dubai  Dubai Media Office
Gulf

ദുബൈയിലേക്ക് ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിക്കാം, പോക്കറ്റ് കാലിയാകില്ല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ദുബൈ: ദുബൈയിലെ പ്രവാസികള്‍ക്ക് ആശ്വാസമായി ദുബൈ ഇക്കണോമി ആന്‍ഡ് ടൂറിസം വകുപ്പിന്റെ പുതിയ പദ്ധതി. 'എ ദുബൈ ഇന്‍വൈറ്റ്' (A Dubai Invite) എന്ന പുതിയ അംബാസഡര്‍ പദ്ധതിയാണ് അധികൃതര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ദുബൈയിലേക്ക് ക്ഷണിക്കുന്ന താമസക്കാര്‍ക്ക് ഹോട്ടല്‍ താമസത്തിന് 45 ശതമാനം വരെ ഇളവുകളാണ് പദ്ധതിയിലൂടെ ലഭിക്കുക.

സന്ദര്‍ശകരെ രാജ്യത്തേക്ക് ക്ഷണിക്കുമ്പോള്‍ താമസക്കാര്‍ക്ക് ഹോട്ടല്‍ ആന്‍ഡ് ഡൈനിങ് ബുക്കിങ്ങില്‍ 3,000 ദിര്‍ഹത്തില്‍ കൂടുതല്‍ കിഴിവുകള്‍ ലഭിക്കും. അക്വാവെഞ്ചര്‍, ഐ.എം.ജി വേള്‍ഡ്‌സ് തുടങ്ങിയ വിനോദകേന്ദ്രങ്ങളിലും പ്രമുഖ റെസ്റ്റോറന്റുകളിലും പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കും. കൂടാതെ കരീം സൗജന്യ അംഗത്വവും ടാക്‌സി ഇളവുകളും ഇതിലൂടെ സ്വന്തമാക്കാം.

ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ വിസിറ്റ് ദുബൈവെബ്സൈറ്റില്‍ ഓണ്‍ലൈന്‍ നോമിനേഷന്‍ ഫോം പൂരിപ്പിക്കണം. 2026 ജൂലൈ 20 മുതല്‍ ഒക്ടോബര്‍ 31 വരെ ക്യാംപയിന്‍ തുടരും. ഇക്കാലയളവിലാണ് സന്ദര്‍ശകര്‍ എത്തേണ്ടത്. അതിഥികളുടെ വിവരങ്ങള്‍ സെപ്റ്റംബര്‍ 30-ന് മുമ്പ് ഔദ്യോഗിക പ്ലാറ്റ്ഫോമില്‍ നല്‍കേണ്ടതുണ്ട്. ജിഡിആര്‍എഫ്എ (GDRFA) വഴി വിവരങ്ങള്‍ പരിശോധിച്ച ശേഷമായിരിക്കും ഓഫറുകള്‍ ലഭ്യമാക്കുക. ലഭിക്കുന്ന ഓഫറുകള്‍ 2026 ഡിസംബര്‍ 31 വരെ ഉപയോഗപ്പെടുത്താം.

യുഎഇയില്‍ നിന്നുള്ളവരല്ലാത്ത സാധുവായ ടൂറിസ്റ്റ് വിസയുളളവര്‍, വിസ-ഓണ്‍-അറൈവല്‍ എന്‍ട്രിക്ക് യോഗ്യരായവര്‍ എന്നിവരെ താമസക്കാര്‍ക്ക് ദുബൈയിലേക്ക് ക്ഷണിക്കാം. എന്നാല്‍ ഒരേസമയം അഞ്ച് അപേക്ഷകള്‍ മാത്രമേ സമര്‍പ്പിക്കാന്‍ കഴിയൂ. കൂടാതെ ഒരു സന്ദര്‍ശകന് ഇത്തരത്തില്‍ ഒരിക്കല്‍ മാത്രമേ എത്താന്‍ കഴിയുകയുള്ളു.

invite relatives and friends to Dubai, 'A Dubai Invite' new tourism push

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചോദ്യച്ചോര്‍ച്ച: 'ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കും, കുറ്റക്കാരെ വെറുതെ വിടില്ല'; മൗനംവെടിഞ്ഞ് പ്രധാനമന്ത്രി

എയർപോർട്ട് അതോറിറ്റിയിൽ വൻ അവസരം! 391 ഒഴിവുകൾ, പ്രവൃത്തി പരിചയം വേണ്ട; ജൂനിയർ മാനേജർ മുതൽ ഒഴിവുകൾ

'ഈ പ്രതിഷേധം ശരിയായ പാതയിലാണ്, ഞാന്‍ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം'; പിന്തുണയുമായി സല്‍മാന്‍ ഖാന്‍

മൂന്നാർ എസ്റ്റേറ്റ് മേഖലയിൽ ഭീതി പരത്തി 'പടയപ്പ'; കൃഷിയിടങ്ങൾ നശിപ്പിച്ചു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ്; പവന് 560 രൂപ കൂടി