

അബുദാബി: ബസിലായാലും ട്രെയിനിലായാലും ഇനി മെട്രോയിലായാലും യുഎഇയില്‍ യാത്ര എളുപ്പമാക്കാന്‍ ഇനി ഒറ്റ ആപ്പ് കൊണ്ടുവരുമെന്ന് ഇത്തിഹാദ് റെയിലിന്റെ പ്രഖ്യാപനം. സിറ്റി മാപ്പറും ഇത്തിഹാദ് റെയിലും വിആ, യുണൈറ്റഡ് ട്രാന്‍സ് എന്നിവരുമായുള്ള സഹകരണത്തിലൂടെയാണ് സേവനം ലഭ്യമാക്കുന്നത്. ദേശീയ യാത്രാ ശൃംഖലയുടെ ഔദ്യോഗിക ഉദ്ഘാടനത്തിന് പിന്നാലെയാണ് ഈ പ്രഖ്യാപനം.
യാത്ര തുടങ്ങുന്ന സ്ഥലവും എത്തേണ്ട ലക്ഷ്യസ്ഥാനവും നല്‍കിയാല്‍ ലഭ്യമായ ഗതാഗത മാര്‍ഗങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ സിറ്റി മാപ്പറിലൂടെ അറിയാം. യാത്രയുടെ ഓരോ ഘട്ടത്തിലും ഉപയോഗിക്കേണ്ട യാത്രാ മാര്‍ഗങ്ങള്‍, യാത്രയ്ക്ക് എടുക്കുന്ന സമയം, അനുയോജ്യമായ റൂട്ടുകള്‍ എന്നിവ മനസ്സിലാക്കി യാത്ര മുന്‍കൂട്ടി ആസൂത്രണം ചെയ്യാം. ട്രെയിനില്‍ യാത്ര ചെയ്യുന്നതിനു മുന്‍പും ശേഷവും ഉപയോഗിക്കേണ്ട ഗതാഗത സംവിധാനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഒരിടത്തുനിന്ന് ലഭിക്കുന്നത് സമയവും പ്രയത്‌നവും ലാഭിക്കാന്‍ സഹായിക്കും.
ദുബൈ മെട്രോയുടെ ബ്ലൂ ലൈന്‍, ഗോള്‍ഡ് ലൈന്‍ തുടങ്ങിയ പദ്ധതികളും വരാനിരിക്കുന്ന മാറ്റങ്ങളുടെ ഭാഗമാണ്. പുതിയ മെട്രോ ലൈനുകളോ ബസ് റൂട്ടുകളോ ട്രാന്‍സിറ്റ് സൗകര്യങ്ങളോ നിലവില്‍ വന്നാല്‍ ഉടന്‍ തന്നെ അത് ആപ്പില്‍ ഉള്‍പ്പെടുത്തും.സമയമാറ്റങ്ങള്‍, റൂട്ട് മാറ്റങ്ങള്‍, സീസണ്‍ അടിസ്ഥാനമാക്കിയുള്ള ഷെഡ്യൂളുകള്‍ എന്നിവ തത്സമയം അറിയാനുമാകും. ഗതാഗത തടസ്സങ്ങളുണ്ടായാലോ പരിപാടികള്‍ക്കായി പ്രത്യേക സര്‍വീസുകള്‍ ആരംഭിച്ചാലോ ആപ്പ് വഴി ഉടനടി അറിയിപ്പുകളും ബദല്‍ റൂട്ടുകളും ലഭിക്കും. ആപ്പിലൂടെ വിവിധ ഗതാഗത സംവിധാനങ്ങളെ ഒരുമിച്ച് ബന്ധിപ്പിച്ച് യാത്ര കൂടുതല്‍ ലളിതമാക്കുകയാണ് സിറ്റി മാപ്പറിന്റെ ലക്ഷ്യമെന്ന് യുണൈറ്റഡ് ട്രാന്‍സ് ഹെഡ് ഓഫ് ഓപ്പറേഷന്‍സ് ലയണല്‍ ജോസഫ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates