മാന്യമായ വസ്ത്രം ധരിക്കണം, ബാക്ക്പാക്കുകള്‍ ഉപയോഗിക്കരുത്; യുഎഇയില്‍ ഡെലിവറി റൈഡര്‍മാര്‍ ഈ ചട്ടങ്ങള്‍ പാലിക്കണം

2027 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ ഫെഡറല്‍ ഗതാഗത ചട്ടങ്ങളില്‍ ഇക്കാര്യം പറയുന്നത്.
delivery boy
delivery boydubai RTA/X
Edited By:
Updated on: 
1 min read

ദുബൈ: യുഎഇയിലെ ഡെലിവറി റൈഡര്‍മാര്‍ക്കായി പുതിയ ചട്ടങ്ങള്‍. ഡെലിവറി റൈഡര്‍മാര്‍ സാധനങ്ങള്‍ കൊണ്ടുപോകാന്‍ 'ബാക്ക്പാക്കുകള്‍' ഉപയോഗിക്കുന്നത് നിരോധിക്കും. ഇതുള്‍പ്പെടെ പ്രൊഫഷണല്‍ ഡ്രൈവര്‍മാര്‍ക്കും ഡെലിവറി വാഹന ഓപ്പറേറ്റര്‍മാര്‍ക്കുമായി എട്ട് പ്രധാന നിബന്ധനകളാണ് പാലിക്കേണ്ടത്. 2027 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ ഫെഡറല്‍ ഗതാഗത ചട്ടങ്ങളില്‍ ഇക്കാര്യം പറയുന്നത്.

ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട 2024-ലെ ഫെഡറല്‍ ഡിക്രി-ലോ നമ്പര്‍ 14-ന്റെ അടിസ്ഥാനത്തില്‍ കൊണ്ടുവന്ന പുതിയ ചട്ടങ്ങള്‍ പ്രകാരം, ഡെലിവറി റൈഡര്‍മാര്‍ സാധനങ്ങള്‍ കൊണ്ടുപോകാന്‍ അംഗീകൃത ഉപകരണങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ. കൂടാതെ, ഡെലിവറി സേവനത്തിനായി ലൈസന്‍സ് നേടിയ മോട്ടോര്‍ സൈക്കിളുകളില്‍ യാത്രക്കാരെ പിന്നിലിരുത്തി കൊണ്ടുപോകുന്നതും നിരോധിച്ചിരിക്കുന്നു.

ബാക്ക്പാക്കുകള്‍ ഉപയോഗിക്കരുത്: ഡെലിവറി സാധനങ്ങള്‍ കൊണ്ടുപോകാന്‍ ഡ്രൈവര്‍മാര്‍ ബാക്ക്പാക്കുകള്‍ ഉപയോഗിക്കാന്‍ പാടില്ല; പകരം, അംഗീകൃത ലോഡിങ് മാനദണ്ഡങ്ങള്‍ പാലിക്കണം.

യാത്രക്കാരെ കൊണ്ടുപോകരുത്: ഡെലിവറി സേവനത്തിനായി ലൈസന്‍സ് നേടിയ മോട്ടോര്‍ സൈക്കിളുകളില്‍ സാധനങ്ങള്‍ എത്തിക്കുമ്പോള്‍, ഡ്രൈവര്‍മാര്‍ പിന്നില്‍ യാത്രക്കാരെ ഇരുത്താന്‍ പാടില്ല.

അംഗീകൃത വാഹന സംവിധാനങ്ങള്‍: വാഹനം ഓടിക്കുമ്പോള്‍, ബന്ധപ്പെട്ട അധികാരികള്‍ അംഗീകരിച്ചതും വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ളതുമായ സംവിധാനത്തില്‍ ഡ്രൈവര്‍മാര്‍ ലോഗ് ഇന്‍ ചെയ്യുകയും, നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി അത് ഉപയോഗിക്കുകയും വേണം.

യൂണിഫോം നിബന്ധനകള്‍: ഡെലിവറി ഡ്രൈവര്‍മാര്‍ നിശ്ചിത യൂണിഫോം ധരിക്കുകയും മാന്യമായ വേഷവിധാനം പാലിക്കുകയും വേണം.

പ്രൊഫഷണല്‍ പെര്‍മിറ്റുകള്‍: ഡ്രൈവര്‍മാര്‍ അവരുടെ പ്രൊഫഷണല്‍ ഡ്രൈവിംഗ് പെര്‍മിറ്റുകള്‍ കൈവശം വെക്കുകയും, അധികാരികള്‍ ആവശ്യപ്പെടുമ്പോള്‍ അവ കാണിച്ചുകൊടുക്കുകയും വേണം.

നിരോധിത വസ്തുക്കള്‍: നിയമവിരുദ്ധമായതോ നിരോധിക്കപ്പെട്ടതോ ആയ വസ്തുക്കളോ, പൊതുക്രമത്തിന് വിരുദ്ധമായ സാധനങ്ങളോ കൊണ്ടുപോകാനോ എത്തിച്ചുകൊടുക്കാനോ പാടില്ല.

സാധുവായ പെര്‍മിറ്റുകള്‍: സാധുവായ പ്രൊഫഷണല്‍ പെര്‍മിറ്റ് ഇല്ലാതെയോ, പെര്‍മിറ്റിന്റെ കാലാവധി കഴിഞ്ഞ ശേഷമോ പ്രൊഫഷണല്‍ ജോലികള്‍ ചെയ്യാന്‍ പാടില്ല.

മറ്റ് നിബന്ധനകള്‍: ലൈസന്‍സിങ്് അതോറിറ്റിയോ ട്രാഫിക് എന്‍ഫോഴ്സ്മെന്റ് അതോറിറ്റിയോ ഏര്‍പ്പെടുത്തുന്ന മറ്റ് നിബന്ധനകളും ഡ്രൈവര്‍മാര്‍ പാലിക്കേണ്ടതുണ്ട്.

മോട്ടോര്‍ സൈക്കിള്‍ റൈഡര്‍മാര്‍ക്കുള്ള നിയമങ്ങള്‍: ഹാന്‍ഡില്‍ ബാറുകളില്‍ കൈ വെക്കാതെയോ, ഒരു കൈ മാത്രം വെച്ചുകൊണ്ടോ വാഹനം ഓടിക്കുന്നത് മോട്ടോര്‍ സൈക്കിള്‍ റൈഡര്‍മാര്‍ക്ക് നിരോധിച്ചിരിക്കുന്നു (കൈകൊണ്ട് സിഗ്‌നല്‍ നല്‍കുന്ന സന്ദര്‍ഭങ്ങള്‍ ഇതില്‍ ഉള്‍പ്പെടില്ല).

റോഡിലൂടെ അശ്രദ്ധമായി വെട്ടിത്തിരിച്ചോടിക്കുന്നതോ: അപകടകരമായ വേഗതയില്‍ സഞ്ചരിക്കുന്നതോ, പൊതുജനങ്ങള്‍ക്ക് അപകടമുണ്ടാക്കുന്ന രീതിയില്‍ വാഹനം ഓടിക്കുന്നതോ അനുവദനീയമല്ല.

മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്നവര്‍ നിര്‍ബന്ധമായും സുരക്ഷാ ഹെല്‍മെറ്റ് ധരിക്കണം. പ്രത്യേക സാഹചര്യങ്ങളിലൊഴികെ, മറ്റൊരാളുടെ പിന്നിലായി ഒന്നിനുപുറകെ ഒന്നായി വേണം സഞ്ചരിക്കാന്‍.

മറ്റൊരു വാഹനത്തിന്റെ സഹായത്തോടെ മോട്ടോര്‍ സൈക്കിള്‍ വലിച്ചുകൊണ്ടുപോകുന്നതോ, യാത്രക്കാരെ കൊണ്ടുപോകാനോ പാടില്ല (മോട്ടോര്‍ സൈക്കിളില്‍ അതിനുള്ള സൗകര്യം ഉണ്ടെങ്കില്‍ മാത്രം യാത്രക്കാരെ കൊണ്ടുപോകാം).

delivery boy
അവധി സര്‍ട്ടിഫിക്കറ്റ് ഇനി എളുപ്പത്തില്‍ കിട്ടും; യുഎഇയില്‍ പ്രവാസികള്‍ക്ക് ആശ്വാസം
delivery boy
10 വര്‍ഷമായി ഡ്രൈവിങ് ലൈസന്‍സ് പുതുക്കിയിട്ടില്ലേ? യുഎഇയില്‍ ഇനി 'ഒന്നേയെന്ന്' തുടങ്ങണം
delivery boy
യുഎഇയില്‍ ഡ്രൈവിങ് ലൈസന്‍സ് ചട്ടങ്ങളില്‍ വന്‍മാറ്റങ്ങള്‍; ഒരു വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കാലാവധി
Summary

UAE delivery riders face new rules in 2027

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kerala High Court
 Hero Vida UBX Electric Motorcycle
railway station delivery.
 driving license
X

FOLLOW US

ON GOOGLE DISCOVER