എപ്പോഴൊക്കെ ഓവര്‍ടേക്കിങ് ചെയ്യാം, എവിടെയൊക്കെ പാടില്ല; യുഎഇയില്‍ ട്രാഫിക് നിയമങ്ങളില്‍ മാറ്റം

ആ ഡ്രൈവര്‍ ആവശ്യമായ 'ടേണ്‍ സിഗ്‌നല്‍' നല്‍കിയിരിക്കണം. അപകടം ഉണ്ടാക്കാതെ ഓവര്‍ടേക്കിങ്ങിന് ആവശ്യമായ സ്ഥലം അവിടെ ഉണ്ടായിരിക്കണം
When overtaking is permitted and where it is prohibited: Changes to traffic laws in the UAE
യുഎഇ
Edited By:
Updated on: 
2 min read

ദുബൈ: 2027 ജനുവരി 1 മുതല്‍ യുഎഇ നിരത്തുകളില്‍ ട്രാഫിക് നിയമങ്ങളില്‍ മാറ്റം. വഹനങ്ങളെ ഓവര്‍ടേക്കിങ് ചെയ്യുന്നത് എപ്പോഴാണ്, വലതു വശത്തുകൂടി ഓവര്‍ട്ടേക്കിങ് ചെയ്യാമോ, ഫാസ്റ്റ് ലൈനിലേക്ക് എത്ര നേരം തുടരാം.

എവിടെയൊക്കെയാണ് ഓവര്‍ടേക്കിങ്ങിന് നിരോധനമുള്ളത് എന്നിവയെല്ലാം പുതുക്കിയ നിയമങ്ങളില്‍ പറയുന്നുണ്ട്. ഓവര്‍ടേക്കിങ്ങിന് മുമ്പ് ഡ്രൈവര്‍മാര്‍ പാലിക്കേണ്ട കാര്യങ്ങള്‍, ഓവര്‍ടേക്കിങ്ങിന് ശേഷം സ്വന്തം ട്രാക്കിലേക്ക് മടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ഓവര്‍ടേക്കിങ് പാടില്ലാത്ത സ്ഥലങ്ങള്‍ എന്നിവയും വ്യക്തമാക്കുന്നുണ്ട്.

ഇവ പൂര്‍ണ്ണമായും പുതിയ നിയമങ്ങളല്ലെങ്കിലും, ഏതെല്ലാം സാഹചര്യങ്ങളില്‍ ഓവര്‍ ടേക്കിങ്, എപ്പോള്‍ മറ്റുള്ളവര്‍ക്ക് വഴി നല്‍കണം, എപ്പോള്‍ ഓവര്‍ടേക്കിങ് പാടില്ല എന്നത് സംബന്ധിച്ച് കൂടുതല്‍ വ്യക്തമായ വിശദീകരണം ഈ പുതുക്കിയ ചട്ടങ്ങള്‍ നല്‍കുന്നു. 20-ാം വകുപ്പ് അനുസരിച്ച്, സാധാരണയായി മുന്നിലുള്ള വാഹനത്തെ ഇടതുവശത്തുകൂടി മാത്രമേ മറികടക്കാന്‍ പാടുള്ളൂ. എന്നാല്‍ മുന്നിലുള്ള വാഹനം മറ്റൊരു റോഡിലേക്ക് തിരിയുന്നതിനായി ഇടതുവശത്തേക്ക് മാറിയാല്‍ വലതുവശത്തുകൂടി ഓവര്‍ടേക്കിങ് നടത്താം.

ആ ഡ്രൈവര്‍ ആവശ്യമായ 'ടേണ്‍ സിഗ്‌നല്‍' നല്‍കിയിരിക്കണം. അപകടം ഉണ്ടാക്കാതെ ഓവര്‍ടേക്കിങ്ങിന് ആവശ്യമായ സ്ഥലം അവിടെ ഉണ്ടായിരിക്കണം. ഓവര്‍ടേക്കിങ്ങിന് ശേഷം പാലിക്കേണ്ട ഡ്രൈവര്‍മാര്‍ വലതുവശത്തെ ട്രാക്കിലേക്ക് എത്തണം, എന്നാല്‍ മറ്റൊരു വാഹനത്തെ കൂടി മറികടക്കുന്നുണ്ടെങ്കില്‍ ഡ്രൈവര്‍മാര്‍ക്ക് 'ഓവര്‍ടേക്കിങ് ലെയ്‌നില്‍' തുടരാം. എന്നാല്‍, പിന്നില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് തടസ്സമോ ശല്യമോ ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കണം.

എന്നാല്‍ ദീര്‍ഘനേരത്തേക്ക് ഇതിന് അനുവാദമില്ല. യുഎഇയില്‍ എവിടെയൊക്കെയാണ് ഓവര്‍ടേക്കിങ് നിരോധിച്ചിരിക്കുന്നത് ഓവര്‍ടേക്കിങ് പാടില്ലാത്ത ആറ് സാഹചര്യങ്ങളെയും സ്ഥലങ്ങളെയും കുറിച്ച് 21-ാം വകുപ്പില്‍ പറയുന്നുണ്ട്. മുന്നിലോ വാഹനത്തിന് ചുറ്റുമോ കാഴ്ച വ്യക്തമല്ലാത്തതോ മതിയായ ദൃശ്യപരത ഇല്ലാത്തതോ ആയ അവസ്ഥ, എതിര്‍ദിശയില്‍ നിന്ന് വാഹനങ്ങള്‍ വരുന്നത് കാരണം സുരക്ഷിതമായി മറികടക്കാന്‍ കഴിയാത്ത സാഹചര്യം, ജങ്ഷനുകള്‍, റൗണ്ട് എബൗട്ടുകള്‍, ട്രാഫിക് സ്‌ക്വയറുകള്‍ എന്നിവിടങ്ങളില്‍. ഗതാഗത തടസ്സമോ സിഗ്‌നലോ കാരണം വാഹനങ്ങളുടെ നിര നിശ്ചലമായി നില്‍ക്കുന്ന സാഹചര്യം. വളവുകള്‍, കയറ്റങ്ങള്‍, ഇറക്കങ്ങള്‍, വഴുക്കലുള്ള റോഡുകള്‍, കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാനുള്ള സ്ഥലങ്ങള്‍ അല്ലെങ്കില്‍ റോഡില്‍ തുടര്‍ച്ചയായ നീളത്തിലുള്ള വരകള്‍ അടയാളപ്പെടുത്തിയ പാതകള്‍ എന്നിവിടങ്ങള്‍, ട്രാഫിക് ചിഹ്നങ്ങളോ സിഗ്‌നലുകളോ നിര്‍ദ്ദേശങ്ങളോ പ്രകാരം മറികടക്കുന്നത് നിരോധിച്ചിട്ടുള്ള സ്ഥലങ്ങള്‍.

ഓവര്‍ടേക്കിങ്ങിന് മുമ്പ് ഡ്രൈവര്‍മാര്‍ താഴെ പറയുന്ന കാര്യങ്ങള്‍ ഉറപ്പാക്കണം

വ്യക്തമായ കാഴ്ച: മുന്നിലുള്ള റോഡും മറികടക്കാന്‍ ഉദ്ദേശിക്കുന്ന പാതയും വ്യക്തമായി കാണാന്‍ കഴിയണം.

അപകടസാധ്യതയില്ലെന്ന് ഉറപ്പാക്കല്‍ : എതിര്‍ദിശയില്‍ നിന്ന് വരുന്ന വാഹനങ്ങളില്‍ നിന്നോ മറ്റ് തടസ്സങ്ങളില്‍ നിന്നോ അപകടസാധ്യതയില്ലെന്ന് ഉറപ്പാക്കണം.

പ്രവേശിക്കാന്‍ ഉദ്ദേശിക്കുന്ന പാതയില്‍ മറ്റ് വാഹനങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പാക്കണം.

മുന്നിലുള്ള വാഹനം അപകടസൂചന നല്‍കുകയോ, മറ്റൊരു വാഹനത്തെ മറികടക്കാന്‍ ഉദ്ദേശിക്കുന്നതായി സൂചിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് ഉറപ്പാക്കണം.

സ്വന്തം വാഹനത്തിന്റെ വേഗതയും മറികടക്കാന്‍ ഉദ്ദേശിക്കുന്ന വാഹനത്തിന്റെ വേഗതയും തമ്മിലുള്ള വ്യത്യാസം കണക്കിലെടുക്കണം.

When overtaking is permitted and where it is prohibited: Changes to traffic laws in the UAE
ബാഗില്‍ സിഗരറ്റുണ്ടോ? എത്ര വരെ ആകാം; ദുബൈ കസ്റ്റംസിന്റെ മുന്നറിയിപ്പ്
When overtaking is permitted and where it is prohibited: Changes to traffic laws in the UAE
പ്രവാസികള്‍ക്ക് ആശ്വാസം; മൂന്ന് മാസത്തിന് ശേഷം യുഎഇയില്‍ ഇന്ധനവില കുറഞ്ഞു, നിരക്കുകള്‍ അറിയാം
When overtaking is permitted and where it is prohibited: Changes to traffic laws in the UAE
സൗദിയിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും; യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും ലഭിക്കും
Summary

When overtaking is permitted and where it is prohibited: Changes to traffic laws in the UAE

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER