കുട്ടികളുടെ വ്യാജ ചിത്രങ്ങള്‍ നിര്‍മിച്ച് സൈബര്‍ ഭീഷണി; രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ്

കുട്ടികളുടെ വ്യാജ അശ്ലീല ചിത്രങ്ങള്‍ നിര്‍മിക്കുന്നതും പ്രചരിപ്പിക്കുന്നതും യുഎഇ നിയമപ്രകാരം കടുത്ത കുറ്റകൃത്യമാണ്.
child
പ്രതീകാത്മക ചിത്രം
Edited By:
Updated on: 
1 min read

ഷാര്‍ജ: എഐ ഉപയോഗിച്ച് കുട്ടികളുടെ വ്യാജ ചിത്രങ്ങള്‍ നിര്‍മിച്ച് നടത്തുന്ന സൈബര്‍ ഭീഷണി, ബ്ലാക്ക്‌മെയിലിങ്, മാനസിക പീഡനം എന്നിവയില്‍ ഷാര്‍ജയില്‍ മുന്നറിയിപ്പ്. ഇത്തരം സൈബര്‍ തട്ടിപ്പുകളില്‍ രക്ഷിതാക്കള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഷാര്‍ജ ചൈല്‍ഡ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ മുന്നറിയിപ്പ് നല്‍കി. കുട്ടികളുടെ ചിത്രങ്ങളും സ്വകാര്യ വിവരങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത് നിയന്ത്രിക്കാനും പ്രൈവസി സെറ്റിങ്സുകള്‍ പരിശോധിക്കാനും അധികൃതര്‍ നിര്‍ദേശിച്ചു.

ചിത്രങ്ങള്‍ വ്യാജമായി നിര്‍മിച്ചവയാണെങ്കില്‍ പോലും ഇത് കുട്ടികളുടെ മാനസികാരോഗ്യത്തെയും സാമൂഹിക ജീവിതത്തെയും സുരക്ഷാബോധത്തെയും ഗുരുതരമായി ബാധിക്കും. കുട്ടികളുടെ വ്യാജ അശ്ലീല ചിത്രങ്ങള്‍ നിര്‍മിക്കുന്നതും പ്രചരിപ്പിക്കുന്നതും യുഎഇ നിയമപ്രകാരം കടുത്ത കുറ്റകൃത്യമാണ്.

മനഃപൂര്‍വം നിര്‍മിക്കുന്ന ഇത്തരം ചിത്രങ്ങള്‍ കാരണം കുട്ടികള്‍ക്ക് അപമാനം, ഭയം, വിഷാദം, ഒറ്റപ്പെടല്‍ എന്നിവ ഉണ്ടാകാനിടയാകുന്നു. പലപ്പോഴും സ്‌കൂളില്‍ പോകാന്‍ പോലും കുട്ടികള്‍ ഭയപ്പെടുന്നു. ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണമോ മറ്റ് ആവശ്യങ്ങളോ ഉന്നയിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്യുന്ന സംഭവങ്ങളുമുണ്ട്. കുട്ടി സ്വന്തമായി ചിത്രങ്ങളൊന്നും പങ്കുവെച്ചിട്ടില്ലെങ്കില്‍ പോലും ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയായേക്കാം.കുട്ടികളുടെ സ്‌കൂള്‍, നിലവിലുള്ള ലൊക്കേഷന്‍, ദിനചര്യകള്‍ എന്നിവ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. യുഎഇയിലുടനീളം കുറ്റകൃത്യങ്ങളും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളും റിപോര്‍ട്ട് ചെയ്യാന്‍ '800 700' എന്ന ഹെല്‍പ്ലൈന്‍ നമ്പറില്‍ ബന്ധപ്പെടാം.

child
എപ്പോഴൊക്കെ ഓവര്‍ടേക്കിങ് ചെയ്യാം, എവിടെയൊക്കെ പാടില്ല; യുഎഇയില്‍ ട്രാഫിക് നിയമങ്ങളില്‍ മാറ്റം
child
ബാഗില്‍ സിഗരറ്റുണ്ടോ? എത്ര വരെ ആകാം; ദുബൈ കസ്റ്റംസിന്റെ മുന്നറിയിപ്പ്
child
പ്രവാസികള്‍ക്ക് ആശ്വാസം; മൂന്ന് മാസത്തിന് ശേഷം യുഎഇയില്‍ ഇന്ധനവില കുറഞ്ഞു, നിരക്കുകള്‍ അറിയാം
Summary

Cyberbullying through the creation of fake images of children; warning to parents

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER