ഖത്തര്‍ 
Gulf

പാസ്‌പോര്‍ട്ട് തിരികെ നല്‍കിയില്ലേ? ഖത്തറില്‍ തൊഴിലുടമകള്‍ക്ക് മുന്നറിയിപ്പ്, ലംഘിച്ചാല്‍ 25,000 റിയാല്‍ വരെ പിഴ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ദോഹ: റസിഡന്‍സ് പെര്‍മിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷവും തൊഴിലാളികളുടെ പാസ്പോര്‍ട്ടുകള്‍ തിരികെ നല്‍കാത്ത തൊഴിലുടമകള്‍ക്ക് മുന്നറിയിപ്പുമായി ഖത്തര്‍. നിയമലംഘകര്‍ക്കെതിരെ 25,000 ഖത്തര്‍ റിയാല്‍ വരെ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കവെ, 'സെര്‍ച്ച് ആന്‍ഡ് ഫോളോ-അപ്പ് ഡിപ്പാര്‍ട്ട്മെന്റി'ലെ ഡിറ്റന്‍ഷന്‍ വിഭാഗം മേധാവി മേജര്‍ സൗദ് ഹമദ് അല്‍ ബുറൈദി ഇക്കാര്യം വ്യക്തമാക്കിയത്. പാസ്പോര്‍ട്ടുകള്‍ കൈവശം വെക്കുന്നതിന് ഇരുപക്ഷവും തമ്മില്‍ പ്രത്യേക കരാറോ അല്ലെങ്കില്‍ അതിന് അനുമതി നല്‍കുന്ന നിയമപരമായ രേഖയോ ഇല്ലെങ്കില്‍, തൊഴിലുടമകള്‍ തൊഴിലാളികളുടെ പാസ്പോര്‍ട്ടുകള്‍ തിരികെ നല്‍കാന്‍ ബാധ്യസ്ഥരാണ്.

റെസിഡന്‍സി നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷമോ പുതുക്കിയ ശേഷമോ തൊഴിലാളികള്‍ക്ക് പാസ്പോര്‍ട്ട് കൈമാറാതിരിക്കുന്നത് നിയമലംഘനമാണ്. തൊഴില്‍ കരാറുകള്‍ കൃത്യമായി രേഖപ്പെടുത്തണം. റെസിഡന്‍സ് പെര്‍മിറ്റ് നടപടികള്‍ സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കണം. തൊഴിലാളികള്‍ക്ക് അനുയോജ്യമായ താമസസൗകര്യം നല്‍കുകയും പ്രവാസികളുടെ തൊഴിലുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിക്കുകയും വേണം. പാസ്പോര്‍ട്ടുകള്‍ നിയമവിരുദ്ധമായി പിടിച്ചുവെക്കപ്പെട്ടിട്ടുള്ള തൊഴിലാളികള്‍ക്ക് സഹായത്തിനായി ബന്ധപ്പെട്ട അധികാരികളെ സമീപിക്കാമെന്നും മന്ത്രാലയം അറിയിച്ചു.

Haven't returned the passport? Warning in Qatar: fines of up to 25,000 Qatari Riyals for violating the law

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പഴയതൊക്കെ മറക്കണോ?; ബാക്കി പിന്നെ'; പിണറായി അനുകൂല നിലപാടിനെതിരെ സിആര്‍ മഹേഷ്

തുലാമഴ തീവ്രമാകുന്നു; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; 9 ഇടത്ത് യെല്ലോ

ആറായിരം കിലോമീറ്റര്‍ വരെ ഓയില്‍ മാറ്റേണ്ടതില്ല, പാനിക് ബ്രേക്ക് അലര്‍ട്ട്; ഹീറോ എക്‌സ്ട്രീം 160ആര്‍ 4വി 2026 വിപണിയില്‍

പരസ്യമായി മാപ്പുപറയണം ; ചീഫ് ജസ്റ്റിസിനെതിരായ എക്‌സ് പോസ്റ്റില്‍ സണ്ണി ജോസഫിന് വക്കീല്‍ നോട്ടീസ്

'ദശദിക്കുകളിലേക്കും തീക്കാറ്റു പോലെ പടർന്ന് രാവണൻ'; ഇതിലെന്തായാലും വില്ലൻ സ്കോർ ചെയ്യും! 'രാമായണ' പുതിയ ട്രെയ്‌ലർ