തത്സമയ ഗതാഗത നിരീക്ഷണം, അപകടങ്ങള്‍ക്ക് മുമ്പെ ഇടപെടല്‍; ദുബൈയില്‍ 'സര്‍വ്വം' എഐ

Dubai Police use AI
ദുബൈ
Edited By:
Updated on
1 min read

അബുദാബി: റോഡ് അപകടങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കുന്ന എഐ സംവിധാനം ദുബൈയില്‍ ഫലപ്രദം. അപകട സ്ഥലങ്ങള്‍ പ്രവചിക്കുന്നത് മുതല്‍ അതിവേഗ വാഹനങ്ങള്‍ തത്സമയം കണ്ടെത്തുന്നതിന് വരെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സ്മാര്‍ട്ട് ട്രാഫിക് സിസ്റ്റങ്ങളെ കൂടുതലായി ആശ്രയിക്കുകയാണ് ദുബൈ പൊലീസ്.

തത്സമയ ട്രാഫിക് ഡാറ്റ, വാഹന വേഗത, ഡ്രൈവറുടെ രീതി എന്നിവ വിശകലനം ചെയ്യുന്നതിലൂടെ, വലിയ അപകടങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പ് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ വേഗത്തിലും ഫലപ്രദമായും ഇടപെടാനും എഐ സംവിധാനം ഉപയോഗിക്കുന്നു. ആവശ്യമായ ഘട്ടങ്ങളില്‍ അപകടകരമായ പ്രവണതകളും സ്ഥലങ്ങളും തിരിച്ചറിയാന്‍ ഹിസ്റ്ററി പരിശോധിച്ച് അപകടങ്ങള്‍ കുറയ്ക്കാനുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥരെ സഹായിക്കും.

ട്രാഫിക് നിരീക്ഷണത്തിന് സ്മാര്‍ട്ട് സാങ്കേതികവിദ്യകള്‍

വിവിധ സ്മാര്‍ട്ട് സാങ്കേതികവിദ്യകള്‍ ട്രാഫിക് നിരീക്ഷണം, നിയമ ലംഘകരെ കണ്ടെത്തല്‍ എന്നിവ എളുപ്പമാക്കുന്നു. റോഡ് അപകടസാധ്യതകളെക്കുറിച്ച് മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കുന്ന പ്രവചന സംവിധാനങ്ങളും ഡ്രൈവറെ തത്സമയം നിരീക്ഷിക്കുന്നതിനായി എഐ പവര്‍ പ്ലാറ്റ്ഫോമുകളും ഇതില്‍ ഉള്‍പ്പെടുന്നു. കൂടുതല്‍ ശബ്ദം പുറപ്പെടുവിക്കുന്ന വാഹനങ്ങളെ തിരിച്ചറിയുന്നതിനുള്ള പ്രത്യേക സംവിധാനവുമുണ്ട്.

ട്രാഫിക് കൈകാര്യം ചെയ്യുന്നതിലും ഡ്രൈവര്‍മാരുടെ പെരുമാറ്റവും ഗതാഗത രീതികളും വിശകലനം ചെയ്യുന്നതിലൂടെ, അധികാരികള്‍ക്ക് തിരക്ക് മുന്‍കൂട്ടി കാണാനും, ഗതാഗതം മെച്ചപ്പെടുത്താനും കഴിയും. ഫീല്‍ഡ് പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനു സ്മാര്‍ട്ട് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു. ട്രാഫിക് പട്രോളിങ്ങുകള്‍ കാമറകള്‍, മോണിറ്ററിങ് സിസ്റ്റങ്ങള്‍, കമാന്‍ഡ് സെന്ററുകള്‍ എന്നിവയുടെ ഒരു ശൃംഖലയുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇത് അപകടങ്ങള്‍, നിയമ ലംഘനങ്ങള്‍, തിരക്ക് എന്നിവയെക്കുറിച്ചുള്ള തല്‍സമയ അപ്ഡേറ്റുകള്‍ നല്‍കുന്നു. റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതു പോലെ തന്നെ ബോധവല്‍ക്കരണ ക്യാംപയിനുകളും പ്രധാനമാണെന്ന് ദുബൈ പൊലീസ് പറഞ്ഞു.

ഭാവിയില്‍ തത്സമയവുമായ ട്രാഫിക് ഡാറ്റ വിശകലനം ചെയ്യുന്നതിനും, ഉയര്‍ന്ന അപകടസാധ്യതയുള്ള ഡ്രൈവിങ് രീതികള്‍ തിരിച്ചറിയുന്നതിനും, അപകടങ്ങള്‍ക്ക് കൂടുതല്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ പ്രവചിക്കുന്നതിനും എഐ യുടെ ഉപയോഗം കൂടുതല്‍ സഹായകമാകുമെന്ന് ദുബൈ പൊലീസ് പറഞ്ഞു.

Summary

How Dubai Police use AI, real-time traffic data to stop accidents before they happen

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com