Indian e-passport with chip and Indian passport in three designs now in UAE, what are the differences between them?  special arrangement
Gulf

യുഎഇയിൽ ഇനി ചിപ്പുള്ള ഇന്ത്യൻ ഇ പാസ്പോർട്ടും,മൂന്ന് ഡിസൈനിൽ ഇന്ത്യൻ പാസ്പോർട്ട്; വ്യത്യാസങ്ങൾ എന്തൊക്കെ?

പ്രവാസി കുടുംബാംഗങ്ങൾക്കിടയിൽ പുതുക്കൽ തീയതികൾ വ്യത്യാസപ്പെടുന്നതിനാൽ ഒരേ കുടുംബത്തിൽ ഈ മൂന്ന് ഡിസൈൻ പാസ്പോർട്ടുകളും കാണാനുള്ള സാധ്യതയുണ്ട്.

സമകാലിക മലയാളം ഡെസ്ക്

ദുബൈ: യുഎഇയിൽ ആദ്യമായി, തികച്ചും വ്യത്യസ്തമായ മൂന്ന് ഇന്ത്യൻ പാസ്‌പോർട്ട് ഡിസൈനുകൾ ഒരേ സമയം പ്രചാരത്തിൽ വന്നു.

അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബൈ ഇന്ത്യൻ കോൺസുലേറ്റും ചേർന്ന് ചിപ്പ് ഉൾപ്പെടുത്തിയ ഇ പാസ്‌പോർട്ട് യുഎഇയിൽ ആരംഭിച്ചു. ഇതോടെ, ദീർഘകാലമായി യു എ ഇയിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസി കുടുംബങ്ങളിൽ ഇനി മൂന്ന് തലമുറ പാസ്‌പോർട്ട് കൈവശമുള്ള അംഗങ്ങൾ വരും.

2021-ന് മുമ്പുള്ള ഡിസൈൻ, 2021-ൽ പുനർരൂപകൽപ്പന ചെയ്ത പതിപ്പ്, റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ( Radio-Frequency IDentification-RFID) സംവിധാനമുള്ള പുതിയ ഇ-പാസ്‌പോർട്ട് എന്നിങ്ങനെയാകും അവ.

കുടുംബാംഗങ്ങൾക്കിടയിൽ പുതുക്കൽ തീയതികൾ വ്യത്യാസപ്പെടുന്നതിനാൽ ഒരേ കുടുംബത്തിൽ ഈ മൂന്ന് ഡിസൈൻ പാസ്പോർട്ടുകളും കാണാനുള്ള സാധ്യത സംഭവിക്കുന്നത്.

എങ്ങനെ തിരിച്ചറിയാം ഈ പാസ്പോർട്ടുകൾ

ഓരോ പാസപോർട്ടിനെയും വേർതിരിച്ചറിയാൻ ഏറ്റവും എളുപ്പമുള്ള മാർഗം കവർ ആണ്. നിറം ഒന്നുതന്നെയാണെങ്കിലും, ഡിസൈൻ വ്യത്യസ്തമാണ്.

2021 ലെ കവർ രൂപകൽപ്പനയിൽ, മാറ്റം വരുത്തിയപ്പോൾ "പാസ്‌പോർട്ട്", "റിപ്പബ്ലിക് ഓഫ് ഇന്ത്യ" എന്നീ വാക്കുകളുടെ പുനഃക്രമീകരണം നടന്നു.

കവറിന്റെ മുകളിൽ അല്പം വലിയ ഫോണ്ടിൽ "റിപ്പബ്ലിക് ഓഫ് ഇന്ത്യ" എന്ന് പ്രത്യക്ഷപ്പെട്ടിരുന്നു, അതേസമയം "പാസ്‌പോർട്ട്" എന്ന് അശോക സ്തംഭത്തിന് താഴെയായി ചേർത്തിട്ടുണ്ട്,

മൂന്ന് തലമുറകളിലെ ഇന്ത്യൻ പാസ്‌പോർട്ട്: ഇടത്തുനിന്ന് വലത്തോട്ട് കാലക്രമത്തിൽ

പുതിയ ഇ-പാസ്‌പോർട്ട് 2021 കവർ ലേഔട്ട് അതുപോലെ തന്നെയാണ്. എന്നാൽ, മുൻ കവറിന്റെ അടിയിൽ ഒരു ചെറിയ സ്വർണ്ണ നിറമുള്ള ചിഹ്നം ചേർക്കുന്നു, ഇത് ഒരു എംബഡഡ് ചിപ്പിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നു.

അത് വെറും നമ്പറല്ല

ഒരുപക്ഷേ ഏറ്റവും വലിയ സാങ്കേതിക മാറ്റം നമ്പറിങ് സംവിധാനത്തിലായിരിക്കും. 2021 നും അതിന് മുമ്പുള്ളതും ആയ പാസ്‌പോർട്ടുകൾ ഒരു അക്ഷരവും തുടർന്ന് ഏഴ് അക്കങ്ങൾ എന്നിങ്ങനെയുള്ള ഫോർമാറ്റ് ആയിരുന്നു ഇക്കാര്യത്തിൽ ഉപയോഗിച്ചിരുന്നത്.

എന്നാൽ ഇ-പാസ്‌പോർട്ട് ഈ രീതിയിൽ നിന്ന് വ്യത്യസ്തമായിയിരിക്കുന്നു. രണ്ട് അക്ഷരങ്ങൾക്ക് ശേഷം ആറ് അക്കങ്ങൾ എന്ന നിലയിലുള്ള ഫോർമാറ്റ് ആണ് ഉപയോഗിക്കുന്നത്. അതായത് ഒരു അക്ഷരം കൂടി ഒരു അക്കം കുറഞ്ഞു.

ഈ പാസ്‌പോർട്ട് നമ്പർ, ഓരോ പാസ്‌പോർട്ടിനുമുള്ള ഒരു യുനീക്ക് ഐഡന്റിഫയറായി പ്രവർത്തിക്കുന്നു,

ഇത് സർക്കാർ വകുപ്പുകൾ, എയർലൈനുകൾ, ഇമിഗ്രേഷൻ അധികാരികൾ എന്നിവർക്ക് യാത്രക്കാരുടെ ഐഡന്റിറ്റി പരിശോധിക്കുന്നതിനും, യാത്രാ ചരിത്രം ട്രാക്ക് ചെയ്യുന്നതിനും, വഞ്ചന, ദുരുപയോഗം എന്നിവ തടയുന്നതിനും സഹായിക്കുന്നു.

ദേശീയ, രാജ്യാന്തര ഡേറ്റാബേസുകളിൽ ഉൾപ്പെടുത്തിയിട്ടുള്ള പാസ്‌പോർട്ട് ഉടമയുടെ പേര്, ദേശീയത, ജനനത്തീയതി തുടങ്ങിയ വ്യക്തിഗത വിവരങ്ങളുമായി ഇത് നേരിട്ട് ലിങ്ക് ചെയ്യുന്നു. ഐഡന്റിറ്റി വെരിഫിക്കേഷനിൽ ഇത് നിർണ്ണായകമാണ്.

പാസ്പോർട്ടിൽ വർദ്ധിക്കുന്ന സുരക്ഷാസംവിധാനങ്ങൾ

ഓരോ തലമുറ പാസ്‌പോർട്ടും സുരക്ഷയുടെ കാര്യത്തിൽ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കുന്നതായി കാണാം. 2021-ന് മുമ്പുള്ള പാസ്‌പോർട്ടുകളിൽ അകത്തെ പിൻ കവറിൽ മാതാപിതാക്കളുടെ വിവരങ്ങൾ അച്ചടിക്കുകയും ഒറ്റ-വശ ലാമിനേഷൻ നൽകുകയും ചെയ്തിരുന്നു.

2021 ലെ പുനർരൂപകൽപ്പനയിൽ മികച്ച ഈടുനിൽപ്പിനായി റിവേഴ്സ് സ്റ്റിച്ചിങ് അവസാന പേജിൽ ഇരട്ട ലാമിനേഷൻ, തുടങ്ങിയവ അവതരിപ്പിച്ചു പാസ്‌പോർട്ട് നമ്പർ എല്ലാ പേജിലും എംബോസ് ചെയ്യുന്നത് ആരംഭിച്ചു.

മാത്രമല്ല, പേജിന്റെ അരികുകളിൽ "IND" [ഇന്ത്യ] എന്ന അക്ഷരങ്ങൾ അച്ചടിച്ചിട്ടുണ്ട്, പേജുകൾ ഒരുമിച്ച് പിടിക്കുമ്പോൾ മാത്രമേ ഇത് ദൃശ്യമാകൂ.

ചിപ്പ് ഉൾപ്പെടുത്തുമ്പോൾ ലഭിക്കുന്ന നേട്ടങ്ങൾ

പുതുതായി അവതരിപ്പിച്ച ഇ-പാസ്‌പോർട്ട് പുസ്തക രൂപത്തിലും ഇലക്ട്രോണിക് രീതിയിലും ലഭ്യമാണ്, റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (RFID) ചിപ്പും ബുക്ക്‌ലെറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാസ്‌പോർട്ട് ഉടമയുടെ വ്യക്തിഗത, ബയോമെട്രിക് വിശദാംശങ്ങൾ ചിപ്പിൽ സുരക്ഷിതമായി സൂക്ഷിക്കുന്നു.

ഇ-പാസ്‌പോർട്ടിന്റെ അടിസ്ഥാന സുരക്ഷാ സംവിധാനത്തിനായി പബ്ലിക് കീ ഇൻഫ്രാസ്ട്രക്ചർ (പി‌കെ‌ഐ) ഉപയോഗിക്കുന്നു, ചിപ്പിലെ ഡേറ്റയിൽ മാറ്റം വരുത്താനോ വ്യാജമായി നിർമ്മിക്കാനോ കഴിയില്ലെന്ന് ഉറപ്പാക്കുന്ന ഒരു ആഗോള മാനദണ്ഡമാണ് ഇത്.

"ഇ-പാസ്‌പോർട്ടിൽ ബുക്ക്‌ലെറ്റിൽ അച്ചടിച്ച രൂപത്തിലുള്ള ഡേറ്റയും ഇലക്ട്രോണിക് ചിപ്പിൽ ഡിജിറ്റലായി ഒപ്പിട്ടിരിക്കുന്നതും ഉണ്ടായിരിക്കും, ഇത് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് സുരക്ഷിതമായി പ്രാമാണീകരിക്കാൻ കഴിയും. ഇതുവഴി വ്യാജ പാസ്‌പോർട്ടുകൾ പോലുള്ളവ തടയാനും. ആധികാരികത സ്ഥിരീകരിക്കാനും സാധിക്കും," എന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

Gulf News: Indian Embassy in Abu Dhabi and Indian Consulate in Dubai jointly launch chip-embedded e-passport in UAE

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്ഷാമ ബത്ത കൂട്ടി ഉത്തരവിറങ്ങി, തുക ഈ മാസത്തെ ശമ്പളത്തിന് ഒപ്പം; ക്ഷേമ പെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം

വിസ്മയിപ്പിച്ച് പ്രണവ്; രാഹുലിന്റെ ​ഗംഭീര ഓഡിയോ- വിഷ്വൽ ക്രാഫ്റ്റ്- 'ഡീയസ് ഈറെ' റിവ്യൂ

ഡ്രൈവിങ്ങിനിടെ സ്‌കൂട്ടറില്‍ തല പൊക്കി നിന്ന് വിഷപ്പാമ്പ്, അധ്യാപിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അതിദാരിദ്ര്യ മുക്ത സംസ്ഥാനം: ഒരു സുപ്രഭാതത്തിൽ എടുത്ത തീരുമാനം അല്ല, 2021ല്‍ തുടങ്ങിയ ശ്രമമെന്ന് എം ബി രാജേഷ്

'കള്ളക്കണക്കുകള്‍ അവതരിപ്പിച്ച് അതിദാരിദ്ര്യ മുക്തമെന്ന് പ്രഖ്യാപിക്കുന്നു'; സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്

SCROLL FOR NEXT