വിമാനത്താവളത്തില്‍ മലയാളിയുടെ വസ്ത്രമഴിപ്പിച്ച് പരിശോധിച്ച് വനിത ഉദ്യോഗസ്ഥ; ജീവനക്കാര്‍ കൂട്ടംകൂടി നിന്ന് ചിരിച്ചു, പരാതി

19ന് ആയിരുന്നു പരാതിക്ക് ആസ്പദമായ സംഭവം
young man complained alleging mental harassment and humiliating body search at Kannur Airport
airportഫയല്‍ ചിത്രം
Edited By:
Updated on
1 min read

അബുദാബി: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരില്‍നിന്ന് മാനസിക പീഡനവും അപമാനകരമായ ദേഹപരിശോധനയും നേരിടേണ്ടിവന്നെന്ന് പ്രവാസി മലയാളി. വിമാനത്താവളത്തില്‍ വനിതാ ഉദ്യോഗസ്ഥ ഷര്‍ട്ട് ഒഴികെ എല്ലാ വസ്ത്രങ്ങളും അഴിപ്പിച്ചെന്നും കടുത്ത മാനസിക വിഷമം ഉണ്ടായെന്നും മുഖ്യമന്ത്രിക്കും കസ്റ്റംസ് കമ്മിഷണര്‍ക്കും നല്‍കിയ പരാതിയില്‍ യുവാവ് പറഞ്ഞു.

പരിശോധന കഴിഞ്ഞിറങ്ങിയപ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥരും വിമാനത്താവള ജീവനക്കാരും കൂട്ടംകൂടി നിന്ന് ചിരിച്ചെന്നും ചൂണ്ടിക്കാട്ടി കാസര്‍കോട് എരിയാല്‍ സ്വദേശി ഹുസൈനാര്‍ മഹ്ഷാദാണ് പരാതി നല്‍കിയത്. പരിശോധന നടത്തിയതിലല്ല, നടത്തിയ രീതിയിലും ഒന്നും കണ്ടെത്താതിരുന്നിട്ടും അപമാനിക്കപ്പെട്ടതിലുമാണ് പരാതിയെന്ന് മഹ്ഷാദ് പറയുന്നു.

19ന് ആയിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. ഫുജൈറയില്‍നിന്നെത്തിയ ഹുസൈനാര്‍ മഹ്ഷാദിനോട് അടുത്തുള്ള മംഗളൂരു ഒഴിവാക്കി കണ്ണൂരില്‍ ഇറങ്ങിയതെന്തിനെന്ന് ചോദിച്ചായിരുന്നു തുടക്കം. തുടര്‍ന്ന് ഫോണ്‍ വാങ്ങിവച്ച് ലഗേജ് മുഴുവന്‍ സ്‌കാന്‍ ചെയ്തു. ഒന്നും കണ്ടെത്താതെ വന്നതോടെ വസ്ത്രമഴിപ്പിക്കുകയായിരുന്നു.

young man complained alleging mental harassment and humiliating body search at Kannur Airport
വിസയില്ലാതെ 188 രാജ്യങ്ങളിലേക്ക് പോകാം; പാസ്‌പോര്‍ട്ട് റാങ്കിങ്ങില്‍ യുഎഇക്ക് വന്‍മുന്നേറ്റം
young man complained alleging mental harassment and humiliating body search at Kannur Airport
വിസയില്ലാതെ 188 രാജ്യങ്ങളിലേക്ക് പോകാം; പാസ്‌പോര്‍ട്ട് റാങ്കിങ്ങില്‍ യുഎഇക്ക് വന്‍മുന്നേറ്റം
Summary

young man complained alleging mental harassment and humiliating body search at Kannur International Airport

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com