ഞെട്ടേണ്ട.... റോഡിലുടെ ഓടും, ആകാശത്തിലൂടെ പറക്കും; യുഎഇക്കാർക്ക് പറക്കും കാർ സ്വന്തമാക്കാം (വിഡിയോ)

റോഡിലൂടെ സഞ്ചരിക്കുന്ന ആറ് ചക്രങ്ങളുള്ള വാഹനവും രണ്ട് പേർക്ക് യാത്ര ചെയ്യാവുന്ന ഇലക്ട്രിക് വിമാനവും ചേർന്നതാണ് ലാൻഡ് എയർക്രാഫ്റ്റ് കാരിയർ.
Flying Car
UAE Residents May Soon Own a Flying Car That Drives on Roads and Flies in the Sky. XPENG AEROHT Land Aircraft Carrier
Updated on: 
3 min read

റോഡിലൂടെ ഓടിക്കാനും ആകാശത്തിലൂടെ പറക്കാനും കഴിയുന്ന ഒരു വാഹനം വാങ്ങാൻ യു എ ഇയിലെ താമസക്കാർക്ക് അവസരം. ചൈനീസ് കമ്പനിയായ അരിഡ്ജ് (Aridge). എക്സ്പെങ് (XPENG) ഗ്രൂപ്പുമായി ചേർന്ന് വികസിപ്പിച്ചെടുത്ത ‘ലാൻഡ് എയർക്രാഫ്റ്റ് കാരിയർ’ (Land Aircraft Carrier) എന്ന വാഹനം ദുബൈയുടെ നിരത്തുകളും ആകാശവും കീഴടക്കാൻ ഒരുങ്ങുന്നു.

Flying Car
ടൂർ പോകുമ്പോള്‍ മേക്കപ്പ് വേണ്ട, യൂണിഫോമില്‍ വരണം; കര്‍ശന നിയന്ത്രണങ്ങളുമായി യുഎഇയിലെ സ്‌കൂളുകള്‍
uae
 XPENG AEROHT Land Aircraft Carrier

കാറും വിമാനവും ഒരുമിച്ച്...

റോഡിലൂടെ സഞ്ചരിക്കുന്ന ആറ് ചക്രങ്ങളുള്ള വാഹനവും രണ്ട് പേർക്ക് യാത്ര ചെയ്യാവുന്ന ഇലക്ട്രിക് വിമാനവും ചേർന്നതാണ് ലാൻഡ് എയർക്രാഫ്റ്റ് കാരിയർ. കാറിന്റെ പിൻഭാഗത്തെ പ്രത്യേക അറയിൽ വിമാനം സൂക്ഷിക്കാം. ആവശ്യമുള്ളപ്പോൾ വിമാനത്തെ വാഹനത്തിൽ നിന്ന് വേർപ്പെടുത്തി പറത്താം. വിമാനം വേർപ്പെടുത്തുന്നതിനും വീണ്ടും വാഹനവുമായി ബന്ധിപ്പിക്കുന്നതിനും പ്രത്യേക സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഒറ്റ ബട്ടൺ അമർത്തിയാൽ ഈ പ്രക്രിയ ആരംഭിക്കാനാകും.

Flying Car
അടിച്ചു മോനേ... ബിഗ് ടിക്കറ്റ് ജാക്ക്‌പോട്ടില്‍ 'കോടിത്തിളക്കം', കോളടിച്ചത് ഇന്ത്യക്കാരിക്ക്, മലയാളിയെ തേടിയും ഭാഗ്യം
air car
 XPENG AEROHT Land Aircraft Carrier

വിമാനയാത്ര കഴിഞ്ഞ് തിരിച്ചെത്തിയാൽ ക്യാമറകളുടെ സഹായത്തോടെ വിമാനം വാഹനവുമായി ബന്ധിപ്പിക്കാം. ഇതിനായി വാഹനത്തിന്റെ ഉയരം ക്രമീകരിക്കുന്ന പ്രത്യേക എയർ സസ്പെൻഷൻ സംവിധാനവുമുണ്ട്. വിമാനം വീണ്ടും വാഹനത്തിനുള്ളിൽ പ്രവേശിപ്പിക്കുന്ന പ്രക്രിയയ്ക്ക് ഏകദേശം നാല് മുതൽ അഞ്ച് മിനിറ്റ് വരെ വേണ്ടിവരുമെന്നാണ് കമ്പനി പറയുന്നത്.

Flying Car
യുഎഇയില്‍ ഡ്രൈവിങ് ലൈസന്‍സ് ചട്ടങ്ങളില്‍ വന്‍മാറ്റങ്ങള്‍; ഒരു വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കാലാവധി
 XPENG AEROHT Land Aircraft Carrier
 XPENG AEROHT Land Aircraft Carrier

ഈ പറക്കും കാറ് റോഡിലൂടെ ഒറ്റ ചാർജിൽ 1,000 കിലോമീറ്ററിലധികം സഞ്ചരിക്കാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതിൽനിന്ന് വേർപെടുത്തി പറത്താവുന്ന രണ്ട് സീറ്റുകളുള്ള ഇലക്ട്രിക് പറക്കൽ യൂണിറ്റിന് ഏകദേശം 20–30 കിലോമീറ്റർ റേഞ്ച് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏകദേശം 20 മിനിറ്റ് പറക്കൽ സമയമാണ് ചില റിപ്പോർട്ടുകളിൽ പരാമർശിക്കുന്നത്. യാത്രാഭാരം, കാലാവസ്ഥ, വേഗത, പറക്കൽ സാഹചര്യം എന്നിവ അനുസരിച്ച് യഥാർഥ റേഞ്ചിൽ മാറ്റമുണ്ടാകാം.

Flying Car
യുഎഇയില്‍ കുട്ടികള്‍ക്ക് 'വിന്റര്‍ ബ്രേക്ക്'; അവധി എപ്പോള്‍ തുടങ്ങും
air taxi
 XPENG AEROHT Land Aircraft Carrier

പറത്താൻ അനുമതി വേണം

വാഹനം സ്വന്തമാക്കിയതുകൊണ്ടുമാത്രം എവിടെ യു എ ഇയിൽ നിന്നും പറന്നുയരാനാകില്ല. വിമാനത്തിന് ആവശ്യമായ വ്യോമയാന അനുമതികളും സർട്ടിഫിക്കേഷനും ലഭിക്കണം. യുഎഇയിൽ വ്യക്തികൾക്ക് വാഹനം പറത്തുന്നതിനുള്ള ചട്ടങ്ങളും അനുവദനീയമായ പറക്കൽ മേഖലകളും സംബന്ധിച്ച നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്.

ആദ്യം ചൈനയിലെ സിവിൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനിൽനിന്ന് (CAAC) ടൈപ്പ് സർട്ടിഫിക്കേഷൻ നേടുകയാണ് കമ്പനിയുടെ ലക്ഷ്യം. തുടർന്ന് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ (GCAA) അംഗീകാരം തേടും.

Flying Car
'മികച്ച മാതൃക'; 99 ശതമാനവും ഹരിത വാഹനങ്ങള്‍, ചരിത്ര നേട്ടവുമായി അബുദാബി

റാസ് അൽ ഖൈമയുമായി സാങ്കേതികവിദ്യ പരീക്ഷിക്കുന്നതിനായി ഒരു റെഗുലേറ്ററി സാൻഡ്‌ബോക്സ് സ്ഥാപിക്കുന്നതിനുള്ള കരാറിലും അരിഡ്ജ് ഒപ്പുവച്ചിട്ടുണ്ട്. പരീക്ഷണങ്ങളും അനുമതികളും പൂർത്തിയാകുന്നതനുസരിച്ചായിരിക്കും യുഎഇയിലെ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുക.

Flying Car
ദുബൈയില്‍ സ്പൗസ് വിസയില്‍ ജോലി ചെയ്യാമോ? നിര്‍ബന്ധമായും ഹാജരാക്കേണ്ട രേഖകള്‍ ഏതൊക്കെയെന്നറിയാം
 XPENG AEROHT Land Aircraft Carrier
 XPENG AEROHT Land Aircraft Carrier

'ARIDGE Land Aircraft Carrier' പറക്കും കാറിന് ചൈനയിൽ ഏകദേശം 20 ലക്ഷം യുവാനിൽ താഴെ, അതായത് 2.5–2.7 കോടി രൂപ വരെ വില വരുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ യുഎഇയിൽ ഈ വാഹനത്തിന്റെ ഔദ്യോഗിക വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇറക്കുമതി ചെലവുകളും നികുതികളും വ്യോമയാന അനുമതികളും കൂടി കണക്കിലെടുക്കുമ്പോൾ വിലയിൽ മാറ്റമുണ്ടാകാം. 2027 അവസാനത്തോടെ ഉപഭോക്താക്കൾക്ക് വാഹനം വിതരണം ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Summary

UAE Residents May Soon Own a Flying Car That Drives on Roads and Flies in the Sky.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER