Flying with pets AI Image
Gulf

വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പം വിമാനയാത്ര; എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം, പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍

പൂച്ചകള്‍ക്കും പട്ടികള്‍ക്കും ക്യാബിനുള്ളില്‍ യാത്രചെയ്യാം. എന്നാല്‍ അയാട്ടയുടെ 'സി.ആര്‍. വണ്‍' നിലവാരത്തിലുള്ള കണ്ടെയ്‌നര്‍ ഉപയോഗിക്കണം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ദുബൈ: വിമാനങ്ങളില്‍ വളര്‍ത്തുമൃഗങ്ങളെ കൊണ്ടുപോകുന്നതില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി അന്താരാഷ്ട്ര വ്യോമയാന സംഘടനയായ 'അയാട്ട'. വിമാനങ്ങളില്‍ വളര്‍ത്തുമൃഗങ്ങളുമായി യാത്ര ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.

പൂച്ചകള്‍ക്കും പട്ടികള്‍ക്കും ക്യാബിനുള്ളില്‍ യാത്രചെയ്യാം. എന്നാല്‍ അയാട്ടയുടെ 'സി.ആര്‍. വണ്‍' നിലവാരത്തിലുള്ള കണ്ടെയ്‌നര്‍ ഉപയോഗിക്കണം. മൃഗത്തിന് ഉള്ളില്‍ സുഖമായി എഴുന്നേറ്റ് നില്‍ക്കാനും ഇരിക്കാനും കിടക്കാനും തിരിയാനും ആവശ്യമായ സ്ഥലം ഇതില്‍ ഉണ്ടായിരിക്കണം.

യാത്രയ്ക്ക് 48 മുതല്‍ 72 മണിക്കൂര്‍ മുന്‍പ് തന്നെ ബുക്കിങ് പൂര്‍ത്തിയാക്കണം. ആരോഗ്യ സര്‍ട്ടിഫിക്കറ്റ്, വാക്‌സിനേഷന്‍ രേഖകള്‍ എന്നിവ മുന്‍കൂട്ടി സമര്‍പ്പിക്കേണ്ടതുണ്ട്. പുതിയ ബുക്കിങ് കോഡ് ആയ 'പി.ഇ.ടി.സി' (പെറ്റ് ഇന്‍ കാബിന്‍) ആണ് ഇതിനായി ഉപയോഗിക്കുക.

മൃഗങ്ങളുടെ പ്രായം, ഇനം, ആരോഗ്യം എന്നിവ ചെക്ക്-ഇന്‍ സമയത്ത് പരിശോധിക്കും. മൃഗങ്ങള്‍ അസ്വസ്ഥമാണെന്നോ അല്ലെങ്കില്‍ കണ്ടെയ്‌നറുകള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നോ കണ്ടാല്‍ ബോര്‍ഡിങ് കര്‍ശനമായി നിഷേധിക്കും.

ടേക്ക്-ഓഫ്, ലാന്‍ഡിങ്, ടര്‍ബുലന്‍സ് സമയങ്ങളില്‍ വളര്‍ത്തുമൃഗങ്ങള്‍ നിര്‍ബന്ധമായും കണ്ടെയ്‌നറിനുള്ളില്‍ തന്നെ ഇരിക്കണം.

അടിയന്തര സാഹചര്യങ്ങളില്‍ വിമാനയാത്രയില്‍ തടസ്സങ്ങളോ റദ്ദാക്കലുകളോ സംഭവിക്കുകയാണെങ്കില്‍, വളര്‍ത്തുമൃഗങ്ങളുമായി യാത്ര ചെയ്യുന്ന യാത്രക്കാരെ മുന്‍കൂട്ടി അറിയിക്കാനും മൃഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ വിമാനത്താവള-വെറ്ററിനറി അധികൃതരുമായി സഹകരിക്കാനും എയര്‍ലൈനുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കണക്ഷന്‍ ഫ്‌ലൈറ്റുകളില്‍ പെറ്റ് റിലീഫ് ഏരിയകള്‍ ലഭ്യമാണോ എന്ന് യാത്രക്കാരെ മുന്‍കൂട്ടി അറിയിക്കാനും നിര്‍ദേശമുണ്ട്. അതേസമയം, സര്‍വീസ് ഡോഗുകള്‍ക്ക് നിലവിലുള്ള ഇളവുകള്‍ തുടരുമെന്നും അയാട്ട വ്യക്തമാക്കി.

IATA releases new guidance for in-cabin pet travel as demand takes off

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സൗത്ത് ഡൽഹിയിൽ നാലുനില കെട്ടിടം തകർന്നു വീണു; നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയം

CET Spot Allotment: എംടെക് സ്പോട്ട് അലോട്ട്മെന്റ് സെപ്റ്റംബർ 9ന്

സ്ത്രീ ശാക്തീകരണ നിലപാടിൽ മാറ്റമില്ല; എന്നാൽ കാന്തപുരത്തെ വേട്ടയാടുന്നതിനോട് യോജിപ്പില്ല: ഫാത്തിമ തഹ്‌ലിയ

ഇതാണ് വിക്കി; 'ഐ ആം ഗെയി'മിലെ ആൻ്റണി വർഗീസ് പെപ്പെയുടെ കാരക്ടർ പോസ്റ്റർ

അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ഒഴിവ്; മെക്കാനിക്കൽ എഞ്ചിനീയറിങ് യോഗ്യത, ദിവസ വേതനം 1750 രൂപ!