കുവൈത്ത് സിറ്റി: വിമാന യാത്രക്കാർക്ക് മുന്നറിയിപ്പുമായി കുവൈത്ത് സിവിൽ ഏവിയേഷൻ. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് വ്യക്തിഗത കോൺടാക്റ്റ് വിവരങ്ങൾ കൃത്യമായി നൽകണം. ഏജൻസികൾ വഴിയോ എയർലൈനുകളിൽ നിന്ന് നേരിട്ടോ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ യാത്രക്കാർ സ്വന്തം ഫോൺ നമ്പറും ഇ-മെയിൽ വിലാസവും നൽകണമെന്ന് അധികൃതർ ഓർമ്മപ്പെടുത്തി.
ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാരന്റെ വിവരങ്ങളാണ് ടിക്കറ്റിൽ ചേർക്കേണ്ടത്. പകരം ട്രാവൽ ഏജൻസികൾക്കും എയർലൈനുകൾക്കും അവരുടെ കോൺടാക്റ്റ് വിവരങ്ങൾ അതിൽ ഉൾപ്പെടുത്താൻ അനുവാദമില്ല. യാത്രക്കാർ ഇക്കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണമെന്നും വ്യോമയാന സുരക്ഷ, വ്യോമ ഗതാഗതം, വ്യോമയാന സുരക്ഷാ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അബ്ദുല്ല അൽ രാജ്ഹി പറഞ്ഞു.
വിമാനം വൈകുന്നത്,റദ്ദാക്കുന്നത്,സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ യാത്രക്കാരെ അറിയിക്കുന്നതിന്റെ ഭാഗമായി ആണ് വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെടുന്നത്. ഏജൻസിയുടേതോ അല്ലെങ്കിൽ മറ്റേതെങ്കിലും നമ്പറോ നൽകിയാൽ ഈ വിവരങ്ങൾ കൃത്യമായി യാത്രക്കാരന് ലഭ്യമാകില്ല.
ബുക്കിങ് രേഖകളിൽ കോൺടാക്റ്റ് വിവരങ്ങൾ തെറ്റായി ആണ് രേഖപ്പെടുത്തിയിരിക്കുന്നത് എങ്കിൽ ആ വിവരം യാത്രക്കാർക്ക് സഹൽ പ്ലാറ്റ്ഫോം വഴി റിപ്പോർട്ട് ചെയ്യാമെന്നും അധികൃതർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates