How to buy the iPhone 17 in the UAE on launch day @stetsondoggett
Gulf

ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കുന്നു; ഐ ഫോൺ 17 നാളെ മുതൽ സ്വന്തമാക്കാം

ഓൺലൈൻ സൈറ്റിൽ ബുക്ക് ചെയ്യുമ്പോൾ 'ഡെലിവറി' എന്ന ഓപ്ഷൻ സെലക്ട് ചെയ്യാതെ 'പിക്ക് അപ്പ് ഫ്രം സ്റ്റോർ' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യണം. അങ്ങനെ ചെയ്യുന്നത് വഴി തൊട്ടടുത്തുള്ള ഷോപ്പിൽ നിന്ന് നിങ്ങൾക്ക് ഫോൺ സ്വന്തമാക്കാൻ കഴിയും.

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ഐ ഫോൺ ആരാധകർ കാത്തിരുന്ന ആ ദിവസം നാളെയാണ്. യു എ ഇയിലെ സ്റ്റോറുകളിൽ നിന്ന് ഐ ഫോൺ 17 നാളെ മുതൽ സ്വന്തമാക്കാം. മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് മാത്രമേ നാളെ ഫോൺ ലഭിക്കുകയുള്ളു. ഐ ഫോൺ 17, ഐ ഫോൺ എയർ,ഐ ഫോൺ 17 പ്രൊ, ഐ ഫോൺ 17 പ്രൊ മാക്സ് എന്നിവ സ്വന്തമാക്കാൻ നീണ്ട വരി തന്നെ ഓരോ സ്റ്റോറുകൾക്ക് മുന്നിലും നാളെ കാണാൻ കഴിയും.

നാളെ നേരിട്ട് ആപ്പിൾ സ്റ്റോറുകളിൽ ചെന്ന് ഐ ഫോൺ 17 വാങ്ങാൻ കഴിയുമോ എന്ന് ചോദിക്കുന്നവരുമുണ്ട്. എന്നാൽ അതിന് അവസരമില്ലെന്നാണ് കമ്പനി പറയുന്നത്. മുൻകൂട്ടി ഓൺലൈൻ വഴി ബുക്ക് ചെയ്തവർക്ക് മാത്രമായി ആണ് സ്റ്റോറുകളിൽ നിന്ന് ഫോൺ ലഭിക്കുകയുള്ളു. ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് വേണമെങ്കിലും ഓൺലൈൻ വഴി ബുക്ക് ചെയ്യാം എന്നും കമ്പനി പറയുന്നു.

ഓൺലൈൻ സൈറ്റിൽ ബുക്ക് ചെയ്യുമ്പോൾ 'ഡെലിവറി' എന്ന ഓപ്ഷൻ സെലക്ട് ചെയ്യാതെ 'പിക്ക് അപ്പ് ഫ്രം സ്റ്റോർ' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യണം. അങ്ങനെ ചെയ്യുന്നത് വഴി തൊട്ടടുത്തുള്ള ഷോപ്പിൽ നിന്ന് നിങ്ങൾക്ക് ഫോൺ സ്വന്തമാക്കാൻ കഴിയും.

ഓൺലൈൻ ബുക്ക് ചെയ്യാൻ സാധിക്കാത്തവർക്ക് യു എ ഇയിലെ ആപ്പിളിന്റെ ഔദ്യോഗിക സ്റ്റോറുകൾ വഴിയും മുൻകൂട്ടി ഫോൺ ബുക്ക് ചെയ്യാം. ദുബൈ മാൾ, മാൾ ഓഫ് ദി എമിറേറ്റ്സ്, യാസ് മാൾ, അബുദാബിയിലെ അൽ മരിയ ദ്വീപ് എന്നി സ്ഥലങ്ങളിൽ ആപ്പിളിന്റെ സ്റ്റോറുകളുണ്ട്. ലോഞ്ച്-ഡേ പ്രമാണിച്ച് ദുബൈ മാൾ പോലുള്ള സ്ഥലങ്ങളിൽ പ്രത്യക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

Gulf news: How to buy the iPhone 17 in the UAE on launch day.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദീപാവലിക്ക് സ്‌ഫോടനം പ്ലാൻ ചെയ്തെങ്കിലും നടന്നില്ല, റിപ്പബ്ലിക് ദിനത്തില്‍ വന്‍ ആക്രമണത്തിന് പദ്ധതിയിട്ടു; അറസ്റ്റിലായ ഡോക്ടറുടെ മൊഴി

കനത്തമഴ; ഇടുക്കി പൊന്മുടി അണക്കെട്ട് തുറന്നു, പന്നിയാര്‍ പുഴയുടെ തീരത്ത് ജാഗ്രതാനിര്‍ദേശം

മുഹമ്മ, പാതിരാമണല്‍, കുമരകം... ആലപ്പുഴയിലും വാട്ടര്‍ മെട്രോ; സാധ്യതാ പഠനം ഡിസംബറില്‍ പൂര്‍ത്തിയാക്കും

മഴ വീണ്ടും ശക്തമാകുന്നു, അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്, കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

എങ്ങനെയാണ് ജോലിയിൽ 'സ്മാർട്ട്' ആകുന്നത്?

SCROLL FOR NEXT