യുഎഇയില്‍ ടണല്‍ ശ്യംഖല 
Gulf

150 കിലോമീറ്ററിലധികം ദൈര്‍ഘ്യം; യുഎഇയില്‍ ടണല്‍ ശ്യംഖല നിര്‍മിക്കാന്‍ മസ്‌കിന്റെ 'ദി ബോറിങ് കമ്പനി'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ദുബൈ: യുഎഇയില്‍ ടണല്‍ ശ്യംഖല നിര്‍മിക്കാന്‍ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ഭൂഗര്‍ഭ ഗതാഗത കമ്പനിയായ ദി ബോറിങ് കമ്പനി. പദ്ധതിക്കായി യുഎഇ അധിഷ്ഠിത കമ്പനികളുടെ നേതൃത്വത്തില്‍ സീരീസ് ഡി ഫണ്ടിങ് വഴി 3 ബില്യണ്‍ ഡോളര്‍ (300 കോടി ഡോളര്‍) കമ്പനി സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്. പുതിയ നിക്ഷേപത്തോടെ ദി ബോറിങ് കമ്പനിയുടെ വിപണി മൂല്യം 23 ബില്യണ്‍ ഡോളറായി (2300 കോടി ഡോളര്‍) ഉയര്‍ന്നു.

യുഎഇയില്‍ 150 കിലോമീറ്ററിലധികം ദൈര്‍ഘ്യമുള്ള ടണല്‍ ശൃംഖല അടക്കമുള്ള വലിയ തോതിലുള്ള ഭൂഗര്‍ഭ ഗതാഗത അടിസ്ഥാന സൗകര്യങ്ങള്‍ വിന്യസിക്കാനാണ് ദി ബോറിങ് തയാറെടുക്കുന്നത്. ദുബൈയില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ച 'ദുബായ് ലൂപ്പ്' പദ്ധതിക്ക് പുറമെയാണ് യുഎഇയിലുടനീളം വ്യാപിപ്പിക്കുന്ന ഈ വന്‍കിട ടണല്‍ പദ്ധതി.

ഷമാല്‍ ഹോള്‍ഡിങ്, ഫൈ കാപ്പിറ്റല്‍, സെക്വോയ കാപ്പിറ്റല്‍, ഹ്യൂമന്‍ കാപ്പിറ്റല്‍, വാലര്‍ ഇക്വിറ്റി പാര്‍ട്‌ണേഴ്‌സ്, ആന്‍ഡ്രീസെന്‍ ഹൊറോവിറ്റ്‌സ്, ടെമാസെക്, ബാരണ്‍ കാപ്പിറ്റല്‍ എന്നീ പ്രമുഖ ആഗോള നിക്ഷേപ സ്ഥാപനങ്ങളാണ് ഈ ഫണ്ടിങ് റൗണ്ടില്‍ പങ്കാളികളായത്. 2021 മുതല്‍ യുഎസിലെ ലാസ് വെഗാസില്‍ ബോറിങ്ങിന്റെ ലൂപ്പ് സിസ്റ്റം വിജയകരമായി പ്രവര്‍ത്തിക്കുകയാണ്. 40 ലക്ഷത്തിലധികം യാത്രക്കാരാണ് ഇതുപയോഗപ്പെടുത്തിയത്. കൂടാതെ കമ്പനി ലോകമെമ്പാടുമുള്ള ഒന്നിലധികം വിപണികളിലുടനീളം വിവിധ പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്.

Elon Musk’s The Boring Company plans 150km of tunnels in UAE

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട് ഉപതെരഞ്ഞെടുപ്പ്: കൂറുമാറിയ എഐഎഡിഎംകെ എംഎൽഎമാർക്ക് സീറ്റ് നൽകി ടിവികെ

പുത്തൂരിൽ അപൂർവയിനം 'രാക്ഷസ മത്സ്യം' കുടുങ്ങി

ഭക്ഷണം അലൂമിനിയം ഫോയിലിൽ പൊതിഞ്ഞു സൂക്ഷിക്കുന്നത് സുരക്ഷിതമോ?

കടലിൽ കുടുങ്ങിയ 42 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി; അഴീക്കലിൽ ഫിഷറീസ് വകുപ്പിന്റെ മിന്നൽ രക്ഷാപ്രവർത്തനം

'ദൂരെ എവിടെയോ നടക്കുന്ന കാര്യമാണെന്ന് കരുതി, അന്ന് ആ നടൻ പറഞ്ഞത് ആരും അത്ര ​ഗൗരവമായി എടുത്തില്ല; നേപ്പാളിലുണ്ടായത് നമ്മൾ കണ്ടതാണ്'