റിയാദ്: ഗള്‍ഫ് പ്രവാസികള്‍ക്കും നാട്ടിലേക്ക് യാത്ര തിരിക്കുന്നവര്‍ക്കും കൂടുതല്‍ യാത്രാ സൗകര്യങ്ങളൊരുക്കി കൊണ്ട് പ്രമുഖ വിമാനക്കമ്പനിയായ ആകാശ എയര്‍ റിയാദ് - കൊച്ചി സെക്ടറിലേക്ക് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ജൂലൈ രണ്ട് മുതലാണ് ഈ പുതിയ വിമാന സര്‍വീസുകള്‍ ഔദ്യോഗികമായി ആരംഭിക്കുന്നത്.
ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും ലഭ്യമാകുന്ന രീതിയിലാണ് കൊച്ചിയില്‍ നിന്നും റിയാദില്‍ നിന്നുമുള്ള സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. റിയാദില്‍ നിന്നും കൊച്ചിയിലേക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് സര്‍വിസ്. റിയാദില്‍ നിന്നും രാത്രി 9.25-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 05.25-ന് കൊച്ചിയിലെത്തും. ചൊവ്വാഴ്ചകളില്‍ രാത്രി 10-ന് പുറപ്പെടുന്ന വിമാനം തൊട്ടടുത്ത ദിവസം രാവിലെ ആറിനും, വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ രാത്രി 11.55-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 07.55-നും കൊച്ചിയില്‍ എത്തിച്ചേരുന്ന രീതിയിലാണ് സമയക്രമം.
മടക്കയാത്രയ്ക്കായി കൊച്ചിയില്‍ നിന്നും റിയാദിലേക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം 5.25-ന് കൊച്ചിയില്‍ നിന്നും പുറപ്പെടുന്ന വിമാനം രാത്രി 8.25-ന് റിയാദില്‍ എത്തും. ചൊവ്വാഴ്ചകളില്‍ വൈകുന്നേരം ആറിന് പുറപ്പെട്ട് രാത്രി ഒമ്പതിനും, വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ വൈകുന്നേരം 7.55-ന് പുറപ്പെട്ട് രാത്രി 10.55-നും വിമാനം റിയാദില്‍ എത്തിച്ചേരും. യാത്രക്കാര്‍ക്ക് ആകാശ എയറിന്റെ ഔദ്യോഗിക വെബ്സൈറ്റായ AkasaAir.com വഴിയോ, മൊബൈല്‍ ആപ്പ് വഴിയോ, മറ്റ് അംഗീകൃത ട്രാവല്‍ ഏജന്റുകള്‍ വഴിയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates