'കോമഡി അതിരുവിട്ടു, സ്റ്റാന്‍ഡപ്പ് കൊമേഡിയനെ യുഎഇ നാടുകടത്തി

ദുബൈ പൊലീസില്‍ നിന്നും യഷിന് ഒരു കാൾ വരുകയും ഉടൻ പൊലീസ് ആസ്ഥാനത്ത് ഹാജരാകാന്‍ നിർദേശം നൽകുകയും ചെയ്തു
Indian Stand-Up Comedian
UAE Deports Indian Stand-Up Comedian After Viral Social Media Video.
Edited By:
Updated on
1 min read

ദുബൈ: യുഎഇയിൽ ഗൂഗിൾ മാപ്സ് പ്രവർത്തിക്കാത്തതിനെക്കുറിച്ച് തമാശരൂപേണയുള്ള റീല്‍ പങ്കുവച്ച ഇന്ത്യന്‍ സ്റ്റാന്‍ഡപ്പ് കൊമേഡിയനെ നാടുകടത്തി. യഷ് ഭരദ്വാജിനെയാണ് 47 ദിവസം തടങ്കലില്‍ പാര്‍പ്പിച്ച ശേഷം ഇന്ത്യയിലേക്ക് നാടുകടത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെ യഷ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഈ വിവരം വെളിപ്പെടുത്തിയത്. ഉദ്യോഗസ്ഥരുടെ പ്രവർത്തിയിൽ തനിക്ക് ഏറെ വേദന തോന്നി എന്നും അദ്ദേഹം പറഞ്ഞു

Indian Stand-Up Comedian
രോഗലക്ഷണങ്ങള്‍ കാണിക്കുന്നതിന് മുമ്പ് എബോള പകരുമോ? വ്യാജവാര്‍ത്തകള്‍ക്കെതിരെ മുന്നറിയിപ്പുമായി യുഎഇ

കഴിഞ്ഞ മാര്‍ച്ചിലായിരുന്നു സംഭവം നടന്നത്. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ദുബൈയില്‍ ഗൂഗിള്‍ മാപ് പ്രവര്‍ത്തിക്കുന്നില്ല എന്നായിരുന്നു യഷ് സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വെച്ച റീലിന്റെ ഉള്ളടക്കം. സംഘര്‍ഷർഷത്തിന് പിന്നാലെ ദുബൈയിലുണ്ടായ സാഹചര്യം വിവരിക്കുകയായിരുന്നു യഷിൻറെ ഉദ്ദേശ്യം. എന്നാൽ റീൽ വൈറൽ ആയതോടെ കാര്യങ്ങൾ കൈവിട്ട പോയി.

Indian Stand-Up Comedian
കെട്ടിട വാടക വര്‍ധനവ് താല്‍ക്കാലികമായി മരവിപ്പിച്ചു, പ്രവാസികള്‍ക്ക് ആശ്വാസം

ദുബൈ പൊലീസില്‍ നിന്നും യഷിന് ഒരു കാൾ വരുകയും ഉടൻ പൊലീസ് ആസ്ഥാനത്ത് ഹാജരാകാന്‍ നിർദേശം നൽകുകയും ചെയ്തു. പൊലീസ് ആസ്ഥാനത്ത് എത്തിയ ഉടൻ തന്നെ തന്നെ തടവിലാക്കുക ആയിരുന്നു എന്ന് യഷ് പറയുന്നു. തമാശരൂപേണയുള്ള റീലായിരുന്നു അതെന്നും ആരേയും ദ്രോഹിക്കാനോ പരിഹസിക്കാനോ ആയിരുന്നില്ലെന്നും യാഷ് പിന്നീട് പറഞ്ഞു. 47 ദിവസം തടവില്‍ കഴിഞ്ഞ ശേഷം മേയ് 5ന് ആണ് യാഷിനെ ഇന്ത്യയിലേക്ക് നാടുകടത്തിയത്.

Summary

UAE Deports Indian Stand-Up Comedian After Viral Social Media Video.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

'Toxic' box office collection Day 1: Yash and Kiara Advani film crosses Rs 150 crore
Yash
Toxic
Kaazhcha, Yash Malaviya
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com