കനിക അറോറ 
Gulf

നാല് വര്‍ഷത്തെ കാത്തിരിപ്പ്; ബിഗ് ടിക്കറ്റില്‍ കോടിത്തിളക്കം, ഇന്ത്യക്കാരിക്ക് 65 കോടി സമ്മാനം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ദുബൈ: യുഎഇയില്‍ ബിഗ് ടിക്കറ്റില്‍ കോടികളുടെ സമ്മാനം നേടി ഇന്ത്യന്‍ വീട്ടമ്മ. ഇന്നലെ അബുദാബിയില്‍ നടന്ന നറുക്കെടുപ്പില്‍ 25 മില്യണ്‍ ദിര്‍ഹ(65 കോടി രൂപ) ത്തിന്റെ സമ്മാനമാണ് ഇന്ത്യക്കാരിയെ തേടിയെത്തിയത്. ബിഗ് ടിക്കറ്റിന്റെ ലൈവ് സീരീസ് 288 ല്‍ കനിക അറോറ(48)ക്കാണ് ഭാഗ്യം തുണച്ചത്.

നാല് വര്‍ഷമായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്നതായും എന്നെങ്കിലും ഭാഗ്യം തുണച്ചാല്‍ തങ്ങളുടെ ജീവിതം മാറ്റിമറിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബമെന്നും ഇവര്‍ പ്രതികരിച്ചു. കഴിഞ്ഞ നാല് വര്‍ഷമായി ടിക്കറ്റ് എടുക്കാനുള്ള ഭര്‍ത്താവിന്റെ സ്ഥിരോത്സാഹത്തിന്റെ ഫലമാണിതെന്നും കനിക അറോറ പറഞ്ഞു.

ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പം ഇവര്‍ ന്യൂഡല്‍ഹിയിലാണ് താമസിക്കുന്നത്. ഭര്‍ത്താവ് തുടക്കത്തില്‍ സ്വന്തം പേരില്‍ നറുക്കെടുപ്പില്‍ പങ്കെടുക്കാറെന്നും അടുത്തിടെയാണ് തന്റെ പേരും വിശദാംശങ്ങളും ഉപയോഗിച്ച് ടിക്കറ്റ് വാങ്ങാന്‍ തുടങ്ങിയതെന്നും അവര്‍ പറഞ്ഞു.

സമ്മാന തുക ഒരു പുതിയ വീട് വാങ്ങാനായിരിക്കും ആദ്യം വിനിയോഗിക്കുക. തങ്ങളുടെ കുടുംബം ഏറെ കാലമായി ആഗ്രഹിച്ചിരുന്ന ഒന്നാണിതെന്നും അവര്‍ പ്രതികരിച്ചു. തങ്ങളുടെ രണ്ടാമത്തെ സ്വപ്നം മുഴുവന്‍ മകളെക്കുറിച്ചായിരുന്നു. അഞ്ചുവയസ്സുകാരിക്ക് ഡിസ്നിലാന്‍ഡ് സന്ദര്‍ശിക്കണമെന്ന് എപ്പോഴും ആഗ്രഹമുണ്ടായിരുന്നു, ഒടുവില്‍ ആ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ കുടുംബം ആവേശത്തിലാണെന്നും അറോറ പറഞ്ഞു.

Indian housewife's Dh25m Big Ticket win

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ട് മണിക്ക് തുടങ്ങേണ്ട പരിപാടിക്ക് നാല് മണിയായിട്ടും മന്ത്രി എത്തിയില്ല; വിഷ്ണുനാഥിനെ വേദിയിലിരുത്തി വിമര്‍ശിച്ച് അടൂര്‍

കാപ്പാട് ബീച്ചില്‍ 'സുനാമി'; ദ്രുതഗതിയില്‍ 'രക്ഷാപ്രവര്‍ത്തനം'

ഗതാഗത നിയമലംഘന പിഴകള്‍ പെരുകിയാല്‍ പിടിവീഴും, വാഹനങ്ങള്‍ പിടിച്ചെടുക്കും, മുന്നറിയിപ്പ്

പത്തുവര്‍ഷം കൊണ്ട് 25 ലക്ഷം രൂപ സമ്പാദിക്കാം, പലിശയായി ഏഴര ലക്ഷം രൂപ നേടാം; മാസം എത്ര നിക്ഷേപിക്കണം?

വിനീത് കുമാർ നായകനാകുന്ന ‘നോട്ട്’; ചിത്രീകരണം പൂർത്തിയായി