പ്രവാസികള്‍ക്ക് ആശ്വാസം; മൂന്ന് മാസത്തിന് ശേഷം യുഎഇയില്‍ ഇന്ധനവില കുറഞ്ഞു, നിരക്കുകള്‍ അറിയാം

fuel price hiked in UAE
fuel price hiked in UAE
Edited By:
Updated on: 
1 min read

ദുബൈ: മൂന്ന് മാസത്തെ വിലവര്‍ദ്ധനവിന് ഒടുവില്‍ യുഎഇയില്‍ ഇന്ധനവില കുറഞ്ഞു. ഇന്ധനവില കുറയുന്നതോടെ പ്രവാസികളുടെ പ്രതിമാസ ബജറ്റില്‍ ആശ്വാസമാകും. നവംബര്‍ മാസത്തേക്കുള്ള പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചു.

സംഘര്‍ഷങ്ങളെത്തുടര്‍ന്ന് മാസങ്ങളിലായി ഇന്ധനവില ഉയര്‍ന്നു നില്‍ക്കുകയായിരുന്നു. ഫെബ്രുവരി 28-ന് പടിഞ്ഞാറന്‍ ഏഷ്യയില്‍ യുദ്ധം ആരംഭിച്ചതിനുശേഷം യുഎഇയിലെ റീട്ടെയില്‍ ഇന്ധനവിലയില്‍ 60 ശതമാനത്തിലധികം വര്‍ദ്ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിലാണ് ഇനിന് മുമ്പ് ഇന്ധനവിലയില്‍ കുറവുണ്ടായത്. എന്നാല്‍ ഓഗസ്റ്റ് മുതല്‍ വില വീണ്ടും ഉയര്‍ന്നു.

പുതിയ നിരക്കുകള്‍ പ്രകാരം സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 4.16 ദിര്‍ഹമായിരിക്കും വില. ഒക്ടോബറില്‍ ഇത് 4.40 ദിര്‍ഹമായിരുന്നു. സ്പെഷ്യല്‍ 95 പെട്രോളിന് നിലവിലെ 4.28 ദിര്‍ഹത്തില്‍ നിന്ന് 4.04 ദിര്‍ഹമായും ഇ-പ്ലസ് 91 പെട്രോളിന് 4.21 ദിര്‍ഹത്തില്‍ നിന്ന് 3.97 ദിര്‍ഹമായും വില കുറഞ്ഞു. ഡീസല്‍ ലിറ്ററിന് 4.80 ദിര്‍ഹത്തില്‍ നിന്ന് 4.75 ദിര്‍ഹമായാണ് താഴ്ന്നത്.

fuel price hiked in UAE
സൗദിയിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും; യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും ലഭിക്കും
fuel price hiked in UAE
യുഎഇയില്‍ ഇനി എല്ലാം ഈസി, എല്ലാം ഒറ്റ ആപ്പില്‍, യാത്ര പ്ലാന്‍ ചെയ്യാന്‍ സിറ്റി മാപ്പര്‍
fuel price hiked in UAE
മഴമേഘങ്ങള്‍ രൂപപ്പെടും; യുഎഇയില്‍ നാല് ദിവസം മഴ, ശക്തമായ കാറ്റിനും സാധ്യത
Summary

UAE petrol, diesel prices for November 2026 announced

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER