പ്രതീകാത്മക ചിത്രം 
Gulf

വ്യാജ വിസ സേവനങ്ങളില്‍ ജാഗ്രത, നിയമക്കുരുക്കില്‍പ്പെടും, ദുബൈയില്‍ മുന്നറിയിപ്പ്

Author : Amal Joy

ദുബൈ: സാമൂഹ്യമാധ്യമങ്ങളിലൂടെ അനധികൃത വിസ, റസിഡന്‍സി സേവനങ്ങള്‍ വാഗ്ദാനം ചെയ്ത് പരസ്യം നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്. ഔദ്യോഗിക ലൈസന്‍സില്ലാതെ വ്യാജ സേവനങ്ങള്‍ നല്‍കി പൊതുജനങ്ങളെ ചൂഷണം ചെയ്യുന്ന നീക്കങ്ങള്‍ തടയുമെന്നും അധികൃതര്‍ അറിയിച്ചു.

ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഫോളോ-അപ്പ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകളിലാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വിസാ, റെസിഡന്‍സി നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട ചൂഷണങ്ങള്‍ കണ്ടെത്തിയത്. സോഷ്യല്‍ മീഡിയ വഴി ഇത്തരം വ്യാജ വിസ പരസ്യങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘങ്ങളെ കണ്ടെത്തി. അനധികൃത കേന്ദ്രങ്ങള്‍ വഴി വിസ നടപടികള്‍ക്ക് ശ്രമിക്കുന്നത് വലിയ സാമ്പത്തിക നഷ്ടങ്ങള്‍ക്കും നിയമക്കുരുക്കുകള്‍ക്കും കാരണമാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വ്യക്തിഗത വിവരങ്ങളോ പണമോ കൈമാറുന്നതിന് മുന്‍പ് വിസ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ അംഗീകൃതമാണോ എന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

ഔദ്യോഗിക ചാനലുകള്‍ വഴി മാത്രം ഡിജിറ്റല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ദുബൈയുടെ ലക്ഷ്യമെന്നും, ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനാണ് ഈ കര്‍ശന നടപടിയെന്നും ജിഡിആര്‍എഫ്എ ഡയറക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റിയും അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഡോ. അലി ബിന്‍ അജിഫ് അല്‍ സാബിയും വ്യക്തമാക്കി.

GDRFA Dubai targets illegal visa services advertised online


Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാന്‍ ക്ഷേത്ര മൈതാനത്ത് ഇരിക്കുന്നു'; അര്‍ജുന്‍ ആയങ്കി ടോള്‍ പ്ലാസ കടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; സഹോദരന്‍ കസ്റ്റഡിയില്‍

അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ബിഹാറില്‍ അധ്യാപകന്‍, ഇടുക്കിയില്‍ കഞ്ചാവ് 'കച്ചവടം'; ലഹരി വില്‍പ്പനക്കാരനും വാങ്ങിയവരും ഉള്‍പ്പെടെ 6 പേര്‍ പിടിയില്‍

ഭാഗ്യവാനെ അതിവേഗം അറിയാം; മൊബൈല്‍ ആപ്പുമായി കേരള ലോട്ടറി

ഫിഫ ലോകകപ്പ് വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി ഏകോപനം; നീറ്റ് ക്രമക്കേടില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്