അവധി സര്‍ട്ടിഫിക്കറ്റ് ഇനി എളുപ്പത്തില്‍ കിട്ടും; യുഎഇയില്‍ പ്രവാസികള്‍ക്ക് ആശ്വാസം

New UAE sick leave certificate rule
പ്രതീകാത്മക ചിത്രം AI Generated
Edited By:
Updated on: 
1 min read

ദുബൈ: യുഎഇയില്‍ സിക്ക് ലീവ് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷനുള്ള അപേക്ഷ നടപടികള്‍ ഇനി കൂടുതല്‍ എളുപ്പം. ഇതുസംബന്ധിച്ച് ആരോഗ്യ-പ്രതിരോധ മന്ത്രാലയം ബുധനാഴ്ച പുതിയ സംവിധാനം പ്രഖ്യാപിച്ചു. മന്ത്രാലയത്തിന് കീഴിലുള്ള വിവിധ എമിറേറ്റുകളിലെ ആരോഗ്യ കേന്ദ്രങ്ങളില്‍, സിക്ക് ലീവ് സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതും അംഗീകരിക്കുന്നതുമായ നടപടിക്രമങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

എന്താണ് പുതിയ നിയമം?

പുതിയ സംവിധാനത്തില്‍ രോഗികള്‍ക്ക് പകരം ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും നേരിട്ടായിരിക്കും സിക്ക് ലീവ് സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തലിനായുള്ള അപേക്ഷകള്‍ മന്ത്രാലയത്തിന് സമര്‍പ്പിക്കുക. അപേക്ഷ ഇനി രോഗി നേരിട്ട് നല്‍കേണ്ട. ആവശ്യമായ നിബന്ധനകള്‍ പാലിക്കുന്ന അപേക്ഷകള്‍, പ്രത്യേകം വീണ്ടും അപേക്ഷ സമര്‍പ്പിക്കേണ്ട ആവശ്യമില്ലാതെ തന്നെ, അംഗീകാരത്തിനായുള്ള അടുത്ത ഘട്ടത്തിലേക്ക് കടക്കും.

കൂട്ടിരിപ്പുകാര്‍ക്കുള്ള അവധി അപേക്ഷയും ആരോഗ്യകേന്ദ്രത്തിന് സമര്‍പ്പിക്കാം. ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകളിലെ പ്രാദേശിക സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമാണ് ഈ ആനുകൂല്യം. നിശ്ചിത നിബന്ധനകളും നടപടിക്രമങ്ങളും പാലിക്കുന്ന അപേക്ഷകള്‍ മാത്രമേ അംഗീകരിക്കൂ. പുതിയ സേവനത്തിലൂടെ രോഗികള്‍ക്ക് ബുദ്ധിമുട്ടുകളും അധ്വാനവും കുറയ്ക്കുന്നു. അംഗീകൃത നടപടിക്രമങ്ങളും നിയന്ത്രണങ്ങളും പാലിച്ചുകൊണ്ടാണ് ഈ മാറ്റങ്ങള്‍ നടപ്പിലാക്കുന്നത്.

New UAE sick leave certificate rule
പ്രവാസി റിക്രൂട്ട്‌മെന്റില്‍ ഏജന്‍സികള്‍ക്ക് കര്‍ശന നിര്‍ദേശം; പുതിയ വ്യവസ്ഥകളുമായി ഒമാന്‍ മന്ത്രാലയം
New UAE sick leave certificate rule
10 വര്‍ഷമായി ഡ്രൈവിങ് ലൈസന്‍സ് പുതുക്കിയിട്ടില്ലേ? യുഎഇയില്‍ ഇനി 'ഒന്നേയെന്ന്' തുടങ്ങണം
New UAE sick leave certificate rule
ടൂർ പോകുമ്പോള്‍ മേക്കപ്പ് വേണ്ട, യൂണിഫോമില്‍ വരണം; കര്‍ശന നിയന്ത്രണങ്ങളുമായി യുഎഇയിലെ സ്‌കൂളുകള്‍
Summary

New UAE sick leave certificate rule

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER