

അബുദാബി: യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞിന് സാധ്യതയെന്ന് മുന്നറിയിപ്പ്. രാജ്യത്തിന്റെ തെക്കന്‍ മേഖലകളില്‍ കാഴ്ചാപരിധി കുറയാന്‍ സാധ്യതയുള്ളതിനാല്‍ വിവിധ ഇടങ്ങളില്‍ കാലാവസ്ഥാ വിഭാഗം റെഡ്, യെല്ലോ അലേര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്.
ശക്തമായ മൂടല്‍മഞ്ഞ് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്നും റോഡുകളിലെ ഡിജിറ്റല്‍ ബോര്‍ഡുകളില്‍ തെളിയുന്ന വേഗപരിധി കൃത്യമായി പിന്തുടരണമെന്നും അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കി.
മൂടല്‍മഞ്ഞ് മൂലം കാഴ്ചപരിധി കുറയുന്ന മേഖലകളില്‍ റോഡുകളിലെ ഡിജിറ്റല്‍ ബോര്‍ഡുകള്‍ വഴി വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്ററായി കുറച്ചിട്ടുണ്ട്. റോഡുകളിലെ ഇലക്ട്രോണിക് ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന, മാറിക്കൊണ്ടിരിക്കുന്ന വേഗത പരിധികള്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
രാത്രിയിലും നാളെ രാവിലെയോടെയും തീരദേശ, ആഭ്യന്തര മേഖലകളില്‍ ഈര്‍പ്പം വര്‍ധിക്കാനും മൂടല്‍മഞ്ഞ് തുടരാനും സാധ്യതയുണ്ട്. രാജ്യത്ത് താപനില 19 ഡിഗ്രി സെല്‍ഷ്യസിനും 39 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും. അബുദാബിയില്‍ കുറഞ്ഞ താപനില 26 ഡിഗ്രിയും ദുബൈയില്‍ 27 ഡിഗ്രിയും റാസല്‍ഖൈമയില്‍ 23 ഡിഗ്രിയും രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്. മണിക്കൂറില്‍ 10 മുതല്‍ 20 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശുന്ന കാറ്റ് ചില സമയങ്ങളില്‍ 35 കിലോമീറ്റര്‍ വരെ വേഗം കൈവരിച്ചേക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates