duabi police 
Gulf

കുറഞ്ഞ നിരക്കില്‍ ലക്ഷ്വറി വില്ലകള്‍; ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പില്‍ ദുബൈ പൊലീസിന്റെ മുന്നറിയിപ്പ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ദുബായ്: വേനലവധിക്കാലത്ത് സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്ന ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ദുബൈ പൊലീസ്. യാത്രാച്ചെലവുകള്‍ കുറയ്ക്കാന്‍ കുറഞ്ഞ നിരക്കിലുള്ള ലക്ഷ്വറി വില്ലകള്‍ തിരയുന്നവരെ തട്ടിപ്പുകാര്‍ വലയില്‍ വീഴ്ത്തുന്നുവെന്നും ജാഗ്രത പാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പില്‍ പറഞ്ഞു.

വിപണി നിരക്കിനേക്കാള്‍ വളരെ കുറഞ്ഞ തുകയ്ക്ക് ആകര്‍ഷകമായ ഓഫറുകള്‍ പരസ്യം ചെയ്താണ് തട്ടിപ്പുകാര്‍ ആളുകളെ കെണിയില്‍ വീഴ്ത്തുന്നത്. ദുബൈ പൊലീസിന്റെ 'ബീ അവെയര്‍ ഓഫ് ഫ്രോഡ്' ബോധവല്‍ക്കരണ ക്യാപയിനിന്റെ ഭാഗമായാണ് ഈ അടിയന്തര ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. സോഷ്യല്‍ മീഡിയയിലെ ഒരു വ്യാജ പരസ്യം കണ്ട് ദുബായിലെ ഒരു വില്ല ബുക്ക് ചെയ്യാന്‍ ശ്രമിച്ച് 8,000 ദിര്‍ഹം (ഏകദേശം 1.8 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) നഷ്ടപ്പെട്ട ഒരു വ്യക്തിയുടെ പരാതിക്ക് പിന്നാലെയാണ് പൊലീസിന്റെ നടപടി.

ഇത്തരം വാഗ്നാദങ്ങളില്‍ ബുക്കിങ് അഡ്വാന്‍സ് ആയും സെക്യൂരിറ്റി ഡിപ്പോസിറ്റ് ആയും പണം വാങ്ങി കഴിഞ്ഞയുടന്‍ തട്ടിപ്പുകാര്‍ തങ്ങളുടെ ഫോണ്‍ നമ്പറുകളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും റദ്ദാക്കുകയാണ് ചെയ്യുന്നത്. യഥാര്‍ഥ റിസോര്‍ട്ടുകളുടെയും വില്ലകളുടെയും ചിത്രങ്ങള്‍ മോഷ്ടിച്ചാണ് ഇവര്‍ വ്യാജ പരസ്യങ്ങള്‍ നിര്‍മ്മിക്കുന്നത്. ഇത്തരം തട്ടിപ്പുകളില്‍ പെടാതിരിക്കാന്‍ ഔദ്യോഗിക പ്ലാറ്റ്ഫോമുകള്‍ മാത്രം ഉപയോഗിക്കണമെന്നും, നേരിട്ട് കണ്ട് ബോധ്യപ്പെടാതെ വ്യക്തിഗത അക്കൗണ്ടുകളിലേക്ക് പണം അയക്കരുതെന്നും ദുബൈ പൊലീസ് മുന്നറിയിപ്പ് നല്‍കി. തട്ടിപ്പിനിരയായാല്‍ ദുബൈ പൊലീസിന്റെ 'ഇ-ക്രൈം' പ്ലാറ്റ്ഫോം വഴിയോ 901 എന്ന നോണ്‍-എമര്‍ജന്‍സി നമ്പറിലോ ഉടന്‍ വിവരമറിയിക്കണമെന്നും നിര്‍ദേശമുണ്ട്.

Dubai Police warns against summer holiday scams, fake travel discount offers

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബന്ധുനിയമന വിവാദത്തില്‍ രാജി; സണ്ണി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് രാജിവെച്ച് സഹോദരീഭര്‍ത്താവ്

മദ്യക്കുപ്പി ഇടാന്‍ സ്ഥലം നല്‍കിയില്ല, ബ്ലോക്ക് പഞ്ചായത്ത് അംഗത്തെ കമ്പിവടിക്ക് അടിച്ച് പരിക്കേല്‍പ്പിച്ചു

കനത്തമഴയില്‍ കാറിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞുവീണു; വാഹനത്തിലുള്ളവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു- വിഡിയോ

ചികിത്സക്കിടെ കൈ നഷ്ടമായ ഒമ്പത് വയസുകാരിക്ക് ഭാവിയില്‍ സര്‍ക്കാര്‍ ജോലി നല്‍കണം: ബാലാവകാശ കമ്മീഷന്‍

സലിംകുമാറിന് വിടചൊല്ലി കേരളം, ബന്ധുനിയമന വിവാദത്തിൽ രാജി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT