Indian Expat Missing in UAE Found Safe, Reunites with Family special arrangement
Gulf

ആശ്വാസം,റിതിക സുരക്ഷിതയായി തിരിച്ചെത്തി; നന്ദി പറഞ്ഞ് കുടുംബം

ഔദ് മേത്ത എന്ന സ്ഥലത്ത് കുട്ടിയെ കണ്ട ചിലർക്ക് സംശയം തോന്നിയിരുന്നു. മാധ്യമങ്ങളിൽ കുട്ടിയുടെ ചിത്രം നൽകിയിരുന്നത് കൊണ്ട് വളരെ പെട്ടെന്ന് കുട്ടിയെ തിരിച്ചറിയാൻ സാധിച്ചു. ഉടൻ തന്നെ പ്രദേശവാസികൾ റിതികയെ തടഞ്ഞു വെയ്ക്കുകയും ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്തു.

സമകാലിക മലയാളം ഡെസ്ക്

ഷാർജ: ശനിയാഴ്ച രാവിലെ ഷാർജയിൽ നിന്ന് കാണാതായ റിതിക സുധീറിനെ കണ്ടെത്തിയതായി കുടുബം അറിയിച്ചു. ദുബൈയിൽ ഔദ് മേത്ത എന്ന സ്ഥലത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ ഷാർജ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയതായി മാതാപിതാക്കൾ അറിയിച്ചു.

ഔദ് മേത്ത എന്ന സ്ഥലത്ത് കുട്ടിയെ കണ്ട ചിലർക്ക് സംശയം തോന്നിയിരുന്നു. മാധ്യമങ്ങളിൽ കുട്ടിയുടെ ചിത്രം നൽകിയിരുന്നത് കൊണ്ട് വളരെ പെട്ടെന്ന് കുട്ടിയെ തിരിച്ചറിയാൻ സാധിച്ചു. ഉടൻ തന്നെ പ്രദേശവാസികൾ റിതികയെ തടഞ്ഞു വെയ്ക്കുകയും ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് ബന്ധുക്കൾ സ്ഥലത്ത് എത്തി കുട്ടിയെ കൂടി കൊണ്ട് പോകുകയും പൊലീസ് സ്റ്റേഷനിൽ ഹാജരാക്കുകയും ചെയ്തു.

മൂന്ന് മാസം മുൻപാണ് റിതികയും കുടുംബവും ദുബൈയിൽ നിന്ന് ഷാർജയിലേക്ക് താമസം മാറിയത്. അന്ന് മുതൽ ഔദ് മേത്തയിൽ താൻ പഠിച്ചിരുന്ന സ്കൂളിൽ പോകണമെന്ന് കുട്ടി ആവശ്യപ്പെടുമായിരുന്നു. എന്നാൽ കുടുംബം ഈ ആവശ്യം ഗൗരവമായി എടുത്തിരുന്നില്ല.

കഴിഞ്ഞ ദിവസം അബു ഷഗാരയിലെ ഒരു ക്ലിനിക്കിൽ സഹോദരനോടൊപ്പം പോയപ്പോഴാണ് 22 കാരിയായ റിതിക സുധീർ പഴയ സ്കൂളിലേക്ക് പോകാൻ തീരുമാനിച്ചത്. അനിയനെ ക്ലിനിക്കിൽ ആക്കിയ ശേഷം പിൻവാതിലിലൂടെ കുട്ടി പുറത്ത് കടന്നു.

ബസ്സിലും തുടർന്ന് ദുബൈ മെട്രോയിലും കയറി കുട്ടി സ്കൂളിലെത്തി. അവിടെ വെച്ചാണ് നാട്ടുകാർ റിതികയേ കാണുകയും ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്‍തത്. കുട്ടിയെ കണ്ടെത്താൻ സഹായിച്ച എല്ലാവരോടും രീതികളുടെ കുടുംബം നന്ദി പറഞ്ഞു.

Gulf news: Indian Expat Missing in UAE Found Safe, Reunites with Family.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിന്നും ജയത്തോടെ യുഡിഎഫ്, കേരളമാകെ തരം​ഗം; കാവിയണിഞ്ഞ് തിരുവനന്തപുരം കോര്‍പ്പറേഷന്‍

'തലസ്ഥാനത്ത് രാഷ്ട്രീയ ചിത്രം മാറുന്നതിന്റെ സൂചന'; ബിജെപിയെ അഭിനന്ദിച്ച് ശശി തരൂർ

'തോല്‍ക്കുമെന്ന് ഉറപ്പായിരുന്നു', ഫലം വന്നതിന് പിന്നാലെ പോസ്റ്റിട്ട് ലസിത പാലക്കല്‍

'ദൈവവും രാജാവും കണ്ടുമുട്ടി, ചരിത്ര നിമിഷം'; മെസിയും ഷാരൂഖും ഒരേ വേദിയില്‍, ആര്‍പ്പുവിളിച്ച് ആരാധകര്‍, വിഡിയോ

പ്രകൃതിദത്ത സൺപ്രോട്ടക്ഷൻ, ചർമം തിളങ്ങാൻ അരിപ്പൊടി ഫേയ്സ്പാക്ക്

SCROLL FOR NEXT