

ദുബൈ: ദുബൈയില്‍ സ്പൗസ് വിസയിലാണോ കഴിയുന്നത്? വിസ റദ്ദാക്കുകയോ മാറ്റുബുദ്ധിമുട്ടുകളില്ലാതെ നിങ്ങള്‍ക്ക് ജോലി ചെയ്യാന്‍ കഴിയുമോ? ദുബൈയില്‍ പങ്കാളിയുടെ ഫാമിലി വിസയില്‍ (കുടുംബ വിസയില്‍) നിന്നുകൊണ്ട് തന്നെ ജോലി ചെയ്യാം. ഇത് നിയമപരമാണ്. എന്നാല്‍, ജോലിയില്‍ പ്രവേശിക്കുന്നതിന് മുന്‍പായി ആവശ്യമായ രേഖകളെല്ലാം കൃത്യമാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
സാധാരണയായി, ഇതിനായി നിങ്ങളുടെ പങ്കാളിയില്‍ നിന്നുള്ള എന്‍ഒസി കൂടാതെ മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയത്തില്‍ നിന്നുള്ള സാധുവായ തൊഴില്‍ കരാര്‍ എന്നിവ ആവശ്യമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ നടപടിക്രമത്തിന്റെ ഭാഗമായി, നിങ്ങളുടെ തൊഴിലുടമ മന്ത്രാലയത്തില്‍ നിന്ന് വര്‍ക്ക് പെര്‍മിറ്റിനായി അപേക്ഷിക്കണം. ഇങ്ങനെ ചെയ്യുമ്പോള്‍ വിസ റദ്ദാക്കാതെ തന്നെ ജോലി ചെയ്യാം. കൂടാതെ, നിങ്ങളും തൊഴിലുടമയും ഒപ്പിട്ടതും MOHREല്‍ രജിസ്റ്റര്‍ ചെയ്തതുമായ ഒരു ഔദ്യോഗിക തൊഴില്‍ കരാറും ഉണ്ടായിരിക്കണം.
വര്‍ക്ക് പെര്‍മിറ്റിനായി അപേക്ഷിക്കുന്നതിന്, ഈ രേഖകള്‍ നിങ്ങള്‍ തൊഴിലുടമയ്ക്ക് നല്‍കണം. നിങ്ങളുടെ പാസ്പോര്‍ട്ടിന്റെയും വിസയുടെയും പകര്‍പ്പ്, നിങ്ങളുടെ പങ്കാളിയുടെ പാസ്പോര്‍ട്ടിന്റെയും വിസയുടെയും പകര്‍പ്പ്. നിങ്ങളുടെ പങ്കാളിയില്‍ നിന്നുള്ള എന്‍ഒസി, വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ (ബാധകമെങ്കില്‍). ജോബ് ഓഫര്‍ ലെറ്റര്‍. 2021-ലെ തൊഴില്‍ നിയമം നമ്പര്‍ 33-ലെയും, 60-ാം വകുപ്പ് പ്രകാരം, വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ യുഎഇയില്‍ ജോലി ചെയ്യുന്നത് നിയമവിരുദ്ധമാണ്. ഇതിന് കുറഞ്ഞത് 100,000 ദിര്‍ഹം മുതല്‍ പരമാവധി 1 ദശലക്ഷം ദിര്‍ഹം വരെ പിഴ ലഭിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates