

അബുദാബി: സുസ്ഥിരമായ ഗതാഗത സംവിധാനത്തിലേക്കുള്ള മാറ്റത്തില്‍ ബഹുദൂരം മുന്നേറി അബുദാബി. 6,147-ലധികം വാഹനങ്ങളുള്ള അബുദാബിയിലെ ആകെ ടാക്‌സി ശൃംഖലയില്‍, ഏകദേശം 99 ശതമാനവും ഹരിത വാഹനങ്ങളാണ്. കുറഞ്ഞ മലിനീകരണമുള്ളതോ, ഹൈബ്രിഡ്, അല്ലെങ്കില്‍ പൂര്‍ണ്ണമായും ഇലക്ട്രിക് വാഹനങ്ങളോ ആണ്.
പരിസ്ഥിതി സൗഹൃദ ഗതാഗത മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതിലെ വേഗതയും, പരമ്പരാഗത ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള ശ്രമങ്ങളും അബുദാബിയുടെ നേട്ടം എടുത്തുകാണിക്കുന്നു. പൊതുഗതാഗത രംഗത്ത് കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനായുള്ള മാറ്റത്തിന് നേതൃത്വം നല്‍കുന്ന ലോകത്തിലെ പ്രധാന നഗരങ്ങളിലൊന്നായി ഇതോടെ അബുദാബി മാറുന്നു.
പൊതുഗതാഗത മേഖലയില്‍ ശുദ്ധമായ ഊര്‍ജ്ജ സ്രോതസ്സുകളുടെ ഉപയോഗം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് അബുദാബി മുന്‍സിപ്പാലിറ്റീസ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റിന് കീഴിലുള്ള ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്. വരും വര്‍ഷങ്ങളില്‍ ടാക്‌സി വ്യൂഹം പൂര്‍ണ്ണമായും പരിസ്ഥിതി സൗഹൃദമാക്കുകയാണ് അധികൃതരുടെ ലക്ഷ്യം.
പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ക്ക് പുറമെ, 'അബുദാബി ടാക്‌സി' ആപ്പ് വഴിയുള്ള സ്മാര്‍ട്ട് ബുക്കിങ് സംവിധാനം, ക്യുആര്‍ കോഡ്, മറ്റ് ഡിജിറ്റല്‍ പേയ്മെന്റ് ഓപ്ഷനുകള്‍ തുടങ്ങിയ ആധുനിക ഡിജിറ്റല്‍ സേവനങ്ങളും യാത്രക്കാര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates