വ്യാജ ബ്രാന്‍ഡ്  
Gulf

ഗള്‍ഫില്‍ വ്യാജ ബ്രാന്‍ഡുകളുടെ വന്‍ ശേഖരം പിടിച്ചെടുത്തു; 3,699 ഓളം വ്യാജ വസ്ത്രങ്ങള്‍ പിടികൂടി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

റിയാദ്: ജിദ്ദ ഗവര്‍ണറേറ്റിന്റെ തെക്ക്, മധ്യ മേഖലകളില്‍ നടത്തിയ പരിശോധനകളില്‍, പ്രമുഖ ക്ലബ്ബുകളുടെ ലോഗോകളും വ്യാജ ബ്രാന്‍ഡ് ചിഹ്നങ്ങളും പതിച്ച 3,699-ഓളം വ്യാജ വസ്ത്രങ്ങള്‍ ഫീല്‍ഡ് ടീമുകള്‍ പിടിച്ചെടുത്തു. വ്യാജ വസ്ത്രങ്ങള്‍ പൂര്‍ണമായും നശിപ്പിക്കുകയും തയ്യല്‍, എംബ്രോയ്ഡറി, പ്രിന്റിങ്, കട്ടിങ് എന്നിവക്കായി ഉപയോഗിച്ച 19 മെഷീനുകളും ഉപകരണങ്ങളും പിടിച്ചെടുക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.

അല്‍-ജാമിയ മേഖലയില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലെ രണ്ട് മുറികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന കേന്ദ്രത്തില്‍ നിന്ന് 1,029 വ്യാജ വസ്ത്രങ്ങള്‍ നശിപ്പിച്ചു. അല്‍-അസീസിയ മേഖലയില്‍ 2,670 വസ്ത്രങ്ങള്‍ കണ്ടെത്തുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പൂര്‍ണമായും നശിപ്പിക്കുകയും ചെയ്തു.

അല്‍-ജാമിയ, അല്‍-അസീസിയ മുനിസിപ്പാലിറ്റി പരിധികളില്‍ നടത്തിയ ഈ പരിശോധനകളില്‍ സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി, വാണിജ്യ മന്ത്രാലയം, സിവില്‍ ഡിഫന്‍സ്, സൗദി അതോറിറ്റി ഫോര്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി എന്നിവരും ഫീല്‍ഡ് ഫീല്‍ഡ് പരിശോധനയില്‍ പങ്കെടുത്തു.

Jeddah seizes 3,699 counterfeit branded items in crackdown

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസിൻറെ മിന്നൽ സമരം; രാഹുലും പ്രിയങ്കയും തെരുവിൽ,മന്ത്രി വിഷ്ണുനാഥും എംപിമാരും അറസ്റ്റിൽ

സ്റ്റോക്കില്‍ നിക്ഷേപിക്കാന്‍ പോകുകയാണോ?; നഷ്ടം വരാതിരിക്കാന്‍ ഇതാ നാലു ടിപ്പുകള്‍

'ആരെ സംരക്ഷിക്കാനാണ് ചേച്ചി സുപ്രീം കോടതി വരെ പോയതെന്നു ചേച്ചിക്കല്ലേ അറിയൂ'; ശ്വേതയ്ക്ക് മറുപടിയുമായി മാല പാര്‍വതി

പ്രമേഹം ഏത് പ്രായത്തിലും ഉണ്ടാകാം, ചെറുപ്പക്കാർ സൂക്ഷിക്കേണ്ട കാലം

വാട്ടർ അതോറിറ്റി കാന്റീനിൽ പുഴുവരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി