ക്യാപ്റ്റന്‍ സ്മിത്ത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍. 
Gulf

അസാമാന്യ ധൈര്യത്തിന് പ്രശംസ; സ്മിത്ത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ദുബൈ: ഫ്ളൈ ദുബൈ വിമാനത്തില്‍ ആക്രമണത്തിനിരയായി ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത്ത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍. അക്രമിയെ കീഴ്പ്പെടുത്താന്‍ മച്ചാര്‍ കാട്ടിയ അസാമാന്യ ധൈര്യത്തേയും ജനങ്ങളുടെ ജീവന്‍ രക്ഷിച്ച ഉത്തരവാദിത്തബോധത്തേയും ശൈഖ് ഹംദാന്‍ പ്രശംസിച്ചു.

ചികിത്സയിലുള്ള ആശുപത്രിയിലെത്തിയാണ് ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മച്ചാറിനെ കണ്ടത്. യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുംകൂടിയാണ് ശൈഖ് ഹംദാന്‍. രാജ്യത്തെ ഭരണകര്‍ത്താക്കളെല്ലാം താങ്കളുടെ ധീരതയെ അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം സ്മിത്ത് മച്ചാറിനെ അറിയിച്ചു.

'താങ്കള്‍ നമ്മുടെ രാജ്യത്തിന്റെ ഭാഗമാണെന്നതില്‍ സന്തോഷമുണ്ട്. രാജ്യത്തിന്റെ ധീരചരിത്രത്തിന്റെ ഭാഗമാണ് താങ്കള്‍. സമാധാനത്തിനും മനുഷ്യരെ ചേര്‍ത്തു നിര്‍ത്തലിനുമാണ് യുഎഇ നിലകൊള്ളുന്നത്. രാജ്യത്തിന്റെ മൂല്യങ്ങള്‍ക്കൊപ്പം ഉറച്ചുനില്‍ക്കുന്ന സ്മിത്ത് മച്ചാറിന്റെ ധീരതയേയും ഉത്തരവാദിത്ത ബോധത്തേയും അഭിനന്ദിക്കുന്നുവെന്നും ശൈഖ് ഹംദാന്‍ സമൂഹ മാധ്യമത്തില്‍ കുറിച്ചു.വിമാനത്തിലെ ആക്രമണത്തിന് ശേഷം സൗദി അറേബ്യയിലെ തബൂക്കിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്മിത്ത് മച്ചാറിനെ കഴിഞ്ഞ ദിവസമാണ് ദുബൈയിലെത്തിച്ചത്.

Dubai's Crown Prince Hamdan Meets flydubai Hero Smit Machchhar In Hospital

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹോക്കിയില്‍ കരുത്തുകാട്ടി ഇന്ത്യ; സ്വര്‍ണ മെഡലുകള്‍ 21, നാലാമത്

പിണറായി വേദിയിലിരിക്കെ വര്‍ഗീയ പ്രസംഗം; 'മതമൗലിക വാദികളുടെ കൂടാണ് മലപ്പുറം' എന്ന നന്ദകുമാറിന്റെ പരാമര്‍ശം വിവാദത്തില്‍

'ഞാനൊരു ചിൽ അമ്മയായിരിക്കും; പക്ഷേ എന്റെ അമ്മ എന്നെക്കുറിച്ച് വിചാരിച്ചിരിക്കുന്നത് അങ്ങനെയല്ല'

കൈക്കൂലി പണം ക്ലോസറ്റിലിട്ടു; പണം വീണ്ടെടുത്ത് വിജിലന്‍സ്; മലപ്പുറത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

'ഇത് എനിക്ക് ഏറെ വിലപ്പെട്ടത്'; മമ്മൂട്ടിയെ വീട്ടിലെത്തി കണ്ട് കാർത്തിക് സുബ്ബരാജ്