യുഎഇയില്‍ കുട്ടികള്‍ക്ക് 'വിന്റര്‍ ബ്രേക്ക്'; അവധി എപ്പോള്‍ തുടങ്ങും

2026-27 അധ്യയന വര്‍ഷത്തിലെ ശൈത്യകാല അവധി പ്രഖ്യാപിച്ചു
UAE school winter break 2026–2027: When do holidays start
UAE students
Edited By:
Updated on: 
1 min read

ദുബൈ: യുഎഇയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള 2026-2027 അധ്യയന വര്‍ഷത്തിലെ ശൈത്യകാല അവധിക്കാലം പ്രഖ്യാപിച്ചു. യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കലണ്ടര്‍ അനുസരിച്ച് കുടുംബങ്ങള്‍ക്ക് അവധിക്കാലം നേരത്തെ ആസൂത്രണം ചെയ്യുന്നതിനും യാത്രകള്‍ ബുക്ക് ചെയ്യുന്നതിനും ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിനും അനുയോജ്യമായ സമയമാണിത്. രാജ്യത്തുടനീളമുള്ള എല്ലാ പൊതു, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്.

2026-2027 അധ്യയന വര്‍ഷത്തില്‍ യുഎഇയിലുടനീളമുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മൂന്ന് ആഴ്ച നീളുന്ന ശൈത്യകാല അവധിയാണ് ലഭിക്കുക.

ആദ്യ ടേമിലെ അവസാന പ്രവൃത്തിദിനം: 2026 ഡിസംബര്‍ 11, വെള്ളിയാഴ്ച

ശൈത്യകാല അവധി ആരംഭിക്കുന്നത്: 2026 ഡിസംബര്‍ 14, തിങ്കളാഴ്ച

അവധി അവസാനിക്കുന്നത്: 2027 ജനുവരി 3, ഞായറാഴ്ച

രണ്ടാം ടേമില്‍ സ്‌കൂളുകള്‍ തുറക്കുന്നത്: 2027 ജനുവരി 4, തിങ്കളാഴ്ച

വാരാന്ത്യ ദിനങ്ങള്‍ ഉള്‍പ്പെടെ ആകെ മൂന്ന് ആഴ്ച പൂര്‍ണ്ണമായും ലഭിക്കുന്ന രീതിയിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബറില്‍ അധ്യയന വര്‍ഷം ആരംഭിക്കുന്ന രീതി പിന്തുടരുന്ന സ്‌കൂളുകള്‍ക്ക് ഡിസംബര്‍ 14 മുതല്‍ ജനുവരി 3 വരെ അവധിയാണെങ്കിലും, ചില സ്വകാര്യ സ്‌കൂളുകള്‍ വ്യത്യസ്തമായ അധ്യയന കലണ്ടറുകളാണ് പിന്തുടരുന്നത്. ഏപ്രില്‍ മാസത്തില്‍ അധ്യയന വര്‍ഷം ആരംഭിക്കുന്ന സ്‌കൂളുകളുടെ അവധി മാറ്റമുണ്ടാകും. ഇത്തരം സ്‌കൂളുകളില്‍ ടേം തീയതികളും അവധി ദിവസങ്ങളും വ്യത്യസ്തമായിരിക്കാം.

UAE school winter break 2026–2027: When do holidays start
ബിഗ് ടിക്കറ്റില്‍ മൂന്ന് മലയാളികള്‍ക്ക് ഭാഗ്യം; നവംബറില്‍ കാത്തിരിക്കുന്നത് വന്‍സമ്മാനങ്ങള്‍
UAE school winter break 2026–2027: When do holidays start
ബുര്‍ജ് ഖലീഫയെ പിന്നിലാക്കും; ഒരു കിലോമീറ്ററിലധികം ഉയരം താണ്ടാന്‍ ജിദ്ദ ടവര്‍; 120 നിലകള്‍ പൂര്‍ത്തിയായി
UAE school winter break 2026–2027: When do holidays start
യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞ്; റെഡ് അലര്‍ട്ട്, റോഡുകളില്‍ വേഗപരിധി കുറച്ചു
Summary

UAE school winter break 2026–2027: When do holidays start

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER