dubai roads 
Gulf

ദുബൈയില്‍ തൊഴില്‍ തേടുന്നവര്‍ക്ക് വന്‍ അവസരം; അരലക്ഷത്തിലേറെ പുതിയ ട്രേഡ് ലൈസന്‍സുകള്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ദുബൈ: ദുബൈയില്‍ തൊഴില്‍ തേടുന്നവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ തുറക്കുമെന്ന് റിപ്പോര്‍ട്ട്. ദുബൈയില്‍ പുതിയ വ്യവസായങ്ങള്‍ വരുന്നതോടെയാണ് തൊഴില്‍ അവസരങ്ങള്‍ വര്‍ധിക്കുക. ആറു മാസത്തിനുള്ളില്‍ ദുബൈയില്‍ ഫ്രീസോണുകളില്‍ ഉള്‍പ്പെടെ 58,337 പുതിയ ട്രേഡ് ലൈസന്‍സ് അനുവദിച്ചു. ഇവ കൂടാതെ 1,73,652 ലൈസന്‍സുകള്‍ പുതുക്കി. ആകെ 2,31,989 ലൈസന്‍സ് ഇടപാടുകള്‍ നടന്നതോടെ ദുബൈയിലെ ബിസിനസ് രംഗത്ത് വന്‍ വളര്‍ച്ചയുടെ സൂചനയാണ് നല്‍കുന്നത്.

പുതിയ കമ്പനികള്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ തൊഴില്‍ അവസരം വര്‍ധിക്കുന്നതിനൊപ്പം ഓഫിസ്‌റീട്ടെയ്ല്‍ മേഖല,റസ്റ്ററന്റുകള്‍, ഡെലിവറി, ഗതാഗതം, അക്കൗണ്ടിങ്, മാര്‍ക്കറ്റിങ്,ടെക്‌നോളജി തുടങ്ങി ഒട്ടേറെ അനുബന്ധ മേഖലകളിലും വളര്‍ച്ച ഉണ്ടാവും.

ഫിന്‍ടെക്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള പുതിയ മേഖലകളിലേക്കും നിക്ഷേപകര്‍ എത്തുന്നതോടെ ടെക്‌നോളജി,ഫിനാന്‍സ്, സെയില്‍സ്, കസ്റ്റമര്‍ സര്‍വീസ് തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകും. പുതിയ സ്ഥാപനങ്ങളും ജീവനക്കാരും കൂടുന്നതോടെ നഗരത്തിലെ റസ്റ്ററന്റ്, റീട്ടെയ്ല്‍, താമസം, ഗതാഗതം തുടങ്ങിയ ഉപഭോക്തൃ സേവന മേഖലകള്‍ക്കും നേട്ടമാകും.

2020-22 കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 2023-25ല്‍ പുതിയ ട്രേഡ് ലൈസന്‍സുകളുടെ എണ്ണം 84 ശതമാനം ഉയര്‍ന്നിട്ടുണ്ട്. ഇന്‍വെസ്റ്റ് ഇന്‍ ദുബായ് പ്ലാറ്റ്‌ഫോമിലൂടെ ലൈസന്‍സും വിവിധ അനുമതികളും ഓണ്‍ലൈനായി നേടാം. ദുബായ് യൂണിഫൈഡ് ലൈസന്‍സ് വന്നതോടെ കമ്പനികളുടെ ബാങ്ക് അക്കൗണ്ട് തുറക്കാന്‍ വേണ്ട സമയം 90 ദിവസത്തില്‍ നിന്ന് ഏകദേശം മൂന്ന് ദിവസമായി ചുരുക്കിയിട്ടുണ്ട്.

Dubai is experiencing in new businesses and trade licenses

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആശയങ്ങളുടെ പ്രവാഹം, കാലഹരണപ്പെടാത്ത സ്വപ്‌നങ്ങള്‍'; ആരായിരുന്നു ഡോ. എംപി പരമേശ്വരന്‍?

മഴക്കാലത്തെ സന്ധിവേദനയ്ക്ക് പരിഹാരം; മഞ്ഞൾ ചായ എങ്ങനെ തയ്യാറാക്കാം

'ആ മന്ത്രിയുടെ വാക്കുകള്‍ ട്രിഗർ ആയി, അച്ഛന്റെ സിനിമകള്‍ കാണില്ലെന്ന് അതോടെ തീരുമാനിച്ചു'; വെളിപ്പെടുത്തി സൂര്യ

പീഡനക്കേസ് : ക്രിക്കറ്റ് താരം അഭിഷേക് പോറല്‍ അറസ്റ്റില്‍

ഒറ്റ ചാര്‍ജില്‍ 683 കിലോമീറ്റര്‍ സഞ്ചരിക്കാം, മൂന്നാമത്തെ സ്‌ക്രീന്‍; ബിഇ 6 സ്‌പെഷ്യല്‍ എഡിഷന്‍ ലോഞ്ച് സ്വാതന്ത്ര്യദിനത്തില്‍