dubai Dubai Media Office
Edited By:
Updated on
1 min read

ദുബൈ: ദുബൈയില്‍ കൂട്ടമായി താമസിക്കുന്ന പ്രവാസികള്‍ക്ക് മുന്നറിയിപ്പ്. കണക്കില്ലാതെ താമസ സ്ഥലങ്ങളില്‍ ആളുകള്‍ തിങ്ങി താമസിച്ചാല്‍ പിടിവീഴും. നിയമവിരുദ്ധ നിര്‍മാണങ്ങളും ആളുകള്‍ തിങ്ങിനിറയുന്നതും തടയുന്നതിനായി പരിശോധനകള്‍ കര്‍ശനമാക്കുകയാണ് അധികൃതര്‍. അയല്‍വാസിയോ മറ്റു താമസക്കാരോ പരാതിപ്പെട്ടാല്‍ അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തും.

കഴിഞ്ഞ മാര്‍ച്ചില്‍ പ്രഖ്യാപിച്ച പുതിയ വാടക നിയമം അനുസരിച്ച് ഒരു കെട്ടിടത്തില്‍ താമസിക്കാവുന്ന ആളുകളുടെ എണ്ണം, ഓരോരുത്തര്‍ക്കും ലഭിക്കേണ്ട സ്ഥലം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ വ്യക്തമായി നിര്‍വചിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മുന്‍കൂട്ടി അറിയിപ്പില്ലാതെയും പരിശോധന നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ട്. നിയമവിരുദ്ധമായി മുറികള്‍ തിരിച്ച് താമസിക്കുന്നതും അടുക്കളകളും തട്ടിന്‍പുറങ്ങളും കിടപ്പുമുറികളാക്കി മാറ്റുന്നത് തുടങ്ങിയവ വലിയ തീപിടിത്തങ്ങള്‍ക്കും സുരക്ഷാ ഭീഷണികള്‍ക്കും കാരണമാകുന്നുണ്ട്. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുകയാണ് ലക്ഷ്യം.

No more excessive 'room sharing' in Dubai; Strict inspection
ജോലിസ്ഥലത്തെ തര്‍ക്കം; കുവൈത്തില്‍ സഹപ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തി ഇന്ത്യന്‍ യുവാവ്
No more excessive 'room sharing' in Dubai; Strict inspection
ബിഗ് ടിക്കറ്റില്‍ വിണ്ടും മലയാളിക്ക് ഭാഗ്യം; മലയാളി നഴ്‌സിനെ തേടിയെത്തിയത് ലക്ഷങ്ങള്‍

ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തുമ്പോള്‍ കെട്ടിട ഉടമകളും കെട്ടിടം നടത്തുന്നവരും താമസക്കാരും അതിനുള്ള സൗകര്യം ചെയ്തുകൊടുക്കണമെന്ന് നിയമം അനുശാസിക്കുന്നുണ്ട്. പരിശോധന തടയാന്‍ താമസക്കാര്‍ക്ക് അവകാശമില്ല. എന്നാല്‍ സ്വകാര്യത മാനിച്ചുകൊണ്ടായിരിക്കും പരിശോധന രീതികള്‍. എന്നാല്‍ പരിശോധന തടസ്സപ്പെടുത്തിയാല്‍ ഉദ്യോഗസ്ഥര്‍ പൊലീസിന്റെ സഹായം തേടും.

നിയമ ലംഘനങ്ങള്‍ക്കെതിരെ അധികൃതര്‍ എടുക്കുന്ന തീരുമാനങ്ങളില്‍ പരാതിയുള്ളവര്‍ക്ക് നോട്ടീസ് ലഭിച്ച് 30 ദിവസത്തിനകം അപ്പീല്‍ നല്‍കാം. ഇതില്‍ 30 ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകും. വാടക തര്‍ക്ക പരിഹാര കേന്ദ്രത്തെ (ആര്‍ഡിസി) സമീപിക്കാനുള്ള അവകാശവും നിലനില്‍ക്കും.

Summary

No more excessive 'room sharing' in Dubai; Strict inspection

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com