

അബുദാബി: 10 വര്‍ഷമായി ഡ്രൈവിങ് ലൈസന്‍സ് പുതുക്കിയിട്ടില്ലേ? എന്നാല്‍ ഇനി പുതുക്കി കിട്ടണമെങ്കില്‍ വീണ്ടും ടെസ്റ്റ് പാസാകണം. ഡ്രൈവിങ് ലൈസന്‍സ് ചട്ടങ്ങളില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരികയാണ് യുഎഇ. 2027 ജനുവരി 1-ന് പ്രാബല്യത്തില്‍ വരുന്ന ഫെഡറല്‍ ട്രാഫിക് ചട്ടങ്ങള്‍ പ്രകാരം 10 വര്‍ഷത്തിലധികം കാലാവധി കഴിഞ്ഞ യുഎഇ ഡ്രൈവിങ് ലൈസന്‍സുകള്‍ പുതുക്കാന്‍ ആഗ്രഹിക്കുന്നവര്‍ തിയറി, പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്ക് പാസാകണം.
നേരത്തെ ലേണേഴ്‌സ് പെര്‍മിറ്റുകളുടെ (പഠന കാലയളവിലുള്ള ഡ്രൈവിംഗ് അനുമതി) കാലാവധി മൂന്ന് മാസമായിരുന്നു ഇത് പുതുക്കാനും സാധിക്കുമായിരുന്നു. എന്നാല്‍ പുതിയ ചട്ടപ്രകാരം, ലേണേഴ്‌സ് പെര്‍മിറ്റുകള്‍ ആറ് മാസം വരെ കാലാവധിയില്‍ അനുവദിക്കാനും, പിന്നീട് പുതുക്കാനും സാധിക്കും. ഇതടക്കം നിരവധി മാറ്റങ്ങളാണ് ലൈസന്‍സ് ചട്ടങ്ങളില്‍ വരുന്നത്.
ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട 2024-ലെ ഫെഡറല്‍ ഡിക്രി-ലോ നമ്പര്‍ 14-ന്റെ എക്‌സിക്യൂട്ടീവ് ചട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന, കാബിനറ്റ് തീരുമാന നമ്പര്‍ 174-ലാണ് ഈ വ്യവസ്ഥകള്‍ ഉള്ളത്. ലൈസന്‍സ് പുതുക്കുന്നതിനുള്ള മറ്റ് നിബന്ധനകള്‍ പാലിക്കുന്നതിനൊപ്പം, ബന്ധപ്പെട്ട ലൈസന്‍സിങ് അതോറിറ്റി നിശ്ചയിക്കുന്ന തിയറി, പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഡ്രൈവര്‍മാര്‍ പാസാകേണ്ടതുണ്ട്. ലൈസന്‍സ് ആദ്യമായി ലഭിച്ച തീയതി മുതല്‍ എത്ര വര്‍ഷം കഴിഞ്ഞു എന്നതല്ല, മറിച്ച് ലൈസന്‍സിന്റെ കാലാവധി തീര്‍ന്നതിന് ശേഷം എത്ര കാലം പിന്നിട്ടു എന്നതാണ് പരിഗണിക്കുന്നത്. ഈ വ്യവസ്ഥ നടപ്പിലാക്കുന്നതിന് ആവശ്യമായ തിയറി, പ്രാക്ടിക്കല്‍ പരീക്ഷകളുടെ കുറഞ്ഞ അളവ് ഫെഡറല്‍ ട്രാഫിക് കൗണ്‍സിലിന് തീരുമാനിക്കാവുന്നതാണ്.
ലൈസന്‍സ് കാലാവധി കഴിഞ്ഞവര്‍ക്കായി തുടക്കക്കാര്‍ക്കുള്ള ഡ്രൈവിങ് കോഴ്‌സോ, നിര്‍ബന്ധിത പരിശീലന മണിക്കൂറുകളോ പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടില്ല. കാലാവധി കഴിഞ്ഞ് ദീര്‍ഘകാലമായ ലൈസന്‍സുകള്‍ ഉള്ളവരെ വീണ്ടും പരീക്ഷയ്ക്ക് വിധേയരാക്കുന്നത് ദുബൈയില്‍ പുതിയ കാര്യമല്ല. 10 വര്‍ഷത്തിലധികം കാലാവധി കഴിഞ്ഞ ലൈസന്‍സുകള്‍ പുതുക്കുന്ന ഡ്രൈവര്‍മാര്‍ക്കായി ഒരു മൂല്യനിര്‍ണ്ണയ പരീക്ഷ നടത്തണമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി നിലവില്‍ തന്നെ നിഷ്‌കര്‍ഷിക്കുന്നുണ്ട്.
നിലവിലെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഇതിനെ ഒരു 'മൂല്യനിര്‍ണ്ണയ പരീക്ഷ' എന്നാണ് വിശേഷിപ്പിക്കുന്നത്. വരാനിരിക്കുന്ന ഫെഡറല്‍ ചട്ടങ്ങളില്‍ പറയുന്ന തിയറി, പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്ക് തുല്യമാണ് ഈ മൂല്യനിര്‍ണ്ണയമെന്ന് ഇതില്‍ വ്യക്തമാക്കുന്നില്ല. ലേണേഴ്‌സ് പെര്‍മിറ്റിന്റെ കാലാവധി വര്‍ദ്ധിപ്പിക്കുന്നു. 82-ാം വകുപ്പ് പ്രകാരം, ഡ്രൈവിംഗ് പഠിക്കുന്ന ഏതൊരാളും ലൈസന്‍സിംഗ് അതോറിറ്റി നല്‍കുന്ന ലേണേഴ്‌സ് പെര്‍മിറ്റ് കൈവശം വെച്ചിരിക്കണം. ഈ പെര്‍മിറ്റിന് ആറ് മാസം വരെ കാലാവധി ഉണ്ടായിരിക്കാം, കൂടാതെ ഇത് പുതുക്കാനും സാധിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates