റിയാദ്: പൊതു നിരത്തുകളിൽ അനാവശ്യമായി വാഹനങ്ങൾ ഹോൺ അടിക്കാൻ പാടില്ലെന്ന് ഓർമ്മപ്പെടുത്തി സൗദി ട്രാഫിക് വിഭാഗം. അനുമതിയുള്ള സ്ഥലങ്ങളിൽ മാത്രമേ ഹോൺ മുഴക്കാൻ പാടുള്ളു. നിയമം ലംഘിക്കുന്നവർക്ക് 150 മുതൽ 300 റിയാൽ വരെ പിഴ ശിക്ഷ ലഭിക്കുമെന്നും ട്രാഫിക് വിഭാഗം അറിയിച്ചു.
നഗര പ്രദേശങ്ങളിൽ ഹോൺ മുഴക്കുന്നത് ശബ്ദമലിനീകരണത്തിന് ഇടയാക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പുമായി അധികൃതർ രംഗത്ത് എത്തിയത്. മുന്നറിയിപ്പുകൾ നൽകാൻ വേണ്ടിയാണ് വാഹനങ്ങളുടെ ഹോണുകൾ ഉപയോഗിക്കേണ്ടത്. മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന വിധത്തിലുള്ള ഹോൺ അടിക്കാതെ വാഹനമോടിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
റോഡിലൂടെ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾ അനാവശ്യമായി പെട്ടെന്ന് ബ്രേക്കിടുന്നത് നിയമ ലംഘനമാണെന്ന് ഓർമിപ്പിച്ച് സൗദി അധികൃതർ മുൻപ് രംഗത്ത് എത്തിയിരുന്നു. മറ്റുള്ള വാഹനങ്ങൾക്ക് അപകടമുണ്ടാക്കും വിധത്തിൽ കാരണങ്ങളൊന്നുമില്ലാതെ വാഹനം പെട്ടെന്ന് ബ്രേക്ക് ഇടുന്നതിന് 500 റിയാൽ വരെ പിഴയാണ് ശിക്ഷയായി ലഭിക്കുക. വാഹനമോടിക്കുമ്പോൾ ഇക്കാര്യം ഡ്രൈവർമാർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സൗദി ജനറൽ ട്രാഫിക് വിഭാഗം അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates