Dubai  
Gulf

1,650 മീറ്റര്‍ നീളം, മണിക്കൂറില്‍ 12,000 വാഹനങ്ങള്‍ കടന്നുപോകും; ദുബൈയില്‍ പുതിയ ടണല്‍ റോഡ് തുറന്നു

ടണല്‍ തുറന്നതോടെ ദേര, മംസാര്‍, അബുഹെയില്‍, അല്‍ വുഹൈദ എന്നീ മേഖലകളിലേക്കുള്ള യാത്ര കൂടുതല്‍ എളുപ്പമാകും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ദുബൈ: ദുബൈയില്‍ ഇനി ഗതാഗതം ഇനി കൂടുതല്‍ വേഗത്തില്‍. അല്‍ ഖലീജ് സ്ട്രീറ്റില്‍ പുതിയ ടണല്‍ റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തു. 1,650 മീറ്റര്‍ നീളമുള്ള ടണലിലൂടെ മണിക്കൂറില്‍ 12,000 വാഹനങ്ങള്‍ക്ക് സഞ്ചരിക്കാം. ഇരുദിശയിലേക്കും മൂന്ന് വരി പാതകള്‍ വീതം ടണലിലുണ്ട്.

ടണല്‍ തുറന്നതോടെ ദേര, മംസാര്‍, അബുഹെയില്‍, അല്‍ വുഹൈദ എന്നീ മേഖലകളിലേക്കുള്ള യാത്ര കൂടുതല്‍ എളുപ്പമാകും. ദുബൈ ഐലന്‍ഡ്സ്, വാട്ടര്‍ഫ്രണ്ട് മാര്‍ക്കറ്റ്, അല്‍ ഹംരിയ പോര്‍ട്ട് എന്നിവിടങ്ങളിലേക്കും എളുപ്പത്തില്‍ എത്താം. ഇന്‍ഫിനിറ്റി ബ്രിഡ്ജിനെ അല്‍ ഖലീജ് സ്ട്രീറ്റ് അല്‍ വുഹൈദ സ്ട്രീറ്റ് ജങ്ക്ഷന്‍ എന്നിവയുമായി പുതിയ പാത ബന്ധിപ്പിക്കും.

ദുബൈയിലെ പ്രധാന റോഡ് അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നായ 'അല്‍ ഷിന്ദഗ കോറിഡോര്‍ ഡെവലപ്മെന്റ് പ്രോജക്റ്റി'ന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കിയത്.താമസ മേഖലകള്‍, വാണിജ്യ കേന്ദ്രങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും, ദുബൈയിയുടെ തുടര്‍ച്ചയായ നഗര വികസനത്തിന് പിന്തുണ നല്‍കാനും ഈ പദ്ധതി സഹായിക്കുമെന്ന് ആര്‍ടിഎ ഡയറക്ടര്‍ ജനറലും ബോര്‍ഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടേഴ്സ് ചെയര്‍മാനുമായ മത്താര്‍ അല്‍ തായര്‍ പറഞ്ഞു.

Dubai opens major new tunnel linking Deira and Al Mamzar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജിഎന്‍എ വൈദ്യുതി തത്കാലം വേണ്ട, അടുത്ത രണ്ടുമാസത്തേയ്ക്ക് ക്ഷാമമില്ലെന്ന് കെഎസ്ഇബി; നിലപാട് മുഖ്യമന്ത്രിയെ അറിയിച്ചു

കാണാതായിട്ട് മൂന്ന് മാസം; ശിവസൂര്യയെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി ക്രൈംബ്രാഞ്ച്

45 യാത്രക്കാരുടെ ജീവൻ വച്ച് അപകടയാത്ര; മദ്യപിച്ച് വാഹനം ഓടിച്ച കെഎസ്ആർടിസി ബസ് ഡ്രൈവർ അറസ്റ്റിൽ

'രാത്രി 10 ആയാല്‍ സ്വിച്ചിട്ട പോലെ കരീന മിണ്ടാതാകും'; കാരണം മനസിലാക്കാന്‍ സെയ്ഫിന് വേണ്ടി വന്നത് രണ്ട് വര്‍ഷം!

94 പേരെ നിയമിച്ചതിൽ 38 പേർ ചാർജെടുത്തു; കാസർകോട് ജില്ലയിലേക്ക് ഡോക്ടർമാർ വരുന്നില്ലെന്ന് മന്ത്രി കെ മുരളീധരൻ